Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദിക്ക് മുന്നിൽ വീണ്ടും ട്രംപ് തോല്‍ക്കുന്നു; ഇന്ത്യയ്‌ക്കെതിരായ 50 ശതമാനം പിഴത്തീരുവ പിന്‍വലിച്ചേക്കും, വ്യാപാരക്കരാര്‍ ഒപ്പുവെച്ചേയ്‌ക്കും

വീണ്ടും മോദിയുടെ നയതന്ത്രത്തിന് മുന്‍പില്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് തോറ്റുകൊടുത്തേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം സംബന്ധിച്ച പോര് അവസാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ 50 പിഴത്തീരുവ പിന്‍വലിച്ചേക്കും എന്ന് മാത്രമല്ല, പഴയതുപോലെ തീരുവ 15ഓ 16ഓ ശതമാനത്തിലേക്ക് താഴ്ന്നേയ്‌ക്കും. ഇതോടെ ഏതാനും മാസങ്ങളായി സ്തംഭിച്ച് നിന്ന ഇന്ത്യ-യുഎസ് ചരക്ക് നീക്കം വീണ്ടും സജീവമായേക്കും. മാത്രമല്ല, ഇന്ത്യ-യുഎസ് വ്യാപാരക്കരാറും വൈകാതെ ഒപ്പുവെച്ചേക്കുമെന്നും അറിയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്‌ക്കുകയോ നിര്‍ത്തുകയോ ചെയ്തേക്കുമെന്നും അറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2025, 04:43 pm IST
inIndia, World

ന്യൂദല്‍ഹി: വീണ്ടും മോദിയുടെ നയതന്ത്രത്തിന് മുന്‍പില്‍ യുഎസ് പ്രസിഡന്‍റ് ട്രംപ് തോറ്റുകൊടുത്തേക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരയുദ്ധം സംബന്ധിച്ച പോര് അവസാനിച്ചേക്കുമെന്ന് സൂചന. ഇന്ത്യയ്‌ക്കെതിരെ യുഎസ് ചുമത്തിയ 50 പിഴത്തീരുവ പിന്‍വലിച്ചേക്കും എന്ന് മാത്രമല്ല, പഴയതുപോലെ തീരുവ 15ഓ 16ഓ ശതമാനത്തിലേക്ക് താഴ്ന്നേയ്‌ക്കും.

ഇതോടെ ഏതാനും മാസങ്ങളായി സ്തംഭിച്ച് നിന്ന ഇന്ത്യ-യുഎസ് ചരക്ക് നീക്കം വീണ്ടും സജീവമായേക്കും. മാത്രമല്ല, ഇന്ത്യ-യുഎസ് വ്യാപാരക്കരാറും വൈകാതെ ഒപ്പുവെച്ചേക്കുമെന്നും അറിയുന്നു. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്‌ക്കുകയോ നിര്‍ത്തുകയോ ചെയ്തേക്കുമെന്നും അറിയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഐടി ജീവനക്കാര്‍ക്കുള്ള എച്ച്1 ബി വിസയ്‌ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് എന്ന വ്യവസ്ഥ ഇപ്പോള്‍ എച്ച് 1 ബി വിസ ഉള്ള ജീവനക്കാര്‍ക്ക് ബാധകമല്ലെന്ന് യുഎസ് പ്രഖ്യാപിച്ചിരുന്നു. ഏകദേശം 3 ലക്ഷം ഐടി ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിയ്‌ക്കും. പൊതുവേ ഇന്ത്യയ്‌ക്ക് അനുകൂലമായ ഒട്ടേറെ നടപടികള്‍ പൊടുന്നനെ ട്രംപിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുകയാണ്. ഇത് നല്ല സൂചനയാണെന്ന് പറയപ്പെടുന്നു.

മാസങ്ങൾ നീണ്ട ചർച്ചകൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള നിർണ്ണായകമായ ഒരു വ്യാപാര കരാർ അന്തിമഘട്ടത്തിലെത്തിയതായ റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഇന്ത്യയ്‌ക്കെതിരായ വ്യാപാരത്തീരുവ കുറയ്‌ക്കുന്നതോടെ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അമേരിക്കൻ വിപണിയിൽ കൂടുതൽ മത്സരക്ഷമത നേടാനും കയറ്റുമതി വർധിപ്പിക്കാനും സഹായിക്കും.

റഷ്യന്‍ എണ്ണയെക്കുറിച്ച് മൗനം പാലിച്ച് മോദി, കാര്‍ഷിക രംഗത്ത് വിട്ടുവീഴ്ചയ്‌ക്കില്ല

ഊർജ്ജം, കൃഷി എന്നീ മേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ വ്യാപാര കരാർ. അമേരിക്കൻ വിപണിയിൽ വലിയ പ്രവേശനാനുകൂല്യങ്ങൾ നേടുന്നതിലൂടെ, ഇന്ത്യയും ചില ഇളവുകൾ അനുവദിച്ചേക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ, ജനിതകമാറ്റം വരുത്തിയിട്ടില്ലാത്ത (Non-GMO) അമേരിക്കൻ ചോളം, സോയാബീൻ എന്നിവയുടെ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ സമ്മതിച്ചേക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  അമേരിക്കന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് വലിയ സബ്സിഡി നല്കുക, ഇന്ത്യന്‍ വിപണി കൂടുതലായി തുറന്നുകൊടുക്കുക, ജനിതകമാറ്റം വരുത്തിയ അമേരിക്കയുടെ കാര്‍ഷികോല്‍പന്നങ്ങള്‍ ഇന്ത്യയുടെ കാര്‍ഷിക വിപണി തുറന്നുകൊടുക്കുക എന്നിവയാണ് കേന്ദ്രസര്‍ക്കാരിന്റെ തലവേദനകള്‍. കാരണം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ വൈകാരികമായ മേഖലയാണ് കാര്‍ഷികരംഗം. ചെറുതും വലുതുമായ ദശലക്ഷക്കണക്കിന് കര്‍ഷകര്‍ ആണ് ഈ രംഗത്തുള്ളത്.

വ്യാപാര വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചതായി അമേരിക്കൻ പ്രസിഡന്‍റ് ട്രംപ് സ്ഥിരീകരിച്ചു. ചർച്ചയിൽ ഊർജ്ജ വിഷയവും ഉൾപ്പെട്ടിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങൽ ഇന്ത്യ പരിമിതപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി ഉറപ്പ് നൽകിയിട്ടുണ്ട് എന്ന് ട്രംപ് ആവർത്തിച്ചു പറഞ്ഞുവെങ്കിലും ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ടിട്ടില്ല. .

യുഎസിലേക്ക് ഇറക്കുമതി ചെയ്യാനുള്ള തീരുവ 50 ശതമാനമാക്കി ഉയര്‍ത്തിയതോടെ ഇന്ത്യയുടെ ടെക്സ്റ്റൈല്‍, ചെമ്മീന്‍ കയറ്റുമതി വലിയ പ്രതിസന്ധിയിലായിരുന്നു. ഈ മേഖലയില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമാകും.

ട്രംപുമായി സംസാരിച്ച കാര്യം മോദി എക്സിലൂടെ സ്ഥിരീകരിച്ചെങ്കിലും, ചർച്ച ചെയ്ത വിഷയങ്ങൾ എന്തെല്ലാമാണ് ചര്‍ച്ച ചെയ്തതെന്ന് വ്യക്തമാക്കാൻ തയ്യാറായില്ല. .

Tags: Russian oilTrade warIndia US trade warIndia US Trade agreementTrump Modi trade warAgriculture policy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനിന്ത്യ ബാനര്‍ജി (ഇടത്ത്)
India

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

India

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

യൂറോപ്യന്‍ രാജ്യങ്ങളുടെ വായടപ്പിച്ച് ജയശങ്കര്‍ ഫിന്‍ലാന്‍റില്‍ നടത്തിയ നയതന്ത്ര വിമര്‍ശനങ്ങള്‍ ഇന്ത്യയ്‌ക്ക് കയ്യടി നേടിക്കൊടുക്കുമ്പോള്‍

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.