Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോറ്റിയെ മാത്രം പ്രതിയാക്കാന്‍ നീക്കം; സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ മൊഴിമാറ്റം സംശയകരം

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Oct 12, 2025, 12:06 pm IST
inKerala

പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി ഉപയോഗിച്ചാണ് ചെമ്പുപാളിയില്‍ പ്ലേറ്റിങ് നടത്തിയതെന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പുതിയ മൊഴി സംശയാസ്പദം. ദേവസ്വം ഉന്നതരെ പ്രതിസ്ഥാനത്തുനിന്ന് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദമാണ് ആദ്യ മൊഴിയില്‍ നിന്നു കമ്പനി മലക്കം മറിയാന്‍ കാരണമെന്നാണ് സൂചന.

നേരത്തേ കമ്പനി പറഞ്ഞത് തങ്ങളുടെ പക്കലെത്തിയത് പുതിയ ചെമ്പു പാളിയായിരുന്നെന്നാണ്. സ്വര്‍ണം പൂശിയതോ പൊതിഞ്ഞതോ ആയ തകിടില്‍ പുതുതായി പൂശാനുളള വൈദഗ്ധ്യം തങ്ങള്‍ക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് കമ്പനിയിലെത്തിയതെന്നും പുറത്തുനിന്നു വിദഗ്ധരെയെത്തിച്ച് സ്വര്‍ണം വേര്‍തിരിച്ചു മാറ്റുകയായിരുന്നെന്നുമാണ് കമ്പനിയുടെ തിരുത്തിയ മൊഴി.

വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തിന്റെ ഒരുഭാഗം പൂശാനുപയോഗിച്ചു. അതിനു പ്രതിഫലമായി 104.243 ഗ്രാം സ്വര്‍ണം കമ്പനിയെടുത്തു. ബാക്കി 474.9 ഗ്രാം സ്വര്‍ണം പോറ്റിയുടെ പ്രതിനിധി കല്‍പേഷിന് കൈമാറിയെന്നും കമ്പനി പറയുന്നു.

ശബരിമലയില്‍ നിന്നുള്ള പാളികളാണ് കമ്പനിയിലെത്തിച്ചതെന്ന് ഇപ്പോള്‍ സ്മാര്‍ട്ട് ക്രിയേഷന്‍സ് വ്യക്തമാക്കുമ്പോള്‍ എന്തുകൊണ്ടാണ് ആദ്യമൊഴി തിരുത്തിയതെന്ന് കമ്പനി വ്യക്തമാക്കണം. കമ്പനി ഹൈക്കോടതിയില്‍ നല്കിയ വിശദീകരണമനുസരിച്ചാണെങ്കില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി മാത്രമാണ് പ്രതി. ദേവസ്വം അധികൃതര്‍ക്കോ ജീവനക്കാര്‍ക്കോ സ്വര്‍ണക്കൊള്ളയില്‍ വലിയ പങ്കില്ല. ദേവസ്വത്തിന് പങ്കുണ്ടെന്നു വന്നാല്‍ അത് സര്‍ക്കാരിനെയും സിപിഎമ്മിനെയും ഒരുപോലെ ബാധിക്കും. അതിനാല്‍ ഉന്നതതല സ്വാധീനം മൊഴിമാറ്റത്തിന് കാരണമായോ എന്നത് ഭക്തരെ ആശങ്കപ്പെടുത്തുന്നുണ്ട്.

ദ്വാരപാലക ശില്‍പത്തില്‍ നിന്നഴിച്ചെടുത്ത 14 പാളികളിലും ഒരുതരി സ്വര്‍ണമില്ലെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ഇപ്പോഴും പറയുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ആദ്യമൊഴിയും ദേവസ്വം മഹസറും ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാറിന്റെ മൊഴിയും ഇത് ശരിവയ്‌ക്കുന്നു. പൂശിയ ശേഷം അധികം വന്ന 474.9 ഗ്രാം സ്വര്‍ണം തിരികെ പോറ്റിക്ക് നല്കിയതായും കമ്പനി പറയുന്നു. ഏകദേശം 60 പവന്‍ സ്വര്‍ണമാണിത്.

എന്നാല്‍ കട്ടിളപ്പാളികള്‍, വാതില്‍പ്പാളി, ദ്വാരപാലക ശില്‍പ പാളികള്‍ എന്നിവയില്‍ വിജയ് മല്യ പൊതിഞ്ഞ സ്വര്‍ണത്തിന്റെ യഥാര്‍ത്ഥ തൂക്കം എത്രയെന്ന കൃത്യമായ കണക്ക് ഇനിയും പുറത്തുവരണം.

സ്വര്‍ണക്കൊള്ളയിലെ ദേവസ്വം വിജിലന്‍സ് കണ്ടെത്തലുകള്‍ പ്രത്യേക അന്വേഷണ സംഘത്തെ സ്വാധീനിക്കാനുള്ള സാധ്യതയും തള്ളാനാകില്ല. മറിച്ചൊരു റിപ്പോര്‍ട്ട് വരാതിരിക്കാന്‍ സര്‍ക്കാരില്‍ നിന്നു സമ്മര്‍ദം ഇനിയും ശക്തമാകാം. ബിജെപി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ആവശ്യപ്പെടുന്നതുപോലെ സിബിഐ അന്വേഷണത്തിലൂടെയേ സത്യം പുറത്തുവരൂ.

Tags: PN Unnikrishnan PottySabarimala ControversySmart Creationsദ്വാരപാലക ശില്പങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: നടന്‍ ജയറാമിനെ വീണ്ടും എസ് ഐ ടി ചോദ്യം ചെയ്യും

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധിയും അന്വേഷണ പരിധിയിലേക്ക് വരും

Kerala

ശബരില സ്വര്‍ണക്കൊള്ള: ആര്‍.ജി. രാധാകൃഷ്ണന്റേത് ഗുരുതര വീഴ്ച; ചോദ്യംചെയ്യാന്‍ ഇനിയും നിരവധി പേര്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സും ഗോവര്‍ദ്ധനും നാഗേഷും സംശയ നിഴലില്‍

പുതിയ വാര്‍ത്തകള്‍

നടൻ മോഹൻലാലിന് ഓസ്ട്രേലിയൻ വിസ കിട്ടിയില്ല; സിഡ്നി ഷോ മാറ്റിവെച്ചു, ടിക്കറ്റ് എടുത്തവരോട് മാപ്പ് പറഞ്ഞ് താരം

കുസാറ്റ് സിന്‍ഡിക്കേറ്റിലേക്കും സെനറ്റിലേക്കും പുതിയ അംഗങ്ങള്‍

സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കണം; കർശന നിർദ്ദേശവുമായി കേരള സർക്കാർ

ടാറ്റ കൺസൾട്ടൻസി മതപരിവർത്തന കേസ് പ്രതി നിദ ഖാനെ ഒളിവിൽ കഴിയാൻ സഹായിച്ച ഒവൈസി പാർട്ടിയുടെ കൗൺസിലർ അറസ്റ്റിൽ

“അതിക്രൂരത”: മഹാരാഷ്‌ട്രയിൽ 9 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ

ഇന്‍ഫാന്റിനോയ്‌ക്ക് പിന്തുണയുമായി മെക്‌സിക്കോയും അര്‍ജന്റീനയും; രാജിവെക്കണമെന്ന് നോര്‍വെ

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.