Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ പ്രസാദ നിര്‍മാണം അനധികൃത കേന്ദ്രത്തില്‍; പ്രതിഷേധവുമായി ബിജെപി-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 12:38 pm IST
in Kerala
കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമ പ്രസാദം കൃത്രിമമായി ഉണ്ടാക്കുന്ന കേന്ദ്രം ദേവസ്വം അസി. കമ്മീഷണര്‍ ആയില്യ എം.ആര്‍. പിള്ളയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതി ഹോമ പ്രസാദം കൃത്രിമമായി ഉണ്ടാക്കുന്ന കേന്ദ്രം ദേവസ്വം അസി. കമ്മീഷണര്‍ ആയില്യ എം.ആര്‍. പിള്ളയുടെ നേതൃത്വത്തില്‍ പരിശോധിക്കുന്നു

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമ പ്രസാദം കൃത്രിമമായി ഉണ്ടാക്കുന്ന കേന്ദ്രം ബിജെപി-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ പിടികൂടി. സ്ഥലത്തെത്തിയ ദേവസ്വം അസി. കമ്മീഷണറെ ഉള്‍പ്പടെ തടഞ്ഞുവെച്ചു മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിച്ചത്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് പിന്നില്‍ 100 മീറ്റര്‍ അകലെ വാടക വീട്ടില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ കരിപ്രസാദം, ചന്ദനം, ഗ്യാസ് അടുപ്പില്‍ വാട്ടിയ വാഴയില എന്നിവ ഉപയോഗിച്ച് മലിനജലത്തില്‍ ഉണ്ടാക്കിയ കൃത്രിമ അഷ്ടദ്രവ്യ മഹാഗണപതിഹോമ പ്രസാദമാണ് പിടികൂടിയത്.

ഉടന്‍ തന്നെ കരി പ്രസാദത്തിന്റെ നിര്‍മ്മാണത്തിലിരുന്ന ബംഗാളികള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ മുറികള്‍ പൂട്ടി രക്ഷപ്പെടുകയായിരുന്നു. കൂടുതല്‍ പ്രവര്‍ത്തകരും ഭക്തജനങ്ങളും തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. അസി. ദേവസ്വം കമ്മീഷണര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഉള്‍പ്പടെയുള്ള ദേവസ്വം ജീവനക്കാരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ആരുമെത്തിയില്ല. ഉത്തരവാദികളായ ദേവസ്വം ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സസ്‌പെന്‍ഡ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് ഹിന്ദു ഐക്യവേദി-ബിജെപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

ഒടുവില്‍ കൊട്ടാരക്കര ഡിവൈഎസ്പി ബൈജു കുമാര്‍, ഐഎസ്എച്ച്ഒ ജയകൃഷ്ണന്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ഹിന്ദു ഐക്യവേദി നേതാക്കളായ ഗോപാലകൃഷ്ണന്‍, മഞ്ഞപ്പാറ സുരേഷ്, കൗണ്‍സിലര്‍ അരുണ്‍ കാടംകുളം എന്നിവരുടെ സാന്നിധ്യത്തില്‍ അസി. കമ്മീഷണര്‍ ആയില്യ എം.ആര്‍. പിള്ള മുറി തുറന്ന് അകത്തു കടന്ന് കൃത്രിമ കരിപ്രസാദം സംബന്ധിച്ച മഹസര്‍ തയ്യാറാക്കി ദേവസ്വം വിജിലന്‍സ്, ഡെ. കമ്മീഷണര്‍ എന്നിവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്ത് ദേവസ്വം അസി. കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കി. പ്രസാദം തയാറാക്കിയത് മായം കലര്‍ന്ന രാസവസ്തുക്കള്‍ ചേര്‍ത്താണെന്ന സംശയത്തെ തുടര്‍ന്ന് രാസപരിശോധനക്ക് അയക്കും. ക്ഷേത്രത്തില്‍ ഭക്തര്‍ നടയ്‌ക്കുവയ്‌ക്കുന്ന ചന്ദനത്തിരിയും എണ്ണയും നെയ്യും ഉള്‍പ്പടെയുള്ള വഴിപാടു വസ്തുക്കള്‍ ചാക്കുകളിലാക്കി ഇട്ടിരിക്കുന്നതും ഒഴിഞ്ഞ മദ്യക്കുപ്പികളും പഴകിയ നെറ്റിപ്പട്ടവും തിടമ്പും ഇവിടെ നിന്നും കണ്ടെടുത്തു. ഇവിടുത്തെ കിണറ്റിലെ വെള്ളം, കണ്ടെത്തിയ ചന്ദനം, കരി എന്നിവയുടെ സാമ്പിളുകള്‍ രാസപരിശോധനക്കായി ശേഖരിച്ചു. വെള്ളിയാഴ്ച ഒന്നരയോടെയായിരുന്നു സംഭവം.

 

Tags: Kottarakkara Mahaganapathy TempleBJP-Hindu Aikya Vedi activistsPrasadam preparationഅഷ്ടദ്രവ്യ മഹാഗണപതിഹോമ പ്രസാദം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

വിയറ്റ്നാം ദ്വീപുകളിലെ കടല്‍ വിനോദസഞ്ചാരം സ്ഥിരം അപകട മേഖല; മുമ്പും നിരവധി ബോട്ട് അപകടങ്ങളും മരണങ്ങളും

എനിക്കിനി ആരെയും കാണേണ്ട ; ഞാൻ കണ്ട് പറയാനുദ്ദേശിച്ചിരുന്ന കാര്യം കഴിഞ്ഞു ; വി ഡി സതീശനെതിരെ ജി. സുകുമാരൻ നായർ

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേൽശാന്തി സമാജം

സെക്രട്ടറിയേറ്റിന് മുന്നില്‍ തൊഴുകൈയോടെ മുട്ടുകുത്തി ഉദ്യോഗാർഥികൾ; പ്രതിഷേധവുമായി എല്‍.പി സ്കൂള്‍ ടീച്ചര്‍ റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സ്

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, വധ ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.