Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഭരണകാലാവധിയുടെ അപൂര്‍വ്വ ബഹുമതി

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്പ് സ്റ്റേറ്റിന്റെയുമൊക്കെ ആസൂത്രിതമായ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി നരേന്ദ്ര മോദിയുടെ ഭരണം അമൃത ഭാരതത്തിലേക്ക് സഞ്ചരിക്കുകയാണ്. രാജ്യസ്‌നേഹികളും ജനക്ഷേമ തല്‍പ്പരരുമായ എല്ലാ പൗരന്മാരുടെയും പിന്തുണ ഇതിനുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 09:42 am IST
in Editorial, Vicharam

ഗുജറാത്ത് മുഖ്യമന്ത്രി എന്ന നിലയ്‌ക്കും, പ്രധാനമന്ത്രി എന്ന നിലയ്‌ക്കും അപൂര്‍വമായ ബഹുമതി നരേന്ദ്ര മോദിയെ തേടിയെത്തിയിരിക്കുകയാണ്. ഈ ഒക്ടോബര്‍ ഏഴിന് മോദി തന്റെ രാഷ്‌ട്രീയ ജീവിതത്തിലെ സുപ്രധാന ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു. ഭരണാധികാരി എന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. ഇത്രയും നീണ്ട കാലം ഭരണം നടത്തിയവര്‍ ലോകത്തുണ്ടാവാം. പക്ഷേ തുടര്‍ച്ചയായി കാല്‍നൂറ്റാണ്ട് അധികാരത്തിലിരുന്നവര്‍ അപൂര്‍വമായിരിക്കും.

സര്‍ക്കാരിന്റെ തലവനായി ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതില്‍ നന്ദി പ്രകടിപ്പിച്ച് പ്രധാനമന്ത്രി മോദി സമൂഹമാധ്യമമായ എക്‌സിലൂടെ ഒരു സന്ദേശം പങ്കുവയ്‌ക്കുകയുണ്ടായി.

2001ല്‍ ഇതേ ദിവസമാണ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും, രാജ്യത്തിന്റെ പുരോഗതിക്ക് സംഭാവന ചെയ്യാനും എപ്പോഴും ശ്രമിച്ചുവെന്നും സന്ദേശത്തില്‍ പറയുന്നു.
ഗുജറാത്തിന്റെ മുഖ്യമന്ത്രിയെന്ന ഉത്തരവാദിത്വം തന്നില്‍ ഏല്പിക്കപ്പെട്ടത് കഠിനമായ പരീക്ഷണങ്ങളുടെ കാലമായിരുന്നുവെന്നും, ആ വര്‍ഷം സംസ്ഥാനത്ത് വലിയ ഭൂകമ്പമുണ്ടായതും, അതിനു മുന്‍പ് ശക്തമായ ചുഴലിക്കാറ്റും തുടര്‍ച്ചയായ വരള്‍ച്ചകളും രാഷ്‌ട്രീയ അസ്ഥിരതയും നേരിട്ടിരുന്നുവെന്നും മോദി ഓര്‍മിച്ചെടുത്തു. ജനങ്ങളുടെ അനുഗ്രഹത്താലാണ് താന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതെന്നും, അവരുടെ അനുഗ്രഹം കൊണ്ടുതന്നെ ഇപ്പോള്‍ ഭരണാധികാരി എന്ന നിലയ്‌ക്ക് ഇരുപത്തിയഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണെന്നും, ഇതിന് ആത്മാര്‍ത്ഥമായി നന്ദി പറയുകയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ജനങ്ങളുടെ ഹൃദയത്തില്‍ തൊടുന്നതാണ്. ഇനിയുള്ള കാലത്തും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും, ഈ മഹത്തായ രാഷ്‌ട്രത്തിന്റെ പുരോഗതിക്കായും സംഭാവന ചെയ്യുമെന്നുമുള്ള മോദിയുടെ ഉറപ്പില്‍ മറ്റെന്തിനേക്കാളും അവര്‍ക്ക് വിശ്വാസമാണ്.

ഇച്ഛാശക്തിയും ദീര്‍ഘവീക്ഷണവും സര്‍വ്വോപരി രാജ്യസ്‌നേഹവും ഉള്ള ഒരു നേതാവ് ഭാരതത്തിന്റെ പ്രധാനമന്ത്രിയാകരുതെന്ന് രാജ്യത്തിനകത്തും പുറത്തുമുള്ള ചില ശക്തികള്‍ തീരുമാനിച്ചതിന്റെ ഫലമായിരുന്നു ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്കെതിരെ ഉയര്‍ന്ന എതിര്‍പ്പുകള്‍. ഗോധ്രാ നരഹത്യയെ തുടര്‍ന്നുണ്ടായ കലാപം ഇക്കൂട്ടര്‍ ഇതിന് മറയാക്കുകയായിരുന്നു. എന്നാല്‍ എല്ലാ വേട്ടയാടലുകളേയും രാഷ്‌ട്രീയമായും നിയമപരമായും നേരിട്ട് മോദി വിജയം വരിച്ചു. ഭാരതത്തിന്റെ ശത്രുക്കള്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത കാഴ്ചയാണ് 2014ല്‍ കണ്ടത്. സനാതനധര്‍മ്മത്തിലും ഹിന്ദുത്വത്തിലും സാമൂഹ്യനീതിയിലും ജനക്ഷേമത്തിലും ഒരുപോലെ വിശ്വസിക്കുന്ന ഒരു രാഷ്‌ട്രീയ നേതാവ് ചരിത്രത്തില്‍ ആദ്യമായി ഭാരതത്തിന്റെ ഭരണാധികാരിയായി. മറ്റേതെങ്കിലും രാഷ്‌ട്രീയ നേതാവും ഭരണാധികാരിയും സ്വപ്‌നം കാണാത്ത വികസനവും പുരോഗതിയുമാണ് 11 വര്‍ഷത്തെ മോദിഭരണംകൊണ്ട് ഭാരതത്തില്‍ ഉണ്ടായത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും, ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ഡീപ്പ് സ്റ്റേറ്റിന്റെയുമൊക്കെ ആസൂത്രിതമായ കുതന്ത്രങ്ങളെ പരാജയപ്പെടുത്തി നരേന്ദ്ര മോദിയുടെ ഭരണം അമൃത ഭാരതത്തിലേക്ക് സഞ്ചരിക്കുകയാണ്. രാജ്യസ്‌നേഹികളും ജനക്ഷേമ തല്‍പ്പരരുമായ എല്ലാ പൗരന്മാരുടെയും പിന്തുണ ഇതിനുണ്ട്.

 

Tags: Narendra ModiLEADERSHIPmilestoneChief Minister of GujaratRare honorPrime Minister
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

India

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

Kerala

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

വികസിത് വൈബ്രന്റ് വില്ലേജ് പരിപാടിയെ പ്രധാനമന്ത്രി നരേന്ദ്രമോദി വെര്‍ച്വലായി അഭിസംബോധന ചെയ്യുന്നു
India

യുവാക്കള്‍ ഗ്രാമങ്ങളിലെത്തി യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കണം: പ്രധാനമന്ത്രി

India

ഇന്ത്യ വിശ്വസ്ത ആഗോള പ്രതിരോധ പങ്കാളിയായി വളർന്നുവരുന്നു ; കാർഗിൽ വിജയ് ദിവസിൽ സൈനികരുടെ ധീരതയെ അനുസ്മരിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.