Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സുസ്ഥിര വിനോദസഞ്ചാരവും പങ്കിട്ട സമൃദ്ധിയും

ഗജേന്ദ്ര സിങ് ഷെഖാവത്ത്byഗജേന്ദ്ര സിങ് ഷെഖാവത്ത്
Oct 8, 2025, 03:58 pm IST
inVicharam, Article

വിനോദസഞ്ചാരം എന്നാല്‍ വെറും യാത്ര മാത്രമല്ല; ജനങ്ങള്‍ക്കിടയിലുള്ള പാലമാണത്; ഉപജീവനമാര്‍ഗത്തിന്റെ ഉറവിടമാണത്; ഒപ്പം, ലോകവുമായി നമ്മുടെ സംസ്‌കാരം പങ്കുവയ്‌ക്കുന്ന മാര്‍ഗം കൂടിയാണത്. ‘വിനോദസഞ്ചാരവും സുസ്ഥിര പരിവര്‍ത്തനവും’ എന്നതായിരുന്നു ഇത്തവണത്തെ ലോക വിനോദസഞ്ചാരദിന പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ണായക നേതൃത്വത്തില്‍ ഭാരതത്തിന്റെ വിനോദസഞ്ചാരഗാഥ എങ്ങനെ പുനര്‍നിര്‍മിക്കപ്പെട്ടുവെന്നു തിരിച്ചറിയേണ്ടത് അനിവാര്യമാണ്. വിനോദസഞ്ചാരം പ്രത്യേക കാലയളവില്‍ മാത്രമായിരുന്നതും ക്രമമല്ലാത്ത പ്രവര്‍ത്തനമായിരുന്നു ഒരുകാലത്തെങ്കില്‍, ആസൂത്രിതവും ഏവരെയും ഉള്‍ക്കൊള്ളുന്നതും, ദേശീയ വികസനത്തിന്റെ സുസ്ഥിര ചാലകശക്തിയുമായി ഇന്നതു മാറിയിരിക്കുന്നു.

ഈ മാറ്റം കണക്കുകളാലല്ല അളക്കപ്പെടുന്നത്; മറിച്ച്, അതു സ്പര്‍ശിച്ച ജീവിതങ്ങളിലാണ്. 2025 ജൂണില്‍, രാജ്യത്തെത്തിയ വിനോദസഞ്ചാരികളുടെ എണ്ണം 1.65 ദശലക്ഷമാണ്. വിദേശത്തേയ്‌ക്കു പോയത് 8.44 ദശലക്ഷം പേരും. വിനോദസഞ്ചാരത്തില്‍ നിന്നുള്ള വിദേശനാണ്യ വരുമാനം 51,532 കോടി രൂപയിലെത്തി. 2023-24ല്‍ മാത്രം, ഈ മേഖല ജിഡിപിയിലേക്കു സംഭാവനചെയ്തത് 15.73 ലക്ഷം കോടി രൂപയാണ്; അതായത്, സമ്പദ്വ്യവസ്ഥയുടെ അഞ്ചു ശതമാനത്തിലധികം. മാത്രമല്ല, 84 ദശലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. പുതിയ വിപണികള്‍ കണ്ടെത്തുന്ന കരകൗശലവിദഗ്ധര്‍, ഹോംസ്റ്റേകള്‍ തുറക്കുന്ന കുടുംബങ്ങള്‍, സ്ഥിരമായ ആവശ്യകത ആസ്വദിക്കുന്ന ഗൈഡുകള്‍, ഡ്രൈവര്‍മാര്‍, ചെറുകിട വ്യവസായങ്ങള്‍ എന്നിവയാണ് ഉയരുന്ന ഈ കണക്കുകള്‍ക്കു പിന്നില്‍.

വിനോദസഞ്ചാരം മാറ്റിനിര്‍ത്തപ്പെടേണ്ട ഒന്നല്ല; പകരം, ദേശീയ മുന്‍ഗണനയായി വര്‍ത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ബോധ്യമാണ് ഈ പുരോഗതിയുടെ കാതല്‍. പുതിയ വിമാനത്താവളങ്ങള്‍, ആധുനികവത്കരിച്ച റെയില്‍വേ, പുതുതായി നിര്‍മിച്ച ഹൈവേകള്‍, ഉള്‍നാടന്‍ ജലപാതകള്‍ എന്നിവയിലൂടെ അടിസ്ഥാനസൗകര്യങ്ങളും സഞ്ചാരക്ഷമതയും വികസിപ്പിച്ചു. ഉഡാന്‍ പദ്ധതി വിമാനയാത്രയെ ചെറുപട്ടണങ്ങളിലെ ജനങ്ങള്‍ക്കും പ്രാപ്യമാക്കി. പൈതൃകകേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടന സര്‍ക്യൂട്ടുകളിലേക്കും എത്താന്‍ സഹായിക്കുന്ന ഏതു കോണിലേക്കുമുള്ള സമ്പര്‍ക്കസൗകര്യം, ഒരുകാലത്തു ചെലവ് അല്ലെങ്കില്‍ ദൂരം എന്നിവയാല്‍ യാത്ര ഒഴിവാക്കിയിരുന്ന ദശലക്ഷക്കണക്കിനു പേര്‍ക്ക് അതു സാധ്യമാക്കി. അതുവഴി, വിനോദസഞ്ചാരം നഗരങ്ങളിലെ ആഢംബരമല്ലാതാകുകയും, സന്തുലിതമായ പ്രാദേശിക വികസനത്തിനുള്ള ഉപാധിയായി മാറുകയും ചെയ്തു.
യാത്രികരുടെ ഇഷ്ടകേന്ദ്രങ്ങളുടെ വികസനം നയിക്കപ്പെടുന്നതും ഈ കാഴ്ചപ്പാടിനാലാണ്. സ്വദേശ് ദര്‍ശന്‍ 2.0, പ്രസാദ് തുടങ്ങിയ പദ്ധതികള്‍ സുസ്ഥിരതയ്‌ക്കും സാംസ്‌കാരിക സമഗ്രതയ്‌ക്കും പ്രാധാന്യം നല്‍കുന്നു. ലോകത്തിനു മുന്നില്‍ ഭാരതം എങ്ങനെ സ്വയം അവതരിപ്പിക്കുന്നുവെന്നു പ്രധാനമന്ത്രി പുനര്‍വിചിന്തനം ചെയ്തിട്ടുണ്ട്. നവീകരിച്ച ഇന്‍ക്രെഡിബിള്‍ ഇന്ത്യ പോര്‍ട്ടല്‍, ആഗോള യാത്ര പ്ലാറ്റ്ഫോമുകളുമായുള്ള പങ്കാളിത്തം, ഡിജിറ്റല്‍ കഥപറച്ചിലിന്റെ പുതിയ രൂപങ്ങള്‍ എന്നിവ ഏറ്റവും ചെറിയ ഓപ്പറേറ്റര്‍മാരായ ഗ്രാമീണ ആതിഥേയര്‍, ഹോംസ്റ്റേകള്‍, സാംസ്‌കാരിക സംരംഭകര്‍ എന്നിവര്‍ക്ക് ആഗോള പ്രേക്ഷകരിലേക്ക് എത്താന്‍ അവസരം നല്‍കി. സാങ്കേതികവിദ്യ എന്നതു വിപണി പിടിക്കുന്നതിനുള്ള ഉപകരണം മാത്രമല്ല, ഡേറ്റാധിഷ്ഠിത പരിപാലനത്തിലൂടെ ദുര്‍ബലമായ ഇടങ്ങളെ സംരക്ഷിക്കാനുള്ള ഉപാധി കൂടിയായി മാറി.

എങ്കിലും, ഈ പരിവര്‍ത്തനത്തിന്റെ ഏറ്റവും സവിശേഷമായ മുഖമുദ്ര സുസ്ഥിരതയാണ്. വിശാലമായ ‘ലൈഫ്’ (പരിസ്ഥിതി സൗഹൃദ ജീവിത ശൈലി) പ്രസ്ഥാനത്തിന്റെ ചുവടുപിടിച്ച്, ‘ഠൃമ്‌ലഹ ളീൃ ഘശഎഋ’ (‘ലൈഫി’നായി യാത്ര) എന്ന പദ്ധതിക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു. ഇതു വിനോദസഞ്ചാരത്തില്‍ പരിപാലനം എന്ന ആശയം ഉള്‍പ്പെടുത്തി. പരിസ്ഥിതി സൗഹൃദപരമായ അടിസ്ഥാനസൗകര്യങ്ങളും ഉത്തരവാദിത്വമുള്ള തീര്‍ഥാടന പരിപാലനവും വരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, യാത്ര പ്രകൃതിയെയും സമൂഹങ്ങളെയും ക്ഷയിപ്പിക്കുന്നതല്ല, പോഷിപ്പിക്കുന്നതാണെന്ന് ഉറപ്പാക്കാനാണ്.

സാമ്പത്തിക പരിഷ്‌കാരങ്ങള്‍ ഈ ഘടനാപരമായ മാറ്റങ്ങള്‍ക്കു കരുത്തേകി. ഏറ്റവും പു
തുതായി നടപ്പാക്കിയ പരിഷ്‌കാരം (1000 രൂപയ്‌ക്കും 7500 രൂപയ്‌ക്കുമിടയില്‍ വിലയുള്ള ഹോട്ടല്‍മുറികളുടെ ജിഎസ്ടി 5 ശതമാനമായി കുറച്ചത്) തീര്‍ഥാടനങ്ങള്‍, വാരാന്ത്യയാത്രകള്‍, ഗ്രാമപ്രദേശങ്ങളിലെ താമസം എന്നിവയിലൂടെ ഈ മേഖലയെ നിലനിര്‍ത്തുന്ന ഇടത്തരം വരുമാനക്കാരായ യാത്രക്കാരെ പ്രോത്സാഹിപ്പിക്കാനുള്ള ബോധപൂര്‍വമായ നടപടിയായിരുന്നു. ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ച തുടരുമ്പോള്‍, അതിന്റെ വലിയ സ്വാധീനം വ്യക്തമാണ്; ചെലവുകുറഞ്ഞതു പ്രവേശനക്ഷമത വര്‍ധിപ്പിച്ചു. കൂടുതല്‍ സഞ്ചാരികള്‍ എന്നാല്‍ കൂടുതല്‍ ഹോട്ടലുകള്‍, പ്രാദേശിക സേവനങ്ങള്‍ക്കുള്ള കൂടുതല്‍ ആവശ്യകത, കരകൗശല വിദഗ്ധര്‍ക്കും സംരംഭകര്‍ക്കും പുതിയ അവസരങ്ങള്‍ എന്നിങ്ങനെയാണ് അര്‍ഥമാക്കുന്നത്. പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, ചെലവു കുറയുക എന്നതു കേവലം സാമ്പത്തിക ഉപാധി മാത്രമല്ല, ജനാധിപത്യപരമായ തത്വം കൂടിയാണ്. ഇതു യാത്രയെ ചുരുക്കം ചിലരുടെ കുത്തകയാക്കാതെ പലരുടെയും അവകാശമാക്കി മാറ്റുന്നു.

നയം മാത്രം പോര എന്നും പ്രധാനമന്ത്രി നമ്മെ ഓര്‍മിപ്പിക്കുന്നു. പരിവര്‍ത്തനം സമൂഹത്തിന്റെ ആവശ്യകതയാണ്. അതുകൊണ്ടാണു പ്രാദേശിക യുവാക്കളെ ഗൈഡുകളായി പരിശീലിപ്പിക്കുന്നത്; പരിസ്ഥിതിസൗഹൃദ ആതിഥ്യമര്യാദയെ പ്രോ
ത്സാഹിപ്പിക്കുന്നത്; കരകൗശല വിദഗ്ധരെ വിശാലമായ വിപണികളില്‍ എത്താന്‍ പിന്തുണയ്‌ക്കുന്നത്; തീര്‍ഥാടന സര്‍ക്യൂട്ടുകളുടെ പവിത്രത സംരക്ഷിക്കുന്നത്. ഈ കാഴ്ചപ്പാടില്‍ വിനോദസഞ്ചാരം മുകളില്‍ നിന്ന് അടിച്ചേല്‍പ്പിക്കപ്പെടുന്നതല്ല; മറിച്ച്, ആരുടെ ജീവിതത്തെയാണോ അതു പ്രത്യക്ഷത്തില്‍ രൂപപ്പെടുത്തുന്നത്, അവരുമായി ചേര്‍ന്നു നിര്‍മിക്കപ്പെടുന്നതാണ്.

അടിസ്ഥാനസൗകര്യ തടസങ്ങള്‍, കാലാവസ്ഥവ്യതിയാനത്തിന്റെ ദൗര്‍ബല്യങ്ങള്‍, ആധുനിക സഞ്ചാരികളുടെ വര്‍ധിച്ച പ്രതീക്ഷകള്‍ തുടങ്ങിയ വെല്ലുവിളികള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വെല്ലുവിളികളോടു പ്രതികരിക്കാനു
ള്ള ഉപകരണങ്ങള്‍ ഇന്ന് രാജ്യത്തിന്റെ പക്കലുണ്ട്. മുന്നോട്ടുനോക്കുമ്പോള്‍, മൂന്നു മുന്‍ഗണനകളാണു നമ്മെ നയിക്കുക. സുസ്ഥിരത നാം ആഴത്തിലാക്കണം, വളര്‍ച്ച എല്ലായ്‌പ്പോഴും പാരിസ്ഥിതിക ലാഭവിഹിതം നല്‍കുന്നു എന്ന് ഉറപ്പാക്കണം. പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന എംഎസ്എംഇകളിലും ഇടത്തരം വിപണി സംരംഭങ്ങളിലും നിക്ഷേപിച്ച്, നാം നേട്ടങ്ങള്‍ ജനാധിപത്യവത്കരിക്കണം. സഞ്ചാര-സാമ്പത്തികപ്രവാഹം വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നതിനും ആസ്തികള്‍ സംരക്ഷിക്കുന്നതിനും നാം ഭരണനിര്‍വഹണവും ഡേറ്റയും ശക്തിപ്പെടുത്തണം.
സുസംഘടിതമായ നയം, ധനപരമായ വിവേകം, സാമൂഹ്യ ഇടപെടല്‍ എന്നിവ ദീര്‍ഘവീക്ഷണമുള്ള നേതൃത്വത്തിനു കീഴില്‍ ഒത്തുചേരുമ്പോള്‍ പരിവര്‍ത്തനം യാഥാര്‍ഥ്യമാകുന്നു . ഉത്തരവാദിത്വത്തോടെ യാത്ര ചെയ്യുമെന്നും പ്രാദേശിക ഉപജീവനമാര്‍ഗങ്ങളെ പിന്തുണയ്‌ക്കുമെന്നും ഓരോ യാത്രാപദ്ധതിയിലും വികസിത ഭാരതം എന്ന വാഗ്ദാനം സജീവമായി നിലനിര്‍ത്തുമെന്നും നമുക്കു പ്രതിജ്ഞയെടുക്കാം.

Tags: Prime Minister Narendra ModiTourismBridge between peopleSource of livelihoodSharing cultureWorld Tourism DayIndia’s tourism story
ഗജേന്ദ്ര സിങ് ഷെഖാവത്ത്
ഗജേന്ദ്ര സിങ് ഷെഖാവത്ത്
കേന്ദ്ര സാംസ്‌കാരിക, വിനോദസഞ്ചാര മന്ത്രി [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.