Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വോക്കല്‍ ഫോര്‍ ലോക്കല്‍ ഷോപ്പിങ് മന്ത്രമാക്കണം : പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2025, 10:11 am IST
in India

ന്യൂദല്‍ഹി: സ്വയംപര്യാപ്തത സ്വദേശിയിലൂടെ എന്നാവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്തിന്റെ 126-ാം പതിപ്പില്‍ രാഷ്‌ട്രത്തോട് സംവദിക്കവെയാണ് പ്രധാനമന്ത്രി സ്വദേശി ഉല്പന്നങ്ങള്‍ക്ക് വീണ്ടും ഊന്നല്‍ നല്‍കിയത്. നാം സ്വയംപര്യാപ്തരാകണം, രാജ്യത്തെ സ്വയംപര്യാപ്തമാക്കണം, അതിലേക്കുള്ള പാത സ്വദേശിയിലൂടെ മാത്രമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഒന്നിനുപിറകെ ഒന്നായി ഉത്സവങ്ങളും ആഘോഷ നാളുകളും വരികയാണ്, തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ മാത്രം ഉപയോഗിച്ച് ഇത്തവണ ഉത്സവങ്ങള്‍ ആഘോഷിക്കുമെന്ന് ദൃഢനിശ്ചയം എടുത്താല്‍, ഉത്സവങ്ങളെ കൂടുതല്‍ സവിശേഷമാക്കാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്നത് ഷോപ്പിങ് മന്ത്രമാക്കുക. നമ്മുടെ രാജ്യത്ത് നിര്‍മ്മിക്കുന്ന ഉല്പന്നങ്ങള്‍ മാത്രമേ നാം വാങ്ങുകയുള്ളൂ എന്ന ദൃഢനിശ്ചയമെടുക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍, ഒരു ഉല്പന്നം വാങ്ങുക മാത്രമല്ല, ഒരു കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നു, ഒരു കരകൗശല വിദഗ്ധന്റെ കഠിനാധ്വാനത്തെ ബഹുമാനിക്കുന്നു, ഒരു യുവസംരംഭകന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുന്നു, പ്രധാനമന്ത്രി പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിദിനത്തില്‍ ഏതെങ്കിലും ഒരു ഖാദി ഉല്‍പ്പന്നം വാങ്ങണം. അത് തദ്ദേശീയമാണെന്ന് അഭിമാനത്തോടെ പ്രഖ്യാപിക്കണം. വോക്കല്‍ ഫോര്‍ ലോക്കല്‍ എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്‌ക്കണം, പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഒക്ടോബര്‍ ഏഴിന് മഹര്‍ഷി വാല്‍മീകി ജയന്തിയാണെന്ന് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, അയോധ്യയിലേക്ക് രാംലല്ലയെ ദര്‍ശിക്കാന്‍ പോകുമ്പോള്‍ മഹര്‍ഷി വാല്‍മീകിയുടെയും നിഷാദരാജന്റെയും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

ഉത്സവ അവസരങ്ങളില്‍ ശുചിത്വം വീടിന്റെ നാല് ചുവരുകളില്‍ മാത്രം ഒതുങ്ങരുതെന്നും തെരുവ്, പ്രദേശം, കമ്പോളം, ഗ്രാമം എന്നിങ്ങനെ എല്ലായിടവും ശുചീകരിക്കേണ്ടത് ഉത്തരവാദിത്ത്വമായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛഠ്പൂജയെ യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി പ്രധാനമന്ത്രി അറിയിച്ചു.

നവരാത്രി, ദീപാവലി ആശംസകളും പ്രധാനമന്ത്രി നേര്‍ന്നു. ഭഗത് സിങിനും ലതാ മങ്കേഷ്‌കര്‍ക്കും ശ്രദ്ധാഞ്ജലി അര്‍പ്പിച്ചാണ് അഭിസംബോധന ആരംഭിച്ചത്. അവസാനത്തില്‍ ഭൂപന്‍ ഹസാരിക, സുബീന്‍ ഗാര്‍ഗ്, എസ്.എല്‍. ഭൈരപ്പ എന്നിവര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ചു.

Tags: Prime MinisterMake shopping local a mantra
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

World

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
Main Article

മോദിയുടെ സംഭാവന ചരിത്രപരം

India

പ്രധാനമന്ത്രി പദം; മോദി നെഹ്‌റുവിനെ മറികടക്കുന്നു

India

നേപ്പാളിക്ക് അങ്ങനെ ഇന്ത്യയെ തഴയാൻ കഴിയില്ല ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നേപ്പാളിലെ ഭരണകക്ഷി പാർട്ടിയുടെ തലവൻ 

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.