Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

കുടിയേറിയെത്തി സരസ്സില്‍ കുടികൊണ്ട ദക്ഷിണ മൂകാംബിക

ഡോ. രാജീവ്. എന്‍byഡോ. രാജീവ്. എന്‍
Sep 29, 2025, 05:19 am IST
inSamskriti
ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രം

ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രം

സര്‍വദുഃഖ ഹരേ, സര്‍വ്വദുഷ്ട ഭയങ്കരി എന്നാണ് ലോകമാതാവായ മഹാലക്ഷ്മിയെ നാം വാഴ്‌ത്തുന്നത്. നല്ല വാക്കോതുവാന്‍ ത്രാണി ഉണ്ടാകണം എന്ന് വാഗ്‌ദേവതയോട് അപേക്ഷിക്കാറുമുണ്ട്. നല്ല വാക്ക്, നല്ല ചിന്ത, നല്ല ബുദ്ധി ഇവയെല്ലാം പ്രാപ്തമാക്കാന്‍ നമ്മുടെ അകക്കണ്ണ് തുറക്കണം. കുരുടന് കാഴ്ച നല്‍കാന്‍, മൂകനു നാദമേകാന്‍, തളര്‍ന്നു വീഴുമ്പോള്‍ കൈ പിടിച്ചുയര്‍ത്താന്‍, അശാന്തിയും സങ്കടങ്ങളും മായ്ച്ചു കളഞ്ഞു ലോകസംരക്ഷണാര്‍ത്ഥം വര്‍ത്തിക്കുവാന്‍ ജഗദംബികയുടെ അനുഗ്രഹം കൂടിയേ കഴിയൂ.

ഋഗ്വേദ കാലം മുതല്‍ക്കേ ഭാരതം പിന്തുടരുന്ന മാതൃപൂജ, അനുഗ്രഹമുദ്ര ചൊരിയുന്ന ജഗദീശ്വരിയുടെ ഉത്സവം നമ്മില്‍ പുതിയ ഉന്മേഷം പകരട്ടേ. അതു സമൂഹനന്മക്കായി പരിവര്‍ത്തിപ്പിക്കപ്പെടട്ടെ.

നവരാത്രി ഉത്സവത്തോടനുബന്ധിച്ചു മനസ്സില്‍ ഓടിയെത്തുന്നത് കൊല്ലൂര്‍ മൂകാംബികാദേവിയുടെ സവിധമാണ്. കേരളത്തില്‍ നിന്നുള്‍പ്പെടെ ജാതിമത ഭേദമില്ലാതെ ഒന്നായി അമ്മയുടെ അനുഗ്രഹം തേടി സൗപര്‍ണികയില്‍ കുളിച്ച് മനസ്സും ശരീരവും അര്‍പ്പിച്ച് അമ്മയുടെ സന്നിധാനത്തിലെത്തുന്നു. നമ്മുടെ കൊച്ചു കേരളത്തിലും സരസ്വതീ ക്ഷേത്രങ്ങള്‍ ഉണ്ട്. അവയില്‍ പലതിന്റെയും ഐതിഹ്യം കൊല്ലൂര്‍ മൂകാംബിക ദേവിയുമായി ബന്ധപ്പെട്ടതാണുതാനും. നവരാത്രി നാളുകളില്‍ ഏറെ ഭക്തജനങ്ങള്‍ എത്തുന്ന ഈ ക്ഷേത്രങ്ങളില്‍ സാധാരണ ദിവസങ്ങളില്‍ വലിയ തിരക്കുണ്ടാവാറില്ല. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതീ ക്ഷേത്രങ്ങളില്‍ ഒന്നാണ് ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട്ട് സരസ്വതി ക്ഷേത്രം.

കോട്ടയം ജില്ലയിലെ പനച്ചിക്കാട് ഗ്രാമത്തില്‍, (എംസി റോഡില്‍ ചിങ്ങവനം ജംഗ്ഷനില്‍ നിന്ന് കിഴക്കോട്ടു തിരിഞ്ഞു ഞാലിയാകുഴി വാകത്താനം റോഡിലൂടെ പോയി പരുത്തുംപാറ ജംഗ്ഷനില്‍ നിന്ന് ക്ഷേത്രത്തിലേക്കു പോകാം). ഈ ക്ഷേത്രത്തിനു പ്രത്യേകതകള്‍ ഏറെ ഉണ്ട്. ഇവിടെ ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള മഹാവിഷ്ണു ക്ഷേത്രമുണ്ട്. പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവിന്റേതാണെങ്കിലും സരസ്വതീദേവിയുടെ നാമത്തിലാണ് ക്ഷേത്രം പ്രസിദ്ധമായിരിക്കുന്നത്. ഒരിക്കലും വറ്റാത്ത നീരുറവയുള്ള സരസിലാണ് മൂകാംബികാ സാന്നിധ്യമുള്ള സരസ്വതീ പ്രതിഷ്ഠയുള്ളത്.

ഗണപതി, ശിവന്‍, അയ്യപ്പന്‍, നാഗദൈവങ്ങള്‍, ബ്രഹ്‌മരക്ഷസ്സ്, യക്ഷി എന്നിവര്‍ക്കും ഇവിടെ പ്രതിഷ്ഠയുണ്ട്. ഏതു കൊടിയ വേനലിലും വാടുകയോ ഒരിക്കലെങ്കിലും പൂ്ക്കുകയോ ചെയ്യാത്ത സരസ്വതീലതയുടെ വള്ളിപ്പടര്‍പ്പിനുള്ളിലാണ് പരശുരാമപ്രതിഷ്ഠിതമെന്നു കരുതുന്ന സരസ്വതീദേവിയുടെ മൂലവിഗ്രഹമുള്ളത്. എന്നാല്‍ ഈ വിഗ്രഹത്തിന് അഭിമുഖമായി സരസില്‍ സ്ഥാപിച്ചിരിക്കുന്ന പ്രതിവിഗ്രഹത്തിലാണ് നിത്യപൂജകള്‍. മൂകാംബിയില്‍ ഭജനമിരുന്ന വൈദികശ്രേഷ്ഠനൊപ്പം ഓലക്കുടയിലേറി വന്ന മൂകാംബികാ ദേവിയാണ് ഇവിടെ കുടികൊള്ളുന്നതെന്നാണ് ഐതിഹ്യം. സരസ്സിലിരിക്കുന്നതിനാല്‍ തന്നെ സരസ്വതിക്കു ശ്രീകോവിലോ നാലമ്പലമോ ഇല്ല. ആദ്യകാലങ്ങളില്‍ മൂലവിഗ്രഹം ദര്‍ശനീയമായിരുന്നെങ്കിലും ഇപ്പോള്‍ അതു നേരിട്ട് കാണാന്‍ കഴിയുകയില്ല. വേനല്‍ക്കാലത്തും വര്ഷകാലത്തുമെല്ലാം സരസ്വതീപ്രതിഷ്ഠയുള്ള സരസിലെ ഉറവ ഏറുകയോ കുറയുകയോ ചെയ്യുന്നല്ലെന്നതും ഇവിടുത്തെ പ്രത്യേകതയും ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്. സരസ്വതീസരസ്സിനു തെക്കുപടിഞ്ഞാറുമാറി ഒരു കുളമുണ്ട്. സരസ്സില്‍ നിന്നോഴുകുന്ന ജലം ഈ ക്ഷേത്രക്കുളത്തിലേക്കാണ് എത്തുന്നതെങ്കിലും ഈ കുളത്തിലും എന്നും ഒരേ ജലനിരപ്പ് ആണെന്നതും അത്ഭുതകരമാണ്.

ഒരു സഹസ്രാബ്ദത്തിലേറെ പഴക്കം അവകാശപ്പെടാനുണ്ട് ഈ ക്ഷേത്രത്തിന്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യ മാലയില്‍ ക്ഷേത്രത്തെ പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഈ ക്ഷേത്രത്തിലെ വള്ളിപ്പടര്‍പ്പുകളില്‍ പോലും മൂകാംബികാ കടാക്ഷം ഉണ്ടെന്നതിനാല്‍ ആരും സരസ്വതീലത നുള്ളുകയോ ഇല പറിക്കുകയോ ഒന്നും ചെയ്യില്ല.

നവരാത്രി കാലത്തു കലാകാരന്മാരും സാഹിത്യകാരന്മാരും നവരാത്രി നാളുകളില്‍ സരസ്വതീ മണ്ഡപത്തിലെത്തി കലാപരിപാടികള്‍ അവതരിപ്പിച്ച് അമ്മയുടെ അനുഗ്രഹം തേടുന്നു. അര്‍പ്പണബുദ്ധിയോടെ ഈ സന്നിധിയിലെത്തി പ്രാര്‍ത്ഥിച്ചാല്‍ ശരീരം, വാക്ക്, മനസ്സ് എന്നിവയെ പാകപ്പെടുത്തി എടുക്കാം. നൃത്തം, സംഗീതം, കരകൗശലം, അക്ഷരം, സാഹിത്യം, ബുദ്ധിശക്തി എന്നിവ സരസ്വതീദേവിയുടെ പ്രത്യക്ഷ രൂപങ്ങളാണെന്നത് ഭക്തര്‍ക്ക് അനുഭവവേദ്യമായ കാര്യമാണ്.

എല്ലാവര്‍ക്കും എപ്പോഴും മൂകാംബിക ദേവിയെ കൊല്ലൂരില്‍ പോയി കണ്ടു വണങ്ങാന്‍ സാധിക്കണമെന്നില്ല. അമ്മയുടെ വിളി ഉണ്ടായാല്‍ മാത്രമേ അവിടേക്കെത്താന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തില്‍ മൂകാംബികാദേവിയെപ്പോലെ അഭീഷ്ട വരദായിനിയായ പനച്ചിക്കാട്ടമ്മയുടെ സവിധത്തിലെത്തി ഭക്തര്‍ക്കു സരസ്വതീകടാക്ഷത്തിനു പാത്രമാകാം. അക്ഷരഗംഗയില്‍ നീരാടി ഭക്ത വിശ്വാസത്തോടെ വിളിച്ചാല്‍ വിളിപ്പുറത്തെത്തുന്ന പനച്ചിക്കാട്ടമ്മയുടെ അനുഗ്രഹം ഈ നവരാത്രിനാളുകളില്‍ നമുക്ക് നേടാം.

അമ്മേ നാരായണ! ദേവി നാരായണ!
ലക്ഷ്മി നാരായണ! ഭദ്രേ നാരായണ!

Tags: Navaratri FestivalPanachikkattu Saraswati TempleDakshina Mookambika
ഡോ. രാജീവ്. എന്‍
ഡോ. രാജീവ്. എന്‍
ഡീന്‍, അഹല്യ സ്‌കൂള്‍ ഓഫ് ഓഫ് എന്‍ജിനീയറിങ്, ആന്‍ഡ് ടെക്‌നോളജി,പാലക്കാട് [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിക്കാലത്തെ വില്‍പനയില്‍ റെക്കോഡ്; ജിഎസ് ടി കുറച്ചതിനാല്‍ കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോഡ് വില്‍പന

അമൃതപുരി മഠത്തില്‍ നടന്ന വിദ്യാരംഭച്ചടങ്ങില്‍ മാതാ അമൃതാനന്ദമയി ദേവി കുരുന്നിന് ആദ്യക്ഷരം കുറിക്കുന്നു
Kerala

വ്രതത്തിന്റെയും തപസിന്റെയും സാധനയുടെയും കാലമാണ് നവരാത്രി: അമ്മ

Kerala

നവരാത്രി- ദീപാവലി സ്പെഷ്യൽ ചെന്നൈ-ചെങ്കോട്ട സ്‌പെഷ്യല്‍ ട്രെയിന്‍ പുനലൂർ വഴി കോട്ടയത്തേക്ക് നീട്ടി

Kerala

ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്ക് അവധി ; ബുധൻ , വ്യാഴം മദ്യശാലകളും പ്രവർത്തിക്കില്ല

Samskriti

നവരാത്രിയും സര്‍ഗാത്മകതയും

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.