കൊച്ചി:കളമശേരിയില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന് പരാതി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.കുട്ടിയുടെ അയല്‍വാസിയാണ് ഇയാള്‍.
ഇന്നലെ രാത്രിയാണ് പൊലീസില്‍ പരാതി കിട്ടിയത്. നാലു മാസത്തിനിടയില്‍ കുട്ടിയെ പല പ്രാവശ്യം പീഡിപ്പിച്ചതായാണ് പരാതിയില്‍ ഉളളത്.
കഴിഞ്ഞ ദിവസം അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് കുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴി രേഖപ്പെടുത്തി. ഇതരസംസ്ഥാന തൊഴിലാളി ദമ്പതികളുടെ മകളാണ് കുട്ടി.
















