Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗ്രേറ്റ് നിക്കോബാറില്‍ തുറമുഖം കൊണ്ടുവരുന്നതില്‍ എന്താണ് സോണിയയ്‌ക്ക് പ്രശ്നം? ചൈനയെയും യുഎസിനെയും സഹായിക്കലോ ലക്ഷ്യം?

ചരക്ക്ക്കപ്പലുകളുടെ ഗതാഗതത്തില്‍ ഇന്ത്യയെ വന്‍ശക്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ എതിര്‍ക്കുന്നത് വഴി കോണ്‍ഗ്രസും സോണിയാഗാന്ധിയും ആശയക്കുഴപ്പമുണ്ടാക്കുക മാത്രമല്ല, നെഗറ്റീവ് രാഷ്‌ട്രീയത്തില്‍ മുഴുകുകയാണെന്നും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ഇതുസംബന്ധിച്ച് പബ്ലിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 09:55 pm IST
in India
കേന്ദ്ര പരിസ്ഥിതി വനംമന്ത്രി ഭൂപീന്ദര്‍ യാദവ് (ഇടത്ത്)

കേന്ദ്ര പരിസ്ഥിതി വനംമന്ത്രി ഭൂപീന്ദര്‍ യാദവ് (ഇടത്ത്)

ന്യൂദല്‍ഹി: ചരക്ക്ക്കപ്പലുകളുടെ ഗതാഗതത്തില്‍ ഇന്ത്യയെ വന്‍ശക്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ എതിര്‍ക്കുന്നത് വഴി കോണ്‍ഗ്രസും സോണിയാഗാന്ധിയും ആശയക്കുഴപ്പമുണ്ടാക്കുക മാത്രമല്ല, നെഗറ്റീവ് രാഷ്‌ട്രീയത്തില്‍ മുഴുകുകയാണെന്നും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ഇതുസംബന്ധിച്ച് പബ്ലിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി.

ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇന്ത്യന്‍ മഹാസമൂദ്രമേഖലയില്‍ ഇന്ത്യയ്‌ക്ക് തന്ത്രപ്രാധാന്യമുള്ള ബന്ധങ്ങള്‍ നല്‍കുന്ന പദ്ധതികൂടിയാണെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഗ്രേറ്റ് നിക്കോബാറിലെ 1.78 ഏക്കര്‍ വനപ്രദേശം മാത്രമാണ് ഈ പദ്ധതിയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കൂക. രാജ്യത്തിന്റെ സുരക്ഷ, ചരക്ക് കപ്പല്‍ ഗതാഗത ശേഷി, ആധുനിക സാങ്കേതികവിദ്യ എന്നിവയ്‌ക്കായി ഇത്രയും ഭൂമിയെങ്കിലും ഉപയോഗിക്കാന്‍ സാധിക്കില്ലേ? -ഭൂപേന്ദര്‍ യാദവ് ചോദിച്ചു. .

ഗോത്രവര്‍ഗ്ഗത്തിന്റെ പേരില്‍ ആശങ്കയുണ്ടാക്കി സോണിയാ ഗാന്ധി

ഷോംപെന്‍ എന്ന നൂറു പേര്‍ മാത്രം അംഗസംഖ്യയുള്ള ഗോത്രവര്‍ഗ്ഗത്തിന്റെയും ആയിരം പേര്‍ മാത്രം അംഗബലമുള്ള ഗ്രേറ്റ് നിക്കോബാറീസ് എന്ന വിഭാഗത്തെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് സോണിയാഗാന്ധി ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. സോണിയാഗാന്ധിയുടെ എതിര്‍പ്പിന് പിന്നില്‍ അമേരിക്കയുടെ താല്‍പര്യങ്ങളും ചൈനയുടെ താല്‍പര്യങ്ങളം സംരക്ഷിക്കലാണെന്ന് സംശയിക്കപ്പെടുന്നു. കാരണം ഗ്രേറ്റ് നിക്കോബാറില്‍ ചരക്ക് കപ്പലുകള്‍ക്ക് ചരക്ക് ഇറക്കിയും നിറച്ചും പോകാവുന്ന ട്രന്‍സ്ഷിപ് മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യ സ്ഥാപിച്ചുകഴിഞ്ഞാല്‍ അത് ഇപ്പോള്‍ മലാക്ക കടലിടുക്കിലൂടെയും സോയൂസ് കനാലിലൂടെയും ചരക്കുക്കപ്പലുകള്‍ കടന്നുപോകുന്നതിനെ നിയന്ത്രിക്കുന്ന അമേരിക്കയുടെയും ചൈനയുടെയും ആധിപത്യത്തിന് വെല്ലുവിളിയാകും എന്ന് കരുതുന്നു.

ഈ ഗോത്രവര്‍ഗ്ഗങ്ങളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ പദ്ധതി നടപ്പാക്കൂ എന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഷോംപെന്‍ എന്ന വര്‍ഗ്ഗം 30,000 വര്‍ഷമായി ഈ വര്‍ഗ്ഗം അവിടെയുണ്ട്. ഗ്രേറ്റ് നിക്കോബാറീസ് എന്ന വിഭാഗം 10000 കൊല്ലമായി ഇവിടെയുണ്ട്. ഇത്രയും പാരമ്പര്യമുള്ള വര്‍ഗ്ഗത്തെ നശിപ്പിക്കാനോ ഇപ്പോള്‍ അവര്‍ ജീവിക്കുന്ന പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിക്കാനോ മോദി സര്‍ക്കാരിന് പദ്ധതിയില്ല. ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതിയെ നശിപ്പിക്കും എന്നതാണ് സോണിയാഗാന്ധിയുടെ മറ്റൊരു വിമര്‍ശനം.

ഗ്രേറ്റ് നിക്കോബാറില്‍ ആദ്യമായി ഒരു പദ്ധതി നടപ്പാക്കിയത് സോണിയാഗാന്ധി

ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ തന്ത്രപരമായ ലക്ഷ്യത്തോടെ ഒരു നാവികസേനാ വ്യോമബേസ് സ്ഥാപിച്ചത് സോണിയാഗാന്ധി തന്നെയാണ്. യുപിഎ ഭരണകാലത്ത് സോണിഗാന്ധി കേന്ദ്രഭരണം നിയന്തിച്ചിരുന്നപ്പോഴാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ വ്യോമബേസ് സ്ഥാപിച്ചത്. 2012 ജൂലായ് 31ന് ഗ്രേറ്റ് നിക്കോബാറിലെ കാംപെല്‍ ബേയില്‍ ആയിരുന്നു നാവികസേനയുടെ ഒരു എയര്‍ബേസ്. അന്ന് സോണിയാഗാന്ധിയ്‌ക്ക് പ്രശ്നമില്ലെന്നിരിക്കെ ഇപ്പോള്‍ പ്രശ്നവുമായി രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്‍റണി വിമര്‍ശിച്ചിരുന്നു.

അന്നത്തെ വ്യോമബേസ് സ്ഥാപിച്ച പദ്ധതിക്ക് ശേഷം 13 വര്‍ഷം കഴിഞ്ഞാണ് 2025ല്‍, മോദി സര്‍ക്കാര്‍ വീണ്ടും തന്ത്രപരമായ ദൗത്യത്തോടെ ഗ്രേറ്റ് നിക്കോബാറില്‍ ഒരു ട്രാന്‍സ് ഷിപ് മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെ 80000 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ ഒരു വിമാനത്താവളം, ടൗണ്‍ഷിപ്പ് എന്നിവയും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പറയുന്നു. .

ചൈനയുടെ ചരക്കിന്റെ 60 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്ക് ഗ്രേറ്റ് നിക്കോബാറിനടുത്താണ്. ചരക്കുകപ്പലുകള്‍ തിക്കിത്തിരക്കുന്ന ഇടമാണ് മലാക്ക കടലിടുക്ക്. ഇത് പ്രയോജനപ്പെടുത്തി ചരക്ക് കപ്പലുകള്‍ക്ക് അവരുടെ കണ്ടെയ്നറുകള്‍ ഇറക്കി മറ്റ് ചരക്ക് കപ്പലുകളില്‍ കയറ്റി അയയ്‌ക്കുന്നത് സാധ്യമാക്കുന്ന ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനലാണ് ഇവിടെ ആരംഭിക്കാന്‍ പോകുന്നത്. ഇത് ഇന്ത്യയ്‌ക്ക് വലിയ അനുഗ്രഹമാകും. ഭാവിയില്‍ ഇന്ത്യയുടെ ചരക്ക് കപ്പല്‍ ഗതാഗതത്തില്‍ വലിയൊരു അനുഗ്രഹമായി ഈ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ മാറും. ഇന്ത്യാസമുദത്തില്‍ സാമുദ്രിക നിരീക്ഷണം ശക്തമാക്കാനും ഗ്രേറ്റര്‍ നിക്കോബാറിലെ കേന്ദ്രം ഇന്ത്യന്‍ നാവികസേനയ്‌ക്ക് സഹായകരമാകും. അതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ ഗോത്രവംശനാശം എന്ന ഭീഷണി ഉയര്‍ത്തി പൊടുന്ന സോണിയാഗാന്ധി രംഗപ്രവേശം ചെയ്തിരിക്കുന്നത്.

ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ ഇന്ത്യയുടെ മൂന്ന് സേനകളുടെയും സംയുക്ത ആസ്ഥാനമാക്കി ഇവിടം മാറ്റാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. കാരണം ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം തന്നെയാണ് അതിന് കാരണം. ഗ്രേറ്റ് നിക്കോബാറില്‍ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യ സ്ഥാപിച്ചാല്‍ ചൈനയുടെയും അമേരിക്കയുടെയും മലാക്കാ കടലിടുക്കിലൂടെയും സോയൂസ് കനാലിലൂടെയും ഉള്ള കപ്പല്‍ചരക്ക് ഗതാഗതരംഗത്തെ മേധാവിത്വത്തിന് വെല്ലുവിളിയാകും. ഇതാണോ സോണിയാഗാന്ധിയുടെ പൊടുന്നനെയുള്ള ഗോത്രപ്രേമത്തിന് പിന്നില്‍?

Tags: Sonia GandhiForestBhupinder YadavGreat Nicobar island projectSoyuz canalMalaca strait
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രിയങ്കയേക്കാള്‍ മികച്ച നേതാവ് രാഹുല്‍ഗാന്ധിയാണെന്ന് സമര്‍ത്ഥിച്ച് സോണിയയുടെ വിശ്വസ്തന്‍ ജയറാം രമേശ്; ഗാന്ധികുടുംബത്തില്‍ തമ്മലടി മൂര്‍ച്ഛിക്കുന്നു

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കോണ്‍ഗ്രസ് ഭരണകാലത്ത് കേന്ദ്ര ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥനായ ആര്‍വിഎസ് മണി (നടുവില്‍)
Kerala

“ഹിന്ദു ഭീകരത എന്ന കള്ളക്കഥ മെനയാന്‍ കോണ്‍ഗ്രസ് സത്യസന്ധരായ ഉദ്യോഗസ്ഥരെ വരെ ബലിയാടാക്കി”- രാജീവ് ചന്ദ്രശേഖര്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

പുതിയ വാര്‍ത്തകള്‍

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.