ന്യൂദല്‍ഹി: ചരക്ക്ക്കപ്പലുകളുടെ ഗതാഗതത്തില്‍ ഇന്ത്യയെ വന്‍ശക്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ എതിര്‍ക്കുന്നത് വഴി കോണ്‍ഗ്രസും സോണിയാഗാന്ധിയും ആശയക്കുഴപ്പമുണ്ടാക്കുക മാത്രമല്ല, നെഗറ്റീവ് രാഷ്‌ട്രീയത്തില്‍ മുഴുകുകയാണെന്നും പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ്. ഇതുസംബന്ധിച്ച് പബ്ലിക് അഫയേഴ്സ് ഫോറം ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി.
ഇന്ത്യയുടെ ദേശീയ സുരക്ഷയ്‌ക്ക് ഈ പദ്ധതി അത്യന്താപേക്ഷിതമാണെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഇന്ത്യന്‍ മഹാസമൂദ്രമേഖലയില്‍ ഇന്ത്യയ്‌ക്ക് തന്ത്രപ്രാധാന്യമുള്ള ബന്ധങ്ങള്‍ നല്‍കുന്ന പദ്ധതികൂടിയാണെന്നും ഭൂപേന്ദര്‍ യാദവ് പറഞ്ഞു. ഗ്രേറ്റ് നിക്കോബാറിലെ 1.78 ഏക്കര്‍ വനപ്രദേശം മാത്രമാണ് ഈ പദ്ധതിയ്‌ക്കായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കൂക. രാജ്യത്തിന്റെ സുരക്ഷ, ചരക്ക് കപ്പല്‍ ഗതാഗത ശേഷി, ആധുനിക സാങ്കേതികവിദ്യ എന്നിവയ്‌ക്കായി ഇത്രയും ഭൂമിയെങ്കിലും ഉപയോഗിക്കാന്‍ സാധിക്കില്ലേ? -ഭൂപേന്ദര്‍ യാദവ് ചോദിച്ചു. .
ഗോത്രവര്‍ഗ്ഗത്തിന്റെ പേരില്‍ ആശങ്കയുണ്ടാക്കി സോണിയാ ഗാന്ധി
ഷോംപെന്‍ എന്ന നൂറു പേര്‍ മാത്രം അംഗസംഖ്യയുള്ള ഗോത്രവര്‍ഗ്ഗത്തിന്റെയും ആയിരം പേര്‍ മാത്രം അംഗബലമുള്ള ഗ്രേറ്റ് നിക്കോബാറീസ് എന്ന വിഭാഗത്തെയും കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ടാണ് സോണിയാഗാന്ധി ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയ്‌ക്കെതിരെ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത്. സോണിയാഗാന്ധിയുടെ എതിര്‍പ്പിന് പിന്നില്‍ അമേരിക്കയുടെ താല്‍പര്യങ്ങളും ചൈനയുടെ താല്‍പര്യങ്ങളം സംരക്ഷിക്കലാണെന്ന് സംശയിക്കപ്പെടുന്നു. കാരണം ഗ്രേറ്റ് നിക്കോബാറില്‍ ചരക്ക് കപ്പലുകള്‍ക്ക് ചരക്ക് ഇറക്കിയും നിറച്ചും പോകാവുന്ന ട്രന്‍സ്ഷിപ് മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യ സ്ഥാപിച്ചുകഴിഞ്ഞാല്‍ അത് ഇപ്പോള്‍ മലാക്ക കടലിടുക്കിലൂടെയും സോയൂസ് കനാലിലൂടെയും ചരക്കുക്കപ്പലുകള്‍ കടന്നുപോകുന്നതിനെ നിയന്ത്രിക്കുന്ന അമേരിക്കയുടെയും ചൈനയുടെയും ആധിപത്യത്തിന് വെല്ലുവിളിയാകും എന്ന് കരുതുന്നു.
ഈ ഗോത്രവര്‍ഗ്ഗങ്ങളെ സംരക്ഷിച്ചുകൊണ്ട് മാത്രമേ ഈ പദ്ധതി നടപ്പാക്കൂ എന്ന് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഷോംപെന്‍ എന്ന വര്‍ഗ്ഗം 30,000 വര്‍ഷമായി ഈ വര്‍ഗ്ഗം അവിടെയുണ്ട്. ഗ്രേറ്റ് നിക്കോബാറീസ് എന്ന വിഭാഗം 10000 കൊല്ലമായി ഇവിടെയുണ്ട്. ഇത്രയും പാരമ്പര്യമുള്ള വര്‍ഗ്ഗത്തെ നശിപ്പിക്കാനോ ഇപ്പോള്‍ അവര്‍ ജീവിക്കുന്ന പ്രദേശത്ത് നിന്നും മാറ്റിപ്പാര്‍പ്പിക്കാനോ മോദി സര്‍ക്കാരിന് പദ്ധതിയില്ല. ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതിയെ നശിപ്പിക്കും എന്നതാണ് സോണിയാഗാന്ധിയുടെ മറ്റൊരു വിമര്‍ശനം.
ഗ്രേറ്റ് നിക്കോബാറില്‍ ആദ്യമായി ഒരു പദ്ധതി നടപ്പാക്കിയത് സോണിയാഗാന്ധി
ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ തന്ത്രപരമായ ലക്ഷ്യത്തോടെ ഒരു നാവികസേനാ വ്യോമബേസ് സ്ഥാപിച്ചത് സോണിയാഗാന്ധി തന്നെയാണ്. യുപിഎ ഭരണകാലത്ത് സോണിഗാന്ധി കേന്ദ്രഭരണം നിയന്തിച്ചിരുന്നപ്പോഴാണ് ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ വ്യോമബേസ് സ്ഥാപിച്ചത്. 2012 ജൂലായ് 31ന് ഗ്രേറ്റ് നിക്കോബാറിലെ കാംപെല്‍ ബേയില്‍ ആയിരുന്നു നാവികസേനയുടെ ഒരു എയര്‍ബേസ്. അന്ന് സോണിയാഗാന്ധിയ്‌ക്ക് പ്രശ്നമില്ലെന്നിരിക്കെ ഇപ്പോള്‍ പ്രശ്നവുമായി രംഗത്ത് വരുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ കെ ആന്‍റണി വിമര്‍ശിച്ചിരുന്നു.
അന്നത്തെ വ്യോമബേസ് സ്ഥാപിച്ച പദ്ധതിക്ക് ശേഷം 13 വര്‍ഷം കഴിഞ്ഞാണ് 2025ല്‍, മോദി സര്‍ക്കാര്‍ വീണ്ടും തന്ത്രപരമായ ദൗത്യത്തോടെ ഗ്രേറ്റ് നിക്കോബാറില്‍ ഒരു ട്രാന്‍സ് ഷിപ് മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഉള്‍പ്പെടെ 80000 കോടിയുടെ പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. ഇതില്‍ ഒരു വിമാനത്താവളം, ടൗണ്‍ഷിപ്പ് എന്നിവയും സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതായി പറയുന്നു. .
ചൈനയുടെ ചരക്കിന്റെ 60 ശതമാനവും കടന്നുപോകുന്ന മലാക്ക കടലിടുക്ക് ഗ്രേറ്റ് നിക്കോബാറിനടുത്താണ്. ചരക്കുകപ്പലുകള്‍ തിക്കിത്തിരക്കുന്ന ഇടമാണ് മലാക്ക കടലിടുക്ക്. ഇത് പ്രയോജനപ്പെടുത്തി ചരക്ക് കപ്പലുകള്‍ക്ക് അവരുടെ കണ്ടെയ്നറുകള്‍ ഇറക്കി മറ്റ് ചരക്ക് കപ്പലുകളില്‍ കയറ്റി അയയ്‌ക്കുന്നത് സാധ്യമാക്കുന്ന ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനലാണ് ഇവിടെ ആരംഭിക്കാന്‍ പോകുന്നത്. ഇത് ഇന്ത്യയ്‌ക്ക് വലിയ അനുഗ്രഹമാകും. ഭാവിയില്‍ ഇന്ത്യയുടെ ചരക്ക് കപ്പല്‍ ഗതാഗതത്തില്‍ വലിയൊരു അനുഗ്രഹമായി ഈ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ മാറും. ഇന്ത്യാസമുദത്തില്‍ സാമുദ്രിക നിരീക്ഷണം ശക്തമാക്കാനും ഗ്രേറ്റര്‍ നിക്കോബാറിലെ കേന്ദ്രം ഇന്ത്യന്‍ നാവികസേനയ്‌ക്ക് സഹായകരമാകും. അതിനെ തകര്‍ക്കാനാണ് ഇപ്പോള്‍ ഗോത്രവംശനാശം എന്ന ഭീഷണി ഉയര്‍ത്തി പൊടുന്ന സോണിയാഗാന്ധി രംഗപ്രവേശം ചെയ്തിരിക്കുന്നത്.
ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇവിടെ ഇന്ത്യയുടെ മൂന്ന് സേനകളുടെയും സംയുക്ത ആസ്ഥാനമാക്കി ഇവിടം മാറ്റാനും കേന്ദ്രസര്‍ക്കാരിന് പദ്ധതിയുണ്ട്. കാരണം ഈ പ്രദേശത്തിന്റെ തന്ത്രപ്രാധാന്യം തന്നെയാണ് അതിന് കാരണം. ഗ്രേറ്റ് നിക്കോബാറില്‍ ട്രാന്‍സ് ഷിപ്മെന്‍റ് കണ്ടെയ്നര്‍ ടെര്‍മിനല്‍ ഇന്ത്യ സ്ഥാപിച്ചാല്‍ ചൈനയുടെയും അമേരിക്കയുടെയും മലാക്കാ കടലിടുക്കിലൂടെയും സോയൂസ് കനാലിലൂടെയും ഉള്ള കപ്പല്‍ചരക്ക് ഗതാഗതരംഗത്തെ മേധാവിത്വത്തിന് വെല്ലുവിളിയാകും. ഇതാണോ സോണിയാഗാന്ധിയുടെ പൊടുന്നനെയുള്ള ഗോത്രപ്രേമത്തിന് പിന്നില്‍?
















