Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം: 2025 സപ്തംബര്‍ 22 മുതല്‍ 28 വരെ; ഈനാളുകാര്‍ക്ക് മത്‌സരപരീക്ഷകളില്‍ വിജയമുണ്ടാകും, സഹോദരിയുടെ വിവാഹനിശ്ചയം നടക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2025, 05:41 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
പൊതുപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും വര്‍ധിക്കും. പൂട്ടിക്കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്‌നം ഒത്തുതീരും. അന്യദേശവാസികള്‍ സ്വദേശത്ത് എത്തിച്ചേരും. മന്ദഗതിയിലായ വ്യാപാരം മെല്ലെ പുരോഗതി കൈവരിക്കും. ദേഹാരിഷ്ടങ്ങള്‍ വന്നുചേരും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
വിദ്യാഭ്യാസത്തില്‍ വിജയിക്കും. കര്‍മരംഗം പുഷ്ടിപ്പെടും. വിദേശത്തുള്ളവരില്‍നിന്ന് ധനസഹായം ലഭിക്കും. ഹൃദ്രോഗം സംബന്ധമായി അസുഖം വര്‍ധിക്കും. മനസുഖം മാസാന്ത്യത്തില്‍ കുറയും. ജലവാഹനവുമായി ബന്ധപ്പെട്ടവര്‍ക്ക് അനുകൂല സമയമാണ്. സദാ ആലോചനയില്‍ മുഴുകും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
മരുന്ന് വില്‍പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. പല കാര്യങ്ങളിലും ഇടപെടുക മൂലം സ്വന്തം കാര്യത്തിന് സമയം കിട്ടാതെ വരും. മനോഗതിയനുസരിച്ച് എടുക്കുന്ന തീരുമാനം പിന്നീട് പ്രയാസമുണ്ടാക്കിയേക്കും. ശത്രുശല്യം വര്‍ധിക്കും. ഔദ്യോഗിക രംഗത്ത് അധികാരികളില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
ഉദേ്യാഗത്തില്‍ സ്ഥിരീകരണം ലഭിക്കുന്നതാണ്. ദേഹത്തിന് ചില അപകടങ്ങള്‍ വന്നേക്കും. എല്ലാ രംഗങ്ങളിലും കര്‍മശേഷി പ്രകടിപ്പിക്കും. പ്രേമസംബന്ധമായി ചില പ്രശ്‌നങ്ങള്‍ കുടുംബത്തില്‍ വന്നുചേരും. അടുത്ത സുഹൃത്തുക്കളില്‍നിന്ന് ചതിയില്‍ അകപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതാണ്. ഉപരിപഠനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷികാദായമുണ്ടാകും. ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. സ്വത്ത് സംബന്ധമായോ വഴി സംബന്ധമായോ തര്‍ക്കങ്ങള്‍ ഉണ്ടായേക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
കലാരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തിയും അംഗീകാരവും ലഭിക്കും. സഞ്ചാരക്ലേശങ്ങളും വാഹനാപകടങ്ങളും ഉണ്ടായേക്കും. വിശേഷ ആഭരണങ്ങളും വസ്ത്രാദികളും ലഭിക്കുന്നതാണ്. പ്രമേഹരോഗമുള്ളവര്‍ക്ക് അസുഖം വര്‍ധിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യത്തിന് താമസം നേരിടും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും. ജുവലറി വ്യവസായം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സുഹൃത്തുക്കളില്‍നിന്ന് സഹകരണമുണ്ടാകും. പുതിയ വീടും വാഹനവും അധീനതയില്‍ വന്നുചേരും. സ്ത്രീജനങ്ങളില്‍നിന്ന് സഹായം ലഭിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ വിപണനരംഗത്ത് വന്‍വിജയം കൈവരിക്കാന്‍ സാധിക്കും. പുതിയ വാഹനം അധീനതയില്‍ വന്നുചേരും. ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യുകളിലും വിജയമുണ്ടാകും. കോടതി കേസുകള്‍ തീര്‍പ്പുകല്‍പ്പിക്കപ്പെടും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
കാര്യവിജയങ്ങള്‍ ഉണ്ടാകും. അനാവശ്യ ചെലവുകള്‍ വന്നുചേരും. യശസ്സ്, ധനം എന്നിവയുണ്ടെങ്കിലും മനഃസുഖം കുറഞ്ഞുതന്നെയിരിക്കും. ഉദ്ദേശിച്ച വിഷയത്തില്‍ ഉപരിപഠനത്തിന് ചേരും. വീടുവീട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. ഉദരരോഗമുള്ളവര്‍ ശ്രദ്ധിക്കേണ്ടതാണ്.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനമുണ്ടാകും. അകാരണമായി വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടേണ്ടിവരും. മനസ്സിലുദ്ദേശിക്കാത്ത കാര്യങ്ങള്‍ കേട്ട് മനസ്സ് വേദനിക്കും. ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് സഹകരണം കുറയും. വാക്കുപാലിക്കാന്‍ കഴിയാതെ വിഷമിക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
മത്‌സരപരീക്ഷകളില്‍ വിജയമുണ്ടാകും. ഗൃഹം മോടിപിടിപ്പിക്കും. ഗതാഗത നിയമം ലംഘിച്ചതിനാല്‍ വന്‍ പിഴ അടയ്‌ക്കേണ്ടിവരും. ചെലവ് കൂടുന്നതിനാല്‍ കടം വാങ്ങേണ്ടിവരും. ആഗ്രഹിക്കുന്ന സ്ഥലത്തേക്ക് ജോലിയില്‍ മാറ്റം ലഭിക്കും. സ്വജനങ്ങളില്‍നിന്ന് പ്രതികൂല സാഹചര്യമുണ്ടാകുന്നതാണ്.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
പല കാര്യങ്ങളിലും നേട്ടമുണ്ടാവുമെങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും. സ്വപ്രയത്‌നത്താലുണ്ടാക്കിയ പ്രശസ്തിയും പദവിയും കണ്ട് അന്യന്മാര്‍ അസൂയപ്പെടും. ജോലിസ്ഥലത്ത് ഒറ്റപ്പെടല്‍ അനുഭവപ്പെടും. സന്താനമില്ലാതെ ക്ലേശിക്കുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും.

 

Tags: Astrology Weekly ResultsWeekly Horoscope
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

Parivar

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

Varadyam

വാരഫലം: 2026 ജൂലൈ 13 മുതല്‍ 19 വരെ; സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമെടുക്കും, ശത്രുക്കളെ മിത്രങ്ങളാക്കി മാറ്റാന്‍ സാധിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

ബ്രിക്സ് ഇടപാടുകൾക്കായി ആർബിഐ പിന്തുണയുള്ള അതിർത്തി കടന്നുള്ള ഡിജിറ്റൽ കറൻസികൾ അവതരിപ്പിക്കാൻ ഭാരതം

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.