Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഖലിസ്ഥാന്‍വാദത്തെ ആളിക്കത്തിക്കാന്‍ രാഹുല്‍ ഗാന്ധി; ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ അമിത് ഷാ പ്രത്യേകം പദ്ധതി തയ്യാറാക്കുന്നു

ഇന്ത്യയുടെ ഒരു തീരാശാപമായി മാറിയിരിക്കുകയാണ് ഖലിസ്ഥാന്‍ വാദം. പണ്ട് ഖലിസ്ഥാന്‍ മതമൗലിക വാദിയായ ഭിന്ദ്രന്‍ വാലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്തതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. അതിനാല്‍ ഖലിസ്ഥാന്‍ വാദത്തെയും ഖലിസ്ഥാന്‍ അനുകൂലസംഘടനകളേയും കൃത്യതയോടെ കൈകാര്യംചെയ്യാനാണ് അമിത് ഷായുടെ നീക്കം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 06:57 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യയുടെ ഒരു തീരാശാപമായി മാറിയിരിക്കുകയാണ് ഖലിസ്ഥാന്‍ വാദം. പണ്ട് ഖലിസ്ഥാന്‍ മതമൗലിക വാദിയായ ഭിന്ദ്രന്‍ വാലയെ സംരക്ഷിക്കുകയും വളര്‍ത്തുകയും ചെയ്തതിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവന്‍ തന്നെ നഷ്ടപ്പെടുത്തേണ്ടിവന്നു. അതിനാല്‍ ഖലിസ്ഥാന്‍ വാദത്തെയും ഖലിസ്ഥാന്‍ അനുകൂലസംഘടനകളേയും കൃത്യതയോടെ കൈകാര്യംചെയ്യാനാണ് അമിത് ഷായുടെ നീക്കം.

ഇവരെ തടയാന്‍ എന്‍ഐഎ, അതിര്‍ത്തി രക്ഷാസേന (ബിഎസ് എഫ്), നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) എന്നിവയെ ഉപയോഗിച്ച് ഖലിസ്ഥാന്‍ പ്രവര്‍ത്തനങ്ങളെ തടയാന്‍ പ്രവര്‍ത്തനപദ്ധതി രൂപപ്പെടുത്തുകയാണ് അമിത് ഷായുടെ ലക്ഷ്യം. ഖലിസ്ഥാന്‍സംഘടനകളെ നിയന്ത്രിക്കുക, പഞ്ചാബിന്റെ ശാപമായ മയക്കമരുന്ന് ഉപയോഗം തടയുക എന്നിവയാണ് ലക്ഷ്യം. ഇന്‍റലിജന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സുരക്ഷ സംബന്ധിച്ച നാഷണല്‍ കോണ്‍ഫറന്‍സിലാണ് ഈ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

രാഹുല്‍ ഗാന്ധിയും ഡീപ് സ്റ്റേറ്റിന്റെ നിര്‍ദേശപ്രകാരം ഇവിടുത്തെ എന്‍ജിഒകളും ഖലിസ്ഥാന്‍ വാദത്തേയും ഖലിസ്ഥാന്‍ സംഘടനകളേയും സിഖ് അസംതൃപ്തികളേയും പ്രോത്സാഹിപ്പിക്കുന്നുണ്ട്. രാഹുല്‍ ഗാന്ധി കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇന്ത്യയില്‍ സിഖുകാര്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചാണ് നുണ പറഞ്ഞത്. സിഖുകാര്‍ക്ക് ഇന്ത്യയില്‍ തലപ്പാവ് ധരിക്കാന്‍ സാധിക്കുന്നില്ല, സിഖുകാര‍്ക്ക് ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥന നടത്താന്‍ കഴിയുന്നില്ല എന്നീ നുണകളാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. ഇന്ത്യയില്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വെമ്പുന്ന അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ടൂള്‍കിറ്റായിരുന്നു അന്നത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇന്ത്യയില്‍ കലാപം നടത്താന്‍ സാധിക്കുന്ന ഒരു ഗ്രൂപ്പായി ഡീപ് സ്റ്റേറ്റ് ഖലിസ്ഥാന്‍ വാദികളെയും സിഖുകാരെയും കാണുന്നു എന്ന് ചില പഠനങ്ങള്‍ പറയുന്നു. മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തില്‍ ചില വിള്ളലുകള്‍ ഉണ്ടാക്കാനും ഇത് വഴി കഴിയുമെന്നും ഡീപ് സ്റ്റേറ്റ് കണക്ക് കൂട്ടുന്നു. അതുകൊണ്ടാണ് കര്‍ഷകസമരത്തില്‍ ഖലിസ്ഥാന്‍ വാദികളെ മുന്നില്‍ നിര്‍ത്തിയത്. ഒരു വര്‍ഷം നീണ്ട കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി 2020 ജനവരി 26ന് ഖലിസ്ഥാന്‍ വാദികളായ സിഖുകാര്‍ ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കയറുകയും ദീപ് സിധു എന്ന പഞ്ചാബി നടന്‍ ഇന്ത്യന്‍ പതാക താഴ്‌ത്തി ചെങ്കോട്ടയില്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തിയ സംഭവമുണ്ടായി. ട്രാക്ടറുകള്‍ ഓടിച്ചാണ് അന്ന് ദല്‍ഹിയിലേക്ക് പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള സിഖ് കര്‍ഷകര്‍ എത്തിയത്. ഇവര്‍ക്ക് ഖലിസ്ഥാന്‍ സംഘടനകളുമായി ബന്ധമുണ്ടെന്നും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നു. ഇത് ഡീപ് സ്റ്റേറ്റിന്റെ വലിയൊരു ടൂള്‍ കിറ്റായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ആ സമരവും പൊളിച്ചു. അന്ന് പതാക ഉയര്‍ത്തിയ ദീപ് സിധു എന്ന നടന്‍ പിന്നീട് ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.

എന്തായാലും ഖലിസ്ഥാന്‍ വാദവും ഖലിസ്ഥാന്‍ സംഘടനയും രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും ഭീഷണിയാണെന്ന് മോദി സര്‍ക്കാര്‍ കണക്കാക്കുന്നു. പഞ്ചാബിനെ വള്ളിപുള്ളി അറിയാവുന്ന സത്യസന്ധരായ രഹസ്യസേന ഉദ്യോഗസ്ഥരുടെ വലിയൊരു ടീമിനെ പഞ്ചാബിനെ ലാക്കാക്കി നിയമിക്കുകയാണ് അമിത് ഷാ. പഞ്ചാബിലെ തീവ്രവാദത്തെയും മയക്കമരുന്ന് കടത്തിനെയും കുറിച്ച് വിശദമായി ഈ സംഘം പഠിക്കുകയും അതിനെ തടയാന്‍ ഫലപ്രദമായ പ്രവര്‍ത്തനപദ്ധതികള്‍ ഇവര്‍ തയ്യാറാക്കും. തീവ്രവാദവും ക്രിമിനല്‍ സംഘങ്ങളും തമ്മിലുള്ള രഹസ്യബാന്ധവവും തകര്‍ക്കാന്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ഇതിന്റെ ഭാഗമായി തടവില്‍ കഴിയുന്ന ക്രിമിനലുകളെ ഒരു സംസ്ഥാനത്തെ ജയിലില്‍ നിന്നും മറ്റൊരു സംസ്ഥാനത്തെ ജയലിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ വരെ ആലോചനയുണ്ട്. ഇതിന്റെ വിശദാംശങ്ങള്‍ ഈ സംഘം തയ്യാറാക്കും.

ഖലിസ്ഥാന്‍ വാദം ഏറ്റവുമധികം പ്രോത്സാഹിപ്പിക്കപ്പെട്ടതിന് പിന്നില്‍ യുഎസ്, യുകെ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഫണ്ടിംഗാണ്. ഇന്ത്യയില്‍ പൊടുന്നനെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് പിന്നില്‍ വിദേശത്തെ ഖലിസ്ഥാന്‍ സംഘടനകള്‍ അയച്ച ഫണ്ടാണെന്ന് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് തടയിടാന്‍ വിദേശരാജ്യങ്ങളുമായി ചേര്‍ന്ന് പദ്ധതികള്‍ വേറെയും തയ്യാറാക്കുന്നുണ്ട്. ജസ്റ്റിന്‍ ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് കാനഡയില്‍ ഖലിസ്ഥാന്‍ സംഘടനകള്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. ഇപ്പോള്‍ പുതിയ കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി എത്തിയതോടെ ഇന്ത്യ തകര്‍ന്നു കിടന്നിരുന്ന നയതന്ത്രബന്ധങ്ങള്‍ വീണ്ടും ഊഷ്മളമാക്കിയിരിക്കുകയാണ്. നിജ്ജാര്‍ എന്ന ഖലിസ്ഥാന്‍ വാദി കാന‍ഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ കൊല്ലപ്പെട്ടതില്‍ ഇന്ത്യന്‍ നയതന്ത്രഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് അന്ന് ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതോടെ ഇന്ത്യ-കാനഡ നയതന്ത്രബന്ധം തകര്‍ന്നു. അന്ന് ഖലിസ്ഥാന്‍ വാദികള്‍ക്ക് മേല്‍കയ്യുള്ള കാനഡയിലെ സംഘടനയുടെ പിന്തുണയോടെയായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ഭരണം നിലനിര്‍ത്തിയിരുന്നത് എന്നതിനാല്‍ ഖലിസ്ഥാന്‍ വാദികളുടെ ഏത് താളത്തിനും തുള്ളേണ്ടി വന്നിരുന്നു. ജസ്റ്റിന്‍ ട്രൂഡോ പോയി ലിബറല്‍ പാര്‍ട്ടി നേതാവായ കാര്‍ണി അധികാരമേറ്റു. ഇപ്പോള്‍ വീണ്ടും മോദി-കാര്‍ണി കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഹൈക്കമ്മീഷണര്‍മാരെ ഇരുരാജ്യങ്ങളും നിയമിച്ചിരിക്കുകയാണ്. മാത്രമല്ല,കാനഡയിലെ ഖലിസ്ഥാന്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ ഇന്ത്യ പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്.

Tags: Deep SidhuKhalistan movementdrug menace in Punjabamit-shahaappunjabkhalistanFarmers' agitation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

India

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

Cricket

വനിതാ ഏഷ്യാകപ്പ് ഇന്ത്യയ്‌ക്ക്; ശ്രീലങ്കയെ തകർത്തത് 72 റൺസിന്; ഇന്ത്യയുടെ എട്ടാം കിരീടം, ഈ ജയം ഇന്ത്യയുടെ വിധിയെന്ന് അമിത് ഷാ

India

2029ന് മുന്‍പ് ബിജെപി ഭരിയ്‌ക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏക സിവില്‍ നിയമം നടപ്പിലാക്കും: അമിത് ഷാ

News

ലഹരിവിമുക്ത പഞ്ചാബിന് ബിജെപിയുടെ പ്രചാരണ പരിപാടികൾ 18 മുതൽ

പുതിയ വാര്‍ത്തകള്‍

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.