കോട്ടയം: പമ്പാവാലി കാളകെട്ടിയില്‍ കാട്ടാനകള്‍ ഇറങ്ങുന്നത് ആശങ്ക പരത്തുന്നു. രണ്ട് ദിവസമായി രാത്രിയിലും പുലര്‍ച്ചെയും ആനകള്‍ വനത്തില്‍ നിന്ന് നാട്ടിലേക്ക് എത്തുന്നുണ്ട്.
കെഎസ്ഇബി ജീവനക്കാരന്റെ ബൈക്ക് ആനകള്‍ തകര്‍ത്തത് കഴിഞ്ഞ ദിവസമാണ്. ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷന് സമീപമാണ് ബൈക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ഈ ഭാഗത്തെ ഹാംഗിംഗ് ഫെന്‍സിംഗ് മറികടന്നാണ് ആനകള്‍ എത്തിയത്.
കാളകെട്ടി ക്ഷേത്രത്തിന് സമീപമാണ് റോഡില്‍ ആനക്കൂട്ടം ഇറങ്ങുന്നത്.ശബരിമലയിലേക്ക് അയ്യപ്പ ഭക്തര്‍ കാല്‍നടയായി തീര്‍ഥാടനം നടത്തുന്നത് ഇതുവഴിയാണ്.













