ന്യൂഡൽഹി : ജന്ദർമന്ദർ സമരത്തിൽ പാറ്റകൾക്കൊപ്പം നിൽക്കുകയും റാഞ്ചിയിൽ പ്രതിഷേധിക്കുന്നവരുടെ കാര്യത്തിൽ ഇരട്ടത്താപ്പ് കാട്ടുകയും ചെയ്യുന്ന നടൻ നസീറുദ്ദീൻ ഷായ്‌ക്കെതിരെ പീയുഷ് മിശ്രയും, കങ്കണ റണാവത്തും . രണ്ട് ദിവസം മുൻപാണ് നടൻ പീയുഷ് മിശ്ര റാഞ്ചിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളെ കാണാനെത്തിയത് . ഒപ്പം അദ്ദേഹം ധനസഹായവും പ്രഖ്യാപിച്ചിരുന്നു. ജന്ദർ മന്ദർ സമരത്തിൽ കലാപം നടത്തിയവർക്ക് വരെ പിന്തുണ അറിയിച്ച നസീറുദ്ദീൻ ഷാ റാഞ്ചിയിലെ പ്രതിഷേധം അറിയാത്ത മട്ടിലാണ് പെരുമാറുന്നത് .
നേരത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്‌ക്കിടെ, കുട്ടികളുടെ പ്രതിഷേധങ്ങളിൽ മൗനം പാലിച്ച നടന്മാരെ നസീറുദ്ദീൻ ഷാ നായ്‌ക്കളോട് ഉപമിച്ചിരുന്നു . “വായിൽ എല്ലു കുടുങ്ങിയ നായ്‌ക്കൾക്ക് സംസാരിക്കാൻ കഴിയില്ല” എന്നാണ് നസീറുദ്ദീൻ ഷാ അന്ന് പറഞ്ഞത് .
ഇന്ന് അതേ ചോദ്യം തന്നെ തിരികെ ചോദിച്ചിരിക്കുകയാണ് പീയുഷ് മിശ്ര. ജെപിഎസ്‌സി പേപ്പർ ചോർച്ചയിൽ മൗനം പാലിക്കുന്ന വായിൽ എല്ല് കുടുങ്ങിയ നായ ആരാണെന്നാണ് പീയുഷ് മിശ്ര ചോദിച്ചത്. നടി കങ്കണയും ഷായ്‌ക്കെതിരെ രംഗത്തെത്തി.
“എല്ലാവരും ആരുടെയെങ്കിലും നായകളാണ് എന്നതാണ് സത്യം. പക്ഷേ, ഞാൻ വീട്ടിൽ നിന്ന്, രാജ്യത്ത് നിന്ന് ഭക്ഷണം കഴിക്കുന്നു എന്നതിൽ എനിക്ക് അഭിമാനമുണ്ട്, അതിനുവേണ്ടി ഞാൻ പോരാടുകയും സംരക്ഷിക്കുകയും ചെയ്യുന്നു. നസീറുദ്ദീൻ ഷാ ഈ രാജ്യത്ത് നിന്ന് ഭക്ഷണം കഴിക്കുന്നു, പക്ഷേ അയൽരാജ്യത്തിനുവേണ്ടി പോരാടുന്നു. ഇക്കാലത്ത് ഒരാളെ നായ എന്ന് വിളിക്കുന്നത് ഒരു അഭിനന്ദനമാണ്, കാരണം വിശ്വസ്തതയും നിഷ്കളങ്കതയും വളരെ അപൂർവമാണ്. അതിനാൽ, നസീറുദ്ദീൻ ഷായെപ്പോലെ ഒരു കുറുക്കൻ എന്ന് വിളിക്കപ്പെടുന്നതിനേക്കാൾ ഞാൻ നായ എന്ന് വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നു.“ എന്നാണ് കങ്കണയുടെ വാക്കുകൾ.














