Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. മാര്‍ക്സോ ഏംഗല്‍സോ അല്ല, അത് ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷി: സി. രാധാകൃഷ്ണന്‍

കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. മാര്‍ക്സോ ഏംഗല്‍സോ അല്ലെന്നും, അത് ആദ്യമായി രചിച്ചത് ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷിയാണെന്നും പ്രമുഖ നോവലിസ്റ്റ്: സി. രാധാകൃഷ്ണന്‍. തൃശൂരില്‍ ജന്മാഷ്ടമി പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 09:15 pm IST
inKerala, Literature

തൃശൂര്‍ : കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. മാര്‍ക്സോ ഏംഗല്‍സോ അല്ലെന്നും, അത് ആദ്യമായി രചിച്ചത് ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷിയാണെന്നും പ്രമുഖ നോവലിസ്റ്റ്: സി. രാധാകൃഷ്ണന്‍. തൃശൂരില്‍ ജന്മാഷ്ടമി പുരസ്കാരം ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ പ്രസംഗത്തില്‍ തനിക്ക് ലഭിച്ച ചില ഭഗവല്‍ അനുഭവങ്ങളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. “നാലാം വയസ്സിലോ അഞ്ചാമത്തെ വയസ്സിലോ ആണ് ആദ്യത്തെ ഭഗവല്‍ അനുഭവം ഉണ്ടായത്. അത് ബാലഗോകുലത്തിന്റെ വിശേഷാല്‍ പ്രതിയില്‍ ഒരു കുറിപ്പായി എഴുതിവെച്ചിട്ടുണ്ട്. ഭഗവല്‍ അനുഗ്രഹം എന്ന് ഞാന്‍ കരുതുന്ന ആദ്യത്തെ സംഭവമായിരുന്നു അത്.” – സി.രാധാകൃഷ്ണന്‍ പറഞ്ഞു.

“15 വയസ്സിലായിരുന്നു രണ്ടാമത്തെ ഭഗവല്‍ അനുഭവം. മുത്തച്ഛന്‍ മരിച്ച് പോയിട്ട് അഞ്ചാറ് വര്‍ഷമായിട്ടും അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ട് മേശകള്‍ തുറന്നുനോക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരിയ്‌ക്കല്‍ അത് തുറന്നുനോക്കേണ്ടതായി വന്നു. അതില്‍ ഉപനിഷത്തും ഭഗവദ്ഗീതയുമായിരുന്നു. കൊച്ചുനാള്‍ മുതല്‍ എന്നെ മടിയിലിരുത്തി അദ്ദേഹം പാടിക്കേള്‍പ്പിച്ചത് ഭഗവദ് ഗീതാ ശ്ലോകങ്ങളായിരുന്നു എന്ന് അപ്പോള്‍ എനിക്ക് മനസ്സിലായി. “- അദ്ദേഹം വിശദീകരിച്ചു. .

“മറ്റൊരു മേശ അച്ഛന്‍ ഉപയോഗിച്ചിരുന്നതാണ്. ആ മേശയില്‍ മരുന്നുകളായിരുന്നു അധികവും. ആ മേശയില്‍ ഒരു കടലാസുണ്ടെന്നും അത് ഒരാള്‍ വന്നാല്‍ കൊടുക്കണമെന്നും അമ്മ പറഞ്ഞതനുസരിച്ച് ഞാന്‍ ആ മേശ തുറന്നു. അതില്‍ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു കോപ്പിയും പാരിസ് കമ്മ്യൂണിന്റെ ചില ലക്കങ്ങളുമുണ്ടായിരുന്നു. ഇംഗ്ലീഷിലുള്ള ഒരു കമ്മ്യൂണിസ്റ്റ് പത്രമാണ് പാരീസ് കമ്മ്യൂണ്‍. അതു രണ്ടും ഞാന്‍ പുറത്തെടുത്ത് വായിച്ചുനോക്കി. വായിച്ചുനോക്കിയപ്പോഴാണ് ഞാന്‍ ഒരു കണ്ടെത്തല്‍ നടത്തിയത്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ആദ്യമെഴുതിയത്. ഈശോവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷിയാണ്. അദ്ദേഹം ഒരു ചോദ്യം അതില്‍ ചോദിച്ചിട്ടുണ്ട്. ഈ പ്രപഞ്ചത്തില്‍ കാണുന്ന സമ്പത്ത് ആരുടേതാണ് എന്നതായിരുന്നു ആ ചോദ്യം. അത് ഈ പ്രപഞ്ചത്തിന്റെ മുഴുവന്‍ ധനമാണ്. അത് പ്രപഞ്ചത്തിന്റെ എല്ലാ ചാരചരങ്ങള്‍ക്കും കൂടിയുള്ളതാണ്. അത് എല്ലാവര്‍ക്കും പങ്കുവെച്ച് അനുഭവിക്കുക. അല്ലാതെ നിങ്ങളുടെ മാളത്തിലേക്ക് വലിച്ചുകൊണ്ടുപോകരുത് എന്നാണ് ഈശാവാസ്യോപനിഷത്ത് എഴുതിയ മഹര്‍ഷി പറയുന്നത്.” – സി.രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

“എന്തുകൊണ്ടാണ് ഈ മഹര്‍ഷി ഇങ്ങിനെ പറയുന്നതെന്നാല്‍, പ്രപഞ്ചമാകെ ഈശ്വരമായമാണ് എന്നത് കൊണ്ടാണ് (ഈശാവാസ്യമിദം സര്‍വ്വം എന്ന് ശ്ലോകം). അതുകൊണ്ട് എന്തായാലും പങ്കുവെച്ച് മാത്രം അനുഭവിക്കുക. സ്വാര്‍ത്ഥബുദ്ധിയോട് കൂടി എന്ത് സമ്പത്തായാലും അത് തന്‍റേത് മാത്രമായി അനുഭവിക്കാന്‍ ശ്രമിക്കരുത്. അങ്ങിനെ മഹര്‍ഷി പറഞ്ഞുവെച്ചതിനപ്പുറത്ത് യാതൊന്നും ഈ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലോ പിന്നീട് ഞാന്‍ വായിച്ച മൂലധനം എന്ന മാര്‍ക്സിന്റെ കൃതിയിലോ എനിക്ക് കാണാന്‍ സാധിച്ചിട്ടില്ല.” – സി. രാധാകൃഷ്ണന്‍ പറഞ്ഞു.

“അപ്പോള്‍ എനിക്ക് തോന്നിയത് എന്തുകൊണ്ട് ഈ ലോകം നന്നാക്കാന്‍ ഈ രണ്ട് മാര്‍ഗ്ഗങ്ങളുടെയും ഒരു ഏകീകൃതഭാവം നമുക്ക് സ്വീകരിച്ചുകൂടാ എന്നാണ്. എന്ത് കാര്യം നടത്തിയാലും അതിന്റെ ലക്ഷ്യവും മാര്‍ഗ്ഗവും ശരിയാകണം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ, മൂലധനത്തിലെ ലക്ഷ്യം വളരെ ശരിയാണ്. അത് ലോകാസമസ്താ സുഖിനോഭവന്തു എന്നാണ്. ആരും ആരെയും ചൂഷണം ചെയ്യരുത്. ആരും ആരുടെയും ഒന്നും അപഹരിക്കരുത്. എല്ലാവരും എല്ലാവരുടേതുമായി കണക്കാക്കണം. ഒരു ഭരണകൂടം പോലും ഈ ഭൂമിയില്‍ ആവശ്യമായി വരരുത്. മൂലധനത്തിലെ ലക്ഷ്യം ഈശാവാസ്യോപനിഷത്തിലെ മഹര്‍ഷി പറഞ്ഞ അതേ ലക്ഷ്യമാണ്. പക്ഷെ മാര്‍ഗ്ഗമോ?. അമ്പേ പിഴച്ചുപോയി. കമ്മ്യൂണിസം പരീക്ഷിച്ച ഒരു നാട്ടിലും അതിന് ഒരു ഗതിയും ഇല്ലാതെ പോയി. പ്രശ്നം രൂക്ഷമാക്കാമെന്നല്ലാതെ പ്രശ്ന പരിഹാരത്തിന് ക്രിയാത്മകമായി ഒന്നും ചെയ്യാന്‍ കമ്മ്യൂണിസത്തിന് സാധിച്ചില്ല. ലക്ഷ്യത്തിന്റെയും അതിന്റെ മാര്‍ഗ്ഗമായി പറയുന്ന ഈ നൈതികതയുടെയും അധ്യാത്മീകതയുടെയും ഒരു കൂട്ടായ്‌മയാണ് ആവശ്യം. അത് സാധ്യമാകുമോ എന്ന് ചോദിച്ചാല്‍ അതേ സാധ്യമാകൂ എന്ന കാര്യത്തില്‍ എനിക്ക് സംശയമില്ല. ഏതാണ്ട് 22 വയസ്സിലേ ഇത് എനിക്ക് മനസ്സിലായി. പിന്നീട് ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ ഇതിനു വേണ്ടിയാണ് ഞാന്‍ എഴുതിയത്. സയന്‍സിന്റെ അവബോധം, ദാര്‍ശനികതയുടെ വെളിച്ചം- മാര്‍ഗ്ഗവും ലക്ഷ്യവും. രണ്ടും ശരിയായി ഏകോപിപ്പിച്ച് പോയാല്‍ നമുക്ക് നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ ഒരു പ്രയാസവുമില്ല. അതുകൊണ്ട് മനുഷ്യപ്രയത്നം മുഴുവന്‍ നല്ലൊരു ലോകം സൃഷ്ടിക്കാനുള്ള പ്രയത്നത്തിലേക്ക് പോകണം. അല്ലെങ്കില്‍ ഭൂമുഖത്ത് ഒരു ജീവനും ശേഷിയില്ല.അത്രയ്‌ക്ക് മലിനമാണ് വായുവും വെള്ളവും”. – സി. രാധാകൃഷ്ണന്‍ പറഞ്ഞു.

Tags: Das CapitalBhagavat gitac. RadhakrishnanJanmashtami awardJanmashtami puraskaramEshovasyopanishadCommunist manifesto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Samskriti

കൃഷ്ണസ്പര്‍ശം: പാര്‍ത്ഥസാരഥിയും ഗീതയും

Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക്

Kerala

തപസ്യ അക്ഷരോത്സവം ഇന്നും നാളെയും ആലുവ വൈഎംസിഎയില്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ശ്രീശങ്കരജയന്തി സമ്മേളനത്തില്‍ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ സംസാരിക്കുന്നു
Kerala

മഹാപുരുഷന്മാര്‍ ജനിച്ചിട്ടില്ലെന്ന് പ്രചരണം നടത്തുന്നു: സി. രാധാകൃഷ്ണന്‍

പുതിയ വാര്‍ത്തകള്‍

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് കേബിള്‍ കാര്‍ പദ്ധതിയുമായി മെട്രോമാന്‍

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

ആരോപണങ്ങള്‍ തെളിയിക്കണം: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ നിയമനടപടിക്ക് സാബു എം. ജേക്കബ്

പാകിസ്താനിൽ ചാവേർ ആക്രമണം; 12 മരണം, 18 പേർക്ക് പരിക്കേറ്റു

സൂപ്പര്‍ ലീഗ് കേരള-3: ഹോംമാച്ചിന് ഫോഴ്‌സ കൊച്ചി, ഒരുങ്ങി മലപ്പുറവും

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.