Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സമൂഹനന്മക്കായി ജീവിക്കണമെന്ന് പഠിപ്പിച്ചത് ഉപനിഷത്ത്, കമ്യൂണിസ്റ്റ് മാര്‍ഗം പരാജയപ്പെട്ടു: സി. രാധാകൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 10:24 am IST
inKerala
ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി സമ്മാനിക്കുന്നു. എം.പി. സുബ്രഹ്മണ്യ ശര്‍മ, പി. കെ. വിജയരാഘവന്‍, ഡോ. പി. വി. കൃഷ്ണന്‍ നായര്‍, സ്വാമി ചിദാനന്ദപുരി, ഡോ. എം. ലക്ഷ്മികുമാരി, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമീപം

ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന് തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി സമ്മാനിക്കുന്നു. എം.പി. സുബ്രഹ്മണ്യ ശര്‍മ, പി. കെ. വിജയരാഘവന്‍, ഡോ. പി. വി. കൃഷ്ണന്‍ നായര്‍, സ്വാമി ചിദാനന്ദപുരി, ഡോ. എം. ലക്ഷ്മികുമാരി, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍ സമീപം

തൃശൂര്‍: കമ്യൂണിസത്തിനും കമ്യൂണിസ്റ്റ് മാനിഫെസ്റ്റോക്കും എത്രയോ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഭാരതത്തില്‍ എഴുതപ്പെട്ട ഈശാവാസ്യ ഉപനിഷത്ത് സമൂഹ താത്പര്യത്തെക്കരുതി ജീവിക്കണമെന്ന് പഠിപ്പിച്ചതായി പ്രശസ്ത എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍.

ആവശ്യമുള്ളത് മാത്രമെടുത്ത് ബാക്കി സമൂഹത്തിന് നല്കി ത്യാഗബുദ്ധിയോടെ ജീവിക്കാനാണ് ഉപനിഷത്ത് പഠിപ്പിച്ചത്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലും മൂലധനത്തിലും ഉപനിഷത്തുകളില്‍ പറഞ്ഞ അതേ ലക്ഷ്യം ഉണ്ടായിരുന്നു. പക്ഷേ കമ്യൂണിസത്തിന്റെ മാര്‍ഗം പിഴച്ചു പോയി. അതുകൊണ്ടാണ് പരീക്ഷിച്ച എല്ലായിടത്തും അത് പരാജയപ്പെട്ടതും പ്രശ്‌നങ്ങള്‍ മാത്രം സൃഷ്ടിച്ചതും. ലക്ഷ്യം മാത്രമല്ല മാര്‍ഗവും ശരിയാകണം. ആധ്യാത്മികതയിലുറച്ച നൈതികബോധമാണ് ലോകത്തെ മുന്നോട്ടു നയിക്കാനുള്ള ഏകമാര്‍ഗം. ശ്രീകൃഷ്ണ വിചാരങ്ങള്‍ പ്രചരിപ്പിക്കുന്ന ബാലഗോകുലത്തോട് എന്നും മമതയുണ്ടെന്നും സി. രാധാകൃഷ്ണന്‍ പറഞ്ഞു. ബാലഗോകുലം ബാലസംസ്‌കാര കേന്ദ്രത്തിന്റെ ജന്മാഷ്ടമി പുരസ്‌കാരം തൃശൂര്‍ ടൗണ്‍ഹാളില്‍ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രശസ്ത കവിയും ചലച്ചിത്രകാരനുമായ ശ്രീകുമാരന്‍ തമ്പി ജന്മാഷ്ടമി പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ചു. എല്ലാ കഥാപാത്രങ്ങളെയും ജീവിത സന്ദര്‍ഭങ്ങളെയും അങ്ങേയറ്റത്തെ കാരുണ്യത്തോടെയാണ് സി. രാധാകൃഷ്ണന്‍ സമീപിച്ചതെന്നും അദ്ദേഹത്തിന്റെ രചനകളുടെ ഏറ്റവും വലിയ സവിശേഷത ഈ കാരുണ്യ ദര്‍ശനമാണെന്നും ശ്രീകുമാരന്‍ തമ്പി ചൂണ്ടിക്കാട്ടി. എഴുത്തച്ഛനെ വ്യക്തി എന്ന നിലയില്‍ പരിചയപ്പെടുത്തിയ അപൂര്‍വ രചനയാണ് രാധാകൃഷ്ണന്റെ തീക്കടല്‍ കടഞ്ഞ് തിരുമധുരം. അതിന് മുന്‍പോ ശേഷമോ അത്തരമൊരു രചന മലയാളത്തില്‍ ഉണ്ടായിട്ടില്ല, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.

ധര്‍മം എന്ന പ്രപഞ്ചതാളത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ച സാഹിത്യകാരനാണ് സി. രാധാകൃഷ്ണനെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ സ്വാമി ചിദാനന്ദപുരി പറഞ്ഞു. ഡോ. എം ലക്ഷ്മികുമാരി അധ്യക്ഷയായിരുന്നു. ബാലസംസ്‌കാര കേന്ദ്രം ചെയര്‍മാന്‍ പി.കെ. വിജയരാഘവന്‍, ബാലഗോകുലം അധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍, സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. പി.വി. കൃഷ്ണന്‍ നായര്‍, എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, എം.പി. സുബ്രഹ്മണ്യ ശര്‍മ, വി.എന്‍. ഹരി എന്നിവര്‍ സംസാരിച്ചു.

Tags: sreekumaran thampibalagokulamJanmashtami Puraskarcommunistc. RadhakrishnanUpanishads
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

Kerala

ഇന്ന് ശ്രീകൃഷ്ണജയന്തി: സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Samskriti

മായ വിട്ടുണരൂ, മാനവനാകൂ

ബാല സംസ്‌കാര കേന്ദ്രം 30-ാമത് ജന്മാഷ്ടമി പുരസ്‌കാരം തപസ്യ സംസ്ഥാന പ്രസിഡന്റ് വിജയകൃഷ്ണന്‍ ഡോ. വി. സുജാതയ്ക്ക് സമ്മാനിക്കുന്നു. കെ.എന്‍. സജികുമാര്‍, കുമാരി അരുന്ധതി, മേയര്‍ വി.വി. രാജേഷ്, ലിജു വി, ആര്‍. പ്രസന്നകുമാര്‍, പി.കെ. വിജയരാഘവന്‍ സമീപം
Kerala

ജന്മാഷ്ടമി പുരസ്‌കാരം ഡോ. വി. സുജാതയ്‌ക്ക് സമര്‍പ്പിച്ചു

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി
Varadyam

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്ത്രീകൾ പൊതുരംഗത്ത് വരുന്നതിൽ ഇസ്ലാമിൽ തടസ്സങ്ങളില്ല, പ്രവാചകന്റെ ഭാര്യ ആയിഷ യുദ്ധം നയിച്ചിരുന്നു: കാന്തപുരത്തിന് മറുപടിയുമായി പാളയം ഇമാം

യുഎസ് അംബാസഡർ സെർജിയോ ഗോർ(ഇടത്ത്)

“…ട്രംപ് കൂടിക്കാഴ്ച നടത്തേണ്ട 35 പേരുടെ പട്ടികയിൽ പ്രധാനമന്ത്രി മോദി ഒന്നാമതുണ്ടാകും,”- യുഎസ് അംബാസഡർ സെർജിയോ ഗോർ

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് രണ്ട് ഹൃദയാഘാതം സംഭവിച്ചതായി മുൻ ടിബറ്റൻ പ്രധാനമന്ത്രിയുടെ വെളിപ്പെടുത്തൽ : പിൻഗാമിയെച്ചൊല്ലി ചർച്ചകൾ മുറുകുന്നു

കല്ല്യാണം കഴിഞ്ഞോ? ‘വിവാഹ വീഡിയോ’യില്‍ അഹാനയുടെ കൈപിടിച്ച് നിമിഷ്

ജന്തർ മന്തറിലെ സിജെപി സമരത്തില്‍ പങ്കെടുത്ത നിഷു ആസാദിന്റെ പിതാവിനെ ആക്രമിച്ച കേസിൽ പ്രതിയായ സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്തു

മതഗ്രന്ഥങ്ങളുടെ ശരിതെറ്റ് നിർണ്ണയിക്കുന്നത് സർക്കാർ തലവന്റെ ചുമതലയല്ല: എസ്‌.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി

രാജ്യത്തെ മുഴുവന്‍ അത്ഭുതപ്പെടുത്തുന്ന രീതിയില്‍ മോദി എല്ലാ ഉത്സവങ്ങളും ആഘോഷിക്കുന്നു:ബംഗാളി നടി ഇന്ദ്രാണി ഹല്‍ദര്‍

സംവിധായകൻ പ്രിൻസ് ജോയി വിവാഹിതനായി

തലശ്ശേരിയില്‍ വീടിന് തീപിടിച്ച്‌ നാശനഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.