Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ബ്രിക്സ് രാജ്യങ്ങൾ അമേരിക്കയുടെ രക്തം കുടിക്കുന്ന ‘വാമ്പയറുകൾ’ ; ഇന്ത്യക്കെതിരെ വീണ്ടും വിമർശനവുമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെയും നവാരോ ചോദ്യം ചെയ്തു. റഷ്യ ഉക്രെയ്‌നെ ആക്രമിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് നാമമാത്രമായ എണ്ണയാണ് വാങ്ങിയിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ ഇന്ത്യ അത്യാഗ്രഹം കൊണ്ടാണ് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നും റഷ്യൻ റിഫൈനറുകൾ ഇന്ത്യയിൽ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 01:29 pm IST
inWorld

വാഷിംഗ്ടൺ: ബ്രിക്സ് രാജ്യങ്ങൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ബ്രിക്സ് സഖ്യം അധികകാലം നിലനിൽക്കില്ലെന്നും അതിലെ അംഗരാജ്യങ്ങൾ പരസ്പരം വെറുക്കുന്നുവെന്നും അവരുടെ ബിസിനസ്സ് രീതികൾ അമേരിക്കയുടെ രക്തം കുടിക്കുന്ന ‘വാമ്പയറുകൾ’ (പിശാചുക്കൾ) പോലെയാണെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച റിയൽ അമേരിക്ക വോയ്‌സ് ഷോയിൽ നൽകിയ അഭിമുഖത്തിലാണ് നവാരോ ഇത്തരത്തിൽ പറഞ്ഞത്. ബ്രിക്‌സ് സഖ്യം അധികകാലം നിലനിൽക്കുമെന്ന് ഞാൻ കരുതുന്നില്ല. ഈ രാജ്യങ്ങളെല്ലാം പരസ്പരം വെറുക്കുകയും ചരിത്രത്തിൽ പരസ്പരം പോരടിക്കുകയും ചെയ്തിട്ടുണ്ടെന്ന് ബ്രിക്‌സ് രാജ്യങ്ങളുടെ വ്യാപാര മനോഭാവത്തെ വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കൂടാതെ അമേരിക്കയ്‌ക്ക് സാധനങ്ങൾ വിൽക്കാതെ ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ മുന്നോട്ട് പോകില്ല. എന്നാൽ അവർ നമുക്ക് സാധനങ്ങൾ വിൽക്കുമ്പോൾ, അവരുടെ അന്യായമായ വ്യാപാര രീതികൾ വാമ്പയർമാരെപ്പോലെ നമ്മുടെ രക്തം കുടിക്കുന്നുവെന്നും നവാരോ പറഞ്ഞു.

ഇതിനു പുറമെ ഇന്ത്യയെ പ്രത്യേകമായി ലക്ഷ്യം വച്ചും നവാരോ തുറന്നടിച്ചു. പതിറ്റാണ്ടുകളായി ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷമുണ്ട്. പാകിസ്ഥാന് ആണവ ബോംബ് നൽകിയത് ചൈനയാണെന്ന് ഞാൻ ഓർക്കുന്നു. ഇപ്പോൾ ചൈനീസ് പതാകകൾ പതിച്ച കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിൽ കറങ്ങുന്നുണ്ടെന്നും നവാരോ പറഞ്ഞു.

കൂടാതെ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെയും നവാരോ ചോദ്യം ചെയ്തു. റഷ്യ ഉക്രെയ്‌നെ ആക്രമിക്കുന്നതിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് നാമമാത്രമായ എണ്ണയാണ് വാങ്ങിയിരുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇപ്പോൾ ഇന്ത്യ അത്യാഗ്രഹം കൊണ്ടാണ് റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതെന്നും റഷ്യൻ റിഫൈനറുകൾ ഇന്ത്യയിൽ ലാഭം കൊയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമൂലം അമേരിക്കൻ നികുതിദായകർ ഉക്രെയ്‌ൻ യുദ്ധത്തിനായി കൂടുതൽ പണം ചെലവഴിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ ഇന്ത്യയുടെ ഉയർന്ന താരിഫുകളും നവാരോ ലക്ഷ്യമിട്ടു. ലോകത്തിലെ ഏതൊരു വലിയ രാജ്യത്തേക്കാളും ഇന്ത്യയുടെ താരിഫ് കൂടുതലാണ്. നമ്മൾ ഇത് പരിഹരിക്കണം എന്ന് അദ്ദേഹം പറഞ്ഞു. വ്യാപാര ചർച്ചകളിൽ യുഎസുമായി സഹകരിക്കേണ്ടിവരുമെന്നും അല്ലാത്തപക്ഷം റഷ്യയുമായും ചൈനയുമായും പോകുന്നത് നല്ല കാരങ്ങൾ ഉണ്ടാക്കില്ലെന്നും അദ്ദേഹം ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നൽകി.

ഇതിനു പുറമെ റഷ്യയും ചൈനയും തമ്മിലുള്ള ബന്ധത്തെയും നവാരോ പരിഹസിച്ചു. റഷ്യയുടെ വ്‌ളാഡിവോസ്റ്റോക്ക് തുറമുഖത്തും സൈബീരിയയിലും ചൈന കണ്ണുവയ്‌ക്കുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. നിയമവിരുദ്ധ കുടിയേറ്റത്തിലൂടെ ചൈന സൈബീരിയ കൈവശപ്പെടുത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. റഷ്യയുടെ ഏറ്റവും വലിയ എണ്ണ വാങ്ങുന്ന രാജ്യമായ ചൈനയ്‌ക്കെതിരായ അധിക ഉപരോധങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് യുഎസ് ജാഗ്രത കാണിക്കുകയാണെന്ന് നവാരോ പറഞ്ഞു.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്ന് അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടു. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണം. ഇത് സമാധാനത്തിലേക്കുള്ള ഒരു ചുവടുവയ്‌പ്പായിരിക്കും. സമാധാനത്തിലേക്കുള്ള പാത ന്യൂദൽഹിയിലൂടെയാണ്. യൂറോപ്പും റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്സ് സഖ്യത്തിൽ തുടക്കത്തിൽ ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളായിരുന്നു ഉൾപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് 2024 ൽ ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നിവയും ഇതിൽ ചേർന്നു. 2025 ൽ ഇന്തോനേഷ്യയും ഇതിന്റെ ഭാഗമായി.

Tags: vampiresindiachinaRussiaRussia-Ukraine warUS President Donald TrumpBRICS countriessenior trade adviser Peter Navarro
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റൻ സ്മിത് മച്ചാറിന്റെ ആരോഗ്യത്തിനായി , ഹനുമാൻ ചാലിസ ആലപിച്ച് ഇസ്രായേലി ഗായകൻ ബെൻ റൈവിറ്റ്സ്

നവി പിള്ളയ്‌ക്ക് നോബൽ സമാധാന സമ്മാനം; വീണ്ടും നിരാശ പ്രകടിപ്പിച്ച് ട്രംപ്, അവാർഡിന് അർഹൻ താനെന്ന് അവകാശവാദം

ജന്തർ മന്തർ പ്രതിഷേധം: രാഹുൽ ഗാന്ധിക്കും കെജ്‌രിവാളിനുമെതിരെ നിതിൻ നബിൻ; ‘രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കാൻ ശ്രമം’

കണിച്ചുകുളങ്ങര കൂട്ടക്കൊല: ചെന്നിത്തലയ്‌ക്കെതിരായ കോഴ ആരോപണം വീണ്ടും ചർച്ചയിൽ; പുനരന്വേഷണമെന്ന ആവശ്യം ശക്തം

പ്രതി ബിജുവും കൊല്ലപ്പെട്ട വിനയനും

വിനയൻ വധക്കേസ്: സിപിഎം പ്രവർത്തകനായ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴുപേരെ വെറുതെവിട്ടു

‘ വരൂ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.