ബെയ്ജിങ് : ഏഴ് വര്‍ഷത്തിനുശേഷം എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേൽക്കാൻ ചൈനീസ് മണ്ണിൽ മുഴങ്ങിക്കേട്ടത് വന്ദേമാതരവും, ഭാരത് മാതാ കീ ജയും. വിമാനത്തിന്റെ പടിക്കെട്ടിറങ്ങി വന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ചൈനയുടെ മണ്ണ് പകിട്ടേറിയ ചുവന്ന പരവതാനി വിരിച്ചൊരുങ്ങിയിരുന്നു.
വന്ദേമാതരവും ഭാരത് മാതാ കി ജയും ജയ് മോദിയും കൊണ്ട് അന്തരീക്ഷം മുഖരിതമായി. ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ചൈനീസ് കലാകാരികള്‍ അവതരിപ്പിച്ചു. കുച്ചിപ്പുടിയും ഒഡ്ഡീസിയും കഥക്കും അവതരിപ്പിക്കപ്പെട്ടു. ചൈനീസ് കലാകാര്‍ അവതരിപ്പിച്ച ഇന്ത്യന്‍ സംഗീതവും നൃത്തവും മോദിയ്‌ക്ക് ചൈനയൊരുക്കിയ ഗംഭീര വരവേല്‍പിന് മോടി പകര്‍ന്നു. ഇന്ത്യന്‍ പതാകയേന്തിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ മോദിയെ കാണാൻ എത്തി. ദീപാലങ്കാരങ്ങളും നിരന്നിരുന്നു.
വിദൂരനഗരങ്ങളില്‍നിന്ന് മോദി ആരാധകര്‍ ടിയാന്‍ജിനിലേക്ക് ഒഴുകിയെത്തി. ഇന്ത്യന്‍ പ്രധാനമന്ത്രിയെ എതിരേല്‍ക്കാന്‍ തങ്ങളുടെ പ്രകടനം അവതരിപ്പിക്കാനായതിലുള്ള ആഹ്‌ളാദവും അഭിമാനവും കലാകാരികള്‍ പങ്കുവെച്ചു. ഇന്ത്യന്‍ കലകളെ ഏറെ ഇഷ്ടപ്പെടുന്നതിനാലാണ് അവയില്‍ പഠനം നടത്തിയതെന്നും കലാകാരികള്‍ പ്രതികരിച്ചു.
















