Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓപ്പറേഷന്‍ ‘ക്ലീന്‍ വീല്‍സ്’:കൈക്കൂലി യുപിഐ വഴിയും; 112 മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 26, 2025, 10:53 am IST
inKerala

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധന, ക്ലീന്‍ വീല്‍സില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. ഏജന്റുമാരില്‍ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേനെ വ്യാപകമായി കൈക്കൂലി വാങ്ങി. 112 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കി വിജിലന്‍സ്.

മോട്ടോര്‍വാഹന വകുപ്പിന്റെ 81 ഓഫീസുകളില്‍ ജൂലൈ 19ന് വൈകുന്നേരം നാലരയോടെയാണ് വിജിലന്‍സ് മിന്നല്‍ പരിശോധന ആരംഭിച്ചത്. വിവിധ ഓഫീസുകളില്‍ കൈക്കൂലിയുമായി എത്തിയ 11 ഏജന്റുമാരില്‍ നിന്ന് 1,40,760 രൂപ പിടിച്ചെടുത്തു. നിലമ്പൂര്‍ സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വിജിലന്‍സ് എത്തിയതറിഞ്ഞ് വലിച്ചെറിഞ്ഞ നിലയില്‍ 49,300 രൂപയും വൈക്കം സബ്‌റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ജനലില്‍ പണം ഒളിപ്പിച്ച നിലയിലും കണ്ടെത്തി. വിവിധ ഓഫീസുകളിലെ ഉദ്യോഗസ്ഥരുടെ യുപിഐ ഇടപാട് പരിശോധിച്ചതില്‍ 21 പേര്‍ വിവിധ ഏജന്റുമാരില്‍ നിന്ന് 7,84,598 രൂപ കൈപ്പറ്റിയതിനുള്ള തെളിവുകളും ലഭിച്ചു.

വിശദമായ ബാങ്ക് അക്കൗണ്ട് പരിശോധനയില്‍ ഏജന്റുമാരില്‍ നിന്നും നേരിട്ടും ബന്ധുക്കളുടെ അക്കൗണ്ട് വഴിയും യുപിഐ മുഖേന വ്യാപകമായി കൈക്കൂലി സ്വീകരിച്ചിരുന്നുവെന്ന് കണ്ടെത്തി. ഇടപാടിന്റ സ്‌ക്രീന്‍ഷോട്ടുകള്‍ വാട്ട്‌സാപ്പ് വഴി കൈമാറിയിട്ടുണ്ട്. പണം കൈമാറാന്‍ ചില സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകള്‍ വരെ ഉപയോഗിച്ചിട്ടുണ്ട്. എറണാകുളത്തെ ഉദ്യോഗസ്ഥര്‍ ഓഫീസിലെ വിരമിക്കല്‍ ചടങ്ങില്‍ നല്‍കുന്നതിനായി നാല് സ്വര്‍ണ മോതിരം വാങ്ങുന്നതിനും റോഡ് സുരക്ഷാ വാരാചരണത്തിന് പോസ്റ്റര്‍ അടിക്കുന്നതിനും പണം ആവശ്യപ്പെട്ട് മോട്ടോര്‍ ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ക്ക് വാട്ട്‌സാപ്പ് മുഖേന മെസേജ് അയച്ചെന്നും കണ്ടെത്തി.

തുടര്‍ പരിശോധനയില്‍ ഏജന്റുമാര്‍ തങ്ങളിലൂടെ അപേക്ഷിച്ചവരുടെയും ഡ്രൈവിങ് സ്‌കൂളുകളിലൂടെയും ടെസ്റ്റ് അറ്റന്‍ഡ് ചെയ്തവരുടെയും വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് വാട്‌സാപ്പ്, ടെലിഗ്രാം എന്നിവകളിലൂടെ കൈമാറിയിരുന്നതായും അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ അനുകൂലമായി നടപടി സ്വീകരിച്ച ശേഷം ഇതിന്റെ വിവരങ്ങള്‍ തിരികെ നല്‍കുന്നതും കണ്ടെത്തിയിട്ടുണ്ട്. തുടര്‍ന്നാണ് 112 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്. ഇതില്‍ 72 മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കും, ഗുരുതരമായ ക്രമക്കേടുകള്‍ നടത്തിയതായി കണ്ടെത്തിയ 40 ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സിന്റെ തുടരന്വേഷണങ്ങള്‍ക്കുമാണ് ശുപാര്‍ശ ചെയ്യുന്നത്.

കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകളും

ക്ലീന്‍ വീല്‍സ് പരിശോധനയില്‍ ഗുരുതര ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഭൂരിഭാഗം ഉദേ്യാഗസ്ഥരും ഡ്രൈവിംഗ് സ്‌കൂളുകളില്‍ പരിശോധനകള്‍ നടത്തും, ക്രമക്കേടുകളില്‍ നടപടി സ്വീകരിക്കില്ല. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ലൈസന്‍സില്ലാതെ വരെ ഡ്രൈവിംഗ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡ്രൈവിങ് ടെസ്റ്റുകള്‍ ക്യാമറയില്‍ റിക്കാര്‍ഡ് ചെയ്യുന്നില്ലെന്നും ഭൂരിഭാഗം ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്നും പരിശോധനയില്‍ വ്യക്തമായി. നേരിട്ട് നല്‍കുന്ന അപേക്ഷകളില്‍ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കാതെ വൈകിപ്പിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ എസ്ആര്‍ടി ഓഫീസില്‍ ഏജന്റുമാര്‍ മുഖേനെയല്ലാതെ നേരിട്ട് സമര്‍പ്പിച്ച 384 അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍ റിജക്ട് ചെയ്തു. പലരും ഹാജര്‍ ബുക്കില്‍ ഒപ്പിടാറില്ല. വയനാട് ജില്ലയിലെ ഒരു എസ്ആര്‍ടി ഓഫീസില്‍ അപേക്ഷയോടൊപ്പം ഏജന്റിന്റെ ശുപാര്‍ശക്കത്തുമടക്കം വിജിലന്‍സ് കണ്ടെത്തി.

Tags: Kerala Motor Vehicle DepartmentOperation 'Clean Wheels'motor vehicle officialsVigilence Raid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

Kerala

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

Kerala

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

Kerala

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

Kerala

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

പുതിയ വാര്‍ത്തകള്‍

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.