Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; കേന്ദ്രസംഘം കുട്ടനാട് സന്ദര്‍ശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 24, 2025, 09:44 am IST
inKerala
കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള കേന്ദ്രസംഘം കുട്ടനാട്ടില്‍ കര്‍ഷകരുമായി സംവദിക്കുന്നു

കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കുന്നതിനുള്ള കേന്ദ്രസംഘം കുട്ടനാട്ടില്‍ കര്‍ഷകരുമായി സംവദിക്കുന്നു

ആലപ്പുഴ: സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ രൂക്ഷമായ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ആദ്യ വിദഗ്ധ സംഘം ഇന്നലെ കുട്ടനാട് സന്ദര്‍ശിച്ച് കര്‍ഷകരുമായി സംവദിച്ചു. കുട്ടനാട്ടിലെ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി മത്സ്യക്കൃഷിയുടെ സാധ്യതകള്‍ പഠിക്കുന്നതിന് കേന്ദ്ര ഫിഷറീസ് വിദഗ്ധ സംഘമാണ് കാര്‍ഷിക മേഖലകള്‍ സന്ദര്‍ശിച്ചത്.

നാഷണല്‍ ഫിഷറീസ് വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മുഹമ്മദ് കോയ, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെയും കേന്ദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിന്റെയും പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. ഇമല്‍ഡ ജോസഫ്, കേന്ദ്ര ബാക്ക് വാട്ടര്‍ അക്വാകള്‍ച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞന്‍ ഡോ. കെ.പി. സന്ദീപ്, ഫിഷറീസ് വികസന ബോര്‍ഡിന്റെ എക്‌സിക്യൂട്ടിവ് അസിസ്റ്റന്റ് ആല്‍ബിന്‍ ആല്‍ബര്‍ട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രദേശവാസികള്‍, കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവരുമായി ആശയ വിനിമയം നടത്തി.

ആര്‍ ബ്ലോക്ക് തുടങ്ങിയ കായല്‍ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മത്സ്യക്കൃഷിക്കുള്ള സാധ്യതകള്‍ ആരാഞ്ഞു. രാമങ്കരിയില്‍ മത്സ്യക്കൃഷി നടത്തുന്ന തൊള്ളായിരം പാടശേഖരമാണ് ആദ്യം സന്ദര്‍ശിച്ചത്. ഒരു നെല്ലും ഒരു മീനും പദ്ധതിയനുസരിച്ച് കൃഷി ചെയ്യുന്ന പാടശേഖരങ്ങള്‍ നേരില്‍ക്കണ്ട് കര്‍ഷകരോട് സംസാരിച്ചു.

മങ്കൊമ്പ് എം.എസ്. സ്വാമിനാഥന്‍ സ്മാരക നെല്ലു ഗവേഷണ കേന്ദ്രത്തില്‍ നടന്ന കര്‍ഷക യോഗത്തില്‍ കേന്ദ്ര സംഘാംഗങ്ങള്‍ പങ്കെടുത്തു.

സംയുക്ത കര്‍ഷകവേദി രക്ഷാധികാരി കുമ്മനം രാജശേഖരന്‍, ചെയര്‍മാന്‍ കൃഷ്ണ പ്രസാദ്, വര്‍ക്കിങ് ചെയര്‍മാന്‍ സി. കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് മാത്യു, ജനറല്‍ കണ്‍വീനര്‍ ഷാജി രാഘവന്‍, സെക്രട്ടറി ടി. അനിയപ്പന്‍, നെല്‍ക്കഷക സംരക്ഷണ സമിതി സെക്രട്ടറി സോണിച്ചന്‍, സ്വതന്ത്ര കര്‍ഷക സമിതി പ്രസിഡന്റ് ഗോപന്‍ ചെന്നിത്തല, ബിഡിജെഎസ് സെക്രട്ടറി സന്തോഷ് ശാന്തി, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയ്, പ്രഭാരി എന്‍. ഹരി, മണ്ഡലം പ്രസിഡന്റ് കെ.ജി. പ്രസാദ്, ജനറല്‍ സെകട്ടറി അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ദിനേശ്, കര്‍ഷക മോര്‍ച്ച സെക്രട്ടറി രാമചന്ദ്രന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ജില്ലയിലെ വടക്കന്‍ മേഖലയിലെ കൊച്ചുവാവക്കാട് പൊക്കാളി നെല്‍ക്കൃഷി പാടങ്ങള്‍ സന്ദര്‍ശിച്ചാണ് സംഘം സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്.

Tags: agricultural sectorKuttanadCentral team visit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കുട്ടനാട് ഒരു വിസ്മയനാട്

തുളസിദാസ് കൃഷിയിടത്തില്‍
Kerala

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

Kerala

വിഷുദിനത്തിൽ കുട്ടനാടിന് കൈനീട്ടവുമായി ലാലേട്ടൻ: ശാന്തിതീർത്ഥം പദ്ധതിയിലൂടെ ആയിരത്തോളം കുടുംബങ്ങൾക്ക് നേരിട്ട് ശുദ്ധജലം ലഭ്യമാകും

കൈനകരി പഞ്ചായത്ത് ഹിന്ദുഏകതാ സമ്മേളനം ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രദ്ധേയമായി കുട്ടനാട് കൈനകരിയിലെ ഹിന്ദു ഏകതാ സമ്മേളനം

ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി. മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കാര്‍ഷിക മേഖലയേയും കര്‍ഷകത്തൊഴിലാളികളേയും സംരക്ഷിക്കണം: ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.