തിരുവനന്തപുരം: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. കോണ്‍ഗ്രസിന്റെ പ്രശ്‌നം വ്യക്തികള്‍ മാറിയാല്‍ തീരില്ലെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖര്‍ ഇതിന് കാരണം അത് അവരുടെ ഡിഎന്‍എ ആയതു കൊണ്ടാണെന്നും കുറിച്ചു.
എംഎല്‍എ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ചൂഷകനല്ലാത്ത എംഎല്‍എ വേണം എന്നത് പാലക്കാടിന്റെ അവകാശമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചില്ലെങ്കില്‍ ബിജെപി ചെയ്യേണ്ടത് ചെയ്യുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.















