Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

രഹാനെ മുംബൈ ടീം നായക പദവി ഒഴിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2025, 05:41 am IST
inCricket

മുംബൈ: രഞ്ജി ട്രോഫി ജേതാക്കളായ മുംബൈ ടീം നായക പദവിയില്‍ നിന്ന് ഭാരത ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ ഒഴിഞ്ഞു. പുതിയ സീസണ്‍ മുന്നില്‍ കണ്ട് പുതുതലമുറയില്‍ നിന്നൊരാളെ നായക പദവിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഒഴിവാകുന്നതെന്ന് രഹാനെ പറഞ്ഞു. രഞ്ജിയില്‍ മുംബൈയുടെ ഏഴ് വര്‍ഷം നീണ്ട കിരീട വരള്‍ച്ച അവസാനിപ്പിച്ച നായകനാണ് അജിങ്ക്യ രഹാനെ.

ഒരു കാലത്ത് ഭാരതത്തിന്റെ ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ ആധിപത്യം പുലര്‍ത്തിയ മുംബൈയെ വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി എന്ന പ്രതീതി സൃഷ്ടിക്കാന്‍ അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിന് സാധിച്ചു. രഞ്ജി സീസണ്‍ 2024-25 ഫൈനലില്‍ കേരളത്തെ തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്.

ഭാരത ക്രിക്കറ്റ് ടീം ഉപനായകനായിരുന്ന അജിങ്ക്യ രഹാനെ ഭാരതത്തിനായും അത്ഭുതങ്ങള്‍ കാട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പോലുള്ള പല വമ്പന്‍ ടീമുകള്‍ക്കെതിരായ പരമ്പരകളില്‍ ക്യാപ്റ്റന്റെ അഭാവത്തില്‍ ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ രഹാനെയ്‌ക്ക് സാധിച്ചിരുന്നു.

മുംബൈ ക്രിക്കറ്റിന്റെ ഭാവിയിലേക്ക് ഒരു നായകനെ വേണം. അത്തരത്തിലൊരാളെ പാകപ്പെടുത്തിയെടുക്കാന്‍ ക്യാപ്റ്റന്‍ പദവിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കേണ്ട ഏറ്റവും മികച്ച സമയമാണിതെന്ന് രഹാനെ പറഞ്ഞു. ‘മുംബൈ ടീമിന്റെ ക്യാപ്റ്റനാകുവാനും രഞ്ജി കിരീടം നേടുവാനും സാധിച്ചത് വലിയ ആദരമായി കണക്കാക്കുന്നു. പുതിയൊരു സീസണ്‍ മുന്നിലെത്തിക്കൊണ്ടിരിക്കുമ്പോള്‍ നയിക്കാന്‍ പറ്റിയൊരാളെ ഒരുക്കിയെടുക്കണം, അതിനാല്‍ മുംബൈയുടെ ക്യാപ്റ്റന്‍ പദവിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല’- രഹാനെ എക്‌സില്‍ കുറിച്ചു.

37കാരനായ രഹാനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നൊഴഞ്ഞാലും ടീമില്‍ തുടരുമെന്ന് അറിയിച്ചു. ഒരു ബാറ്റര്‍ എന്ന നിലയില്‍ ടീമിന് ആവശ്യമായ സേവനങ്ങളുമായി ഉണ്ടാകുമെന്ന് സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി.

കഴിഞ്ഞ സീസണില്‍ മുംബൈ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ജേതാക്കളായപ്പോള്‍ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ രഹാനെയായിരുന്നു. മുംബൈയ്‌ക്ക് വേണ്ടി രഹാനെ 76 മത്സരങ്ങളില്‍ നിന്നായി 52 റണ്‍സ് ശരാശരിയില്‍ 5932 റണ്‍സെടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 19 സെഞ്ച്വറികളും നേടി.

Tags: Ajinkya RahaneMumbai team captain
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

Cricket

അജിങ്ക്യ രഹാനെ ലെസ്റ്റര്‍ഷെയറുമായി കരാര്‍ ഒപ്പുവച്ചു

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.