Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രംപിന്‍റേത് തുഗ്ലക് പരിഷ്കാരമോ? അമേരിക്കയിലെ തൊഴിലാളികള്‍ക്ക് പത്തിരട്ടി ശമ്പളം നല്‍കി ആപ്പിള്‍ അമേരിക്കയില്‍ നിര്‍മ്മിച്ചാല്‍ മൂന്നരലക്ഷം വിലവരും?

ആപ്പിള്‍ ഐ ഫോണ്‍ അമേരിക്കയില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ നീക്കം തുഗ്ലക് പരിഷ്കാരമാകുമെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍. 1325 മുതല്‍ 1351 വരെ ദല്‍ഹി ഭരിച്ചിരുന്ന തുര്‍ക്കി ചക്രവര്‍ത്തിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണപരിഷ്കാരങ്ങള്‍ തലതിരിഞ്ഞവയായിരുന്നു. വെള്ളി, ചെമ്പ് നാണയങ്ങള്‍ക്ക് പകരം ടോക്കന്‍ കറന്‍സി ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പരിഷ്കാരം രാജ്യത്തെ അന്ന് അസ്ഥിരപ്പെടുത്തി. ഇതുപോലെ തന്നെ അമേരിക്കയെ പഴയ പ്രതാപകാലത്തിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന കടുത്ത തീരുമാനത്തിലാണ് ട്രംപ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2025, 10:15 pm IST
inIndia, Business

ന്യൂയോര്‍ക്ക്: ആപ്പിള്‍ ഐ ഫോണ്‍ അമേരിക്കയില്‍ നിര്‍മ്മിക്കാനുള്ള ട്രംപിന്റെ നീക്കം തുഗ്ലക് പരിഷ്കാരമാകുമെന്ന് സാങ്കേതിക വിദഗ്ധരുടെ വിലയിരുത്തല്‍. 1325 മുതല്‍ 1351 വരെ ദല്‍ഹി ഭരിച്ചിരുന്ന തുര്‍ക്കി ചക്രവര്‍ത്തിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണപരിഷ്കാരങ്ങള്‍ തലതിരിഞ്ഞവയായിരുന്നു. വെള്ളി, ചെമ്പ് നാണയങ്ങള്‍ക്ക് പകരം ടോക്കന്‍ കറന്‍സി ഏര്‍പ്പെടുത്തിയ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ പരിഷ്കാരം രാജ്യത്തെ അന്ന് അസ്ഥിരപ്പെടുത്തി. ഇതുപോലെ തന്നെ അമേരിക്കയെ പഴയ പ്രതാപകാലത്തിലേക്ക് കൊണ്ടുവരാന്‍ അമേരിക്കന്‍ കമ്പനികള്‍ അവരുടെ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ തന്നെ നിര്‍മ്മിക്കണമെന്ന കടുത്ത തീരുമാനം നടപ്പാക്കുക വഴി അമേരിക്കയെ ട്രംപ് സര്‍വ്വനാശത്തിലേക്ക് നയിക്കുമോ എന്ന ആശങ്ക ഉയരുന്നു.

അതിന്റെ ഭാഗമായി ചൈനയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം കുറച്ചു. ഉയര്‍ന്ന തീരുവ ചൈനയുടെ മേല്‍ അടിച്ചേല്‍പിച്ചതോടെ ആപ്പിള്‍ ഐ ഫോണിന്റെ വില കുത്തനെ ഉയര്‍ന്നു. ഇത് മൂലം ആപ്പിള്‍ ഐ ഫോണിന് 2025 എപ്രില്‍-ജൂണ്‍ ത്രൈമാസപാദത്തില്‍ 80 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ചൈനയില്‍ ഐഫോണ്‍ ഉല്‍പാദനം പഴയതുപോലെ സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് വന്നതോടെ വിയറ്റ്നാമിലും ഇന്ത്യയിലും ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം ആരംഭിച്ചെങ്കിലും ഇവിടെയും ആപ്പിള്‍ കടുത്ത സമ്മര്‍ദ്ദം നേരിടുന്നുണ്ട്. ഏറ്റവും കൂടുതല്‍ വ്യാപാരതീരുവ ഏര്‍പ്പെടുത്തുന്ന രാജ്യമാണ് ഇന്ത്യയെന്നും ഇന്ത്യയില്‍ അമേരിക്കയുടെ ഒരു സാധനവും വില്‍ക്കാന്‍ എളുപ്പമല്ലെന്നും അതിനാല്‍ ഇന്ത്യയിലെ ആപ്പിള്‍ ഐ ഫോണ്‍ ഉല്‍പാദനം നിര്‍ത്തിവെയ്‌ക്കണമെന്നും ഇന്ത്യക്കാര്‍ അവരുടെ കാര്യം നോക്കിക്കൊള്ളുമെന്നുമാണ് ആപ്പിള്‍ സിഇഒ ടിം കുക്കിനോട് ട്രംപ് പറയുന്നത്.

ആപ്പിള്‍ ഐ ഫോണിന് കവര്‍ ഗ്ലാസുണ്ടാക്കാനും ആപ്പിള്‍ വാച്ചുണ്ടാക്കാനും അമേരിക്കയിലെ കെന്‍റക്കിയിലെ കോര്‍ണിംഗ്സ് ഹാറോഡ്സ് ബര്‍ഗില്‍ 250 കോടി ഡോളറിന്റെ ഫാക്ടറി സംവിധാനം ആപ്പിള്‍ കമ്പനി ഉടനെ സ്ഥാപിക്കാനൊരുങ്ങുകയാണ്.  കെന്‍റക്കിയിലെ ഹാറോഡ്സ് ബര്‍ഗിലെ  കോര്‍ണിംഗ്സ് എന്ന കമ്പനി സ്മാര്‍ട്ട് ഫോണുകളുടെ ഗ്ലാസ് നിര്‍മ്മിക്കുന്ന വിദഗ്ധ കമ്പനിയാണ്. ഇപ്പോള്‍ അവരുമായി ചേര്‍ന്ന് ആപ്പിള്‍ ഐ ഫോണിന് ഗ്ലാസ് നിര്‍മ്മിക്കാനാണ് പദ്ധതി. ഇതിനായി ആപ്പിള്‍-കോര്‍ണിംഗ്സ് എന്ന പേരില്‍ ഒരു സംയുക്ത കമ്പനിയും രൂപീകരിച്ചിരിക്കുകയാണ്. ഈ കമ്പനിയുടെ കീഴിലാണ് ആപ്പിള്‍ ഐ ഫോണിന് വേണ്ട ഗ്ലാസിന്റെ നിര്‍മ്മാണം ഉടനെ ആരംഭിക്കാന്‍ പോകുന്നത്.

അമേരിക്കയില്‍ ആപ്പിള്‍ ഐ ഫോണുകള്‍ നിര്‍മ്മിച്ചേ മതിയാവൂ എന്ന നിര്‍ബന്ധം വന്നതോടെ ആപ്പിള്‍ കമ്പനി 60000 കോടി ഡോളറിന്റെ ഉല്‍പാദനം അമേരിക്കയില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. പക്ഷെ ഇത് ആപ്പിള്‍ ഐ ഫോണിന്റെ മത്സരക്ഷമത തകര്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കാരണം അമേരിക്കയിലെ തൊഴിലാളികള്‍ക്ക് ചെലവേറും. ഇവരുടെ ഉയര്‍ന്ന ശമ്പളം, ആരോഗ്യ ഇന്‍ഷുറന്‍സ്, സാമൂഹ്യ സുരക്ഷ, തൊഴിലാളികളുടെ റിക്രൂട്ട് മെന്‍റ്, പരിശീലനം തുടങ്ങിയവയെല്ലാം ചേരുമ്പോള്‍ അമേരിക്കന്‍ തൊഴിലാളി ചൈനയിലെയും ഇന്ത്യയിലെയും തൊഴിലാളികളുടെ ചെലവുമായി തട്ടിച്ചുനോക്കുമ്പോള്‍ ആപ്പിള്‍ കമ്പനിക്ക് കനത്ത സാമ്പത്തികഭാരം അടിച്ചേല്‍പിക്കുമെന്നുറപ്പാണ്.

അമേരിക്കയില്‍ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള ചെലവും കനത്തതാകും. അതായത് ഒരു ആപ്പിള്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ മൂന്നരലക്ഷം രൂപയെങ്കിലും ആകുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണിന് 75000 മുതല്‍ 1.5 ലക്ഷം രൂപയ്‌ക്ക് ലഭിക്കുമ്പോഴാണിത്. ഇങ്ങിനെ ചെലവേറിയ ഉല്‍പാദനരീതി ആപ്പിള്‍ കമ്പനിയെ തന്നെ ഭാവിയില്‍ തകര്‍ക്കുമെന്നാണ് ചില വിദഗ്ധര്‍ പ്രവചിക്കുന്നത്. അമേരിക്കയില്‍ ഇനി അമേരിക്കയില്‍ നിര്‍മ്മിക്കുന്ന ആപ്പിള്‍ ഐ ഫോണ്‍ മാത്രമേ വില്‍ക്കാവൂ എന്ന നിര്‍ബന്ധിത നിയമവും അമേരിക്ക കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്ന് പറയുന്നു. ആഗോളവല്‍ക്കരണത്തിന്റെ അടിക്കല്ലിളക്കുന്ന സങ്കല്‍പമാണ് അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ അമേരിക്കയില്‍ മാത്രം നിര്‍മ്മിക്കുക എന്ന നയം. അങ്ങിനെയെങ്കില്‍ അത് ഭാവിയില്‍ വലിയ വ്യാപാരയുദ്ധങ്ങളിലേക്ക് ലോകത്തെ നയിക്കും. അങ്ങിനെ വരുമ്പോള്‍ ആഗോള വിപണിമത്സരത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ അത് അമേരിക്കയുടെ തന്നെ തകര്‍ച്ചയ്‌ക്ക് വഴിയൊരുക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. ട്രംപിന്റെ ഭരണപരിഷ്കാരങ്ങള്‍ മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ ഭരണപരിഷ്കാരം പോലെ അമേരിക്കയെ കരകയറാനാകാത്ത വിധം തകര്‍ക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

Tags: Tughlaq administrative reformUS productionI Phone production in USI PhoneDonald TrumpTim CookAmerica first
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

കുടിയേറ്റ നിയന്ത്രണം: യു.എസ് വിസ ഇൻ്റർവ്യൂകൾ നിർത്തിവെച്ച് ട്രംപ് ഭരണകൂടം

World

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

India

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

World

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.