കൊല്‍ക്കൊത്ത:, ഒടുവില്‍ രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമതാ ബാനര്‍ജി. ഒരു കാലത്ത് കോണ്‍ഗ്രസുമായി സഖ്യം പോലും വേണ്ടെന്ന് വെച്ചിരുന്ന മമത ബംഗാളില്‍ മൃതപ്രായയായിരിക്കുന്നു എന്നതിന്റെ വിളംബരമാണ് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയെ പിന്തുണയ്‌ക്കുമെന്ന് മമതയുടെ പ്രഖ്യാപനം.
മമതയെ സഖ്യകക്ഷിയാക്കില്ലെന്നും ബംഗാളില്‍ നന്ദിഗ്രാമിലും റെജിനഗറിലും നടക്കുന്ന ഉപതരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ച കോണ്‍ഗ്രസിന് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത. നന്ദിഗ്രാമില്‍ മമത നിര്ത്തിയ സ്ഥാനാര്‍ത്ഥി സഞ്ചിത പ്രധാന്‍ ദെ മത്സരരംഗത്ത് നിന്നും പിന്‍മാറിയതോടെ മുഖം നഷ്ടമായ മമത ഇപ്പോള്‍ ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്ത്ഥിയെ പിന്തുണയ്‌ക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.
മിലന്‍പ്രധാന്‍ ആണ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സിപിഐയും പ്രത്യേകം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുണ്ട്. ശാന്തി ഗോപാല്‍ ഗിരിയാണ് സിപിഐയുടെ സ്ഥാനാര്‍ത്ഥി. ഹാസിറാണി രഥ് ആണ് ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. ബംഗാള്‍ 15 വര്‍ഷം ഭരിച്ച തൃണമൂല്‍ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം രണ്ടായി പിളര്‍ന്നു. മമതയുടെ നേതൃത്വത്തിലും ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലും ആണ് ഇപ്പോള്‍ തൃണമൂലിലെ രണ്ട് ഗ്രൂപ്പുകള്‍ ഉള്ളത്. ഇതില്‍ മമതയുടെ സ്ഥാനാര്‍ത്ഥി മത്സരരംഗത്ത് നിന്നും പിന്‍മാറി. ഋതബ്രത ബാനര്‍ജിയാകട്ടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നുമില്ല. അങ്ങിനെ 2001 മുതല്‍ ഇക്കഴിഞ്ഞ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിട്ടുള്ള തൃണമൂലിന് ആദ്യമായി നന്ദിഗ്രാം പോലുള്ള കോട്ടയില്‍ സ്ഥാനാര്‍ത്ഥിയില്ല. ഋതബ്രത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള വിഭാഗം ബിജെപി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കുമ്പോള്‍ മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കും.
നന്ദിഗ്രാമില്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുവേന്ദു അധികാരിയാണ് വിജയിച്ചത്. 2026 ഏപ്രിലില്‍ നടന്ന ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 10,000ഓളം വോട്ടുകള്‍ക്കാണ് സുവേന്ദു അധികാരി തൃണമൂലിന്റെ പബിത്ര കറിനെ തോല്പിച്ചത്. ഭവാനിപൂര്‍ നിയമസഭാ മണ്ഡലത്തിലും സുവേന്ദു അധികാരി മത്സരിച്ചിരുന്നു. മമതയുടെ കോട്ടയായി അറിയപ്പെടുന്ന ഈ മണ്ഡലത്തില്‍ 15,105 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് സുവേന്ദു അധികാരി ജയിച്ചുകയറിയത്. രണ്ട് മണ്ഡലങ്ങളില്‍ നിന്നും വിജയിച്ച സുവേന്ദു അധികാരി നന്ദിഗ്രം സീറ്റ് ഉപേക്ഷിക്കുകയായിരുന്നു.ഇതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പിന്തുണ മമത ബാനര്‍ജി അഭ്യര്‍ത്ഥിച്ചിരുന്നു. പക്ഷെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ദുര്‍ബലമായതോടെ രാഹുല്‍ ഗാന്ധി മമതയുടെ തൃണമൂലിനെ സഖ്യകക്ഷിയാക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. പകരം ഈ ഉപതെരഞ്ഞെടുപ്പുകളില്‍ നന്ദിഗ്രാമിലും റെജിനഗറിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. ഇതോടെ മമതയ്‌ക്ക് ബംഗാള്‍ രാഷ്‌ട്രീയത്തില്‍ പ്രസക്തി പാടെ നഷ്ടമായിരിക്കുകയാണ്. ഇപ്പോള്‍ മമത ഒന്നുമല്ലെന്ന് തെളിയിക്കുന്ന മറ്റൊരു പ്രസ്താവന കൂടി പുറത്തുവന്നിരിക്കുകയാണ്. നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്‌ക്കുമെന്ന് മമത പ്രസ്താവിച്ചതോടെ മമത ബംഗാള്‍രാഷ്‌ട്രീയത്തില്‍ ഒന്നുമല്ലെന്ന് തെളിയിച്ചിരിക്കുകയാണ്.
















