Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

‘ശ്രീസിദ്ധാന്ത ശിഖാമണി’യുടെ പ്രചാരകന്‍

വീരശൈവ ജഗദ്ഗുരു വിദ്യാവാചസ്പതി ഡോ. ചന്ദ്രശേഖര ശിവാചാര്യ ഭഗവത്പാദരുടെ 79-ാം ജന്മദിനം ഇന്ന്.

ചന്ദ്രശേഖരന്‍ നീലകണ്ഠന്‍byചന്ദ്രശേഖരന്‍ നീലകണ്ഠന്‍
Aug 8, 2025, 06:25 am IST
inSamskriti

ശ്രീകാശി ജ്ഞാനസിംഹാസന പീഠത്തിന്റെ 86-ാമത് ജഗദ്ഗുരുവും വീരശൈവ സംന്യാസാചാര്യനുമായ ജഗദ്ഗുരു ‘വിദ്യാവാചസ്പതി’ ഡോ. ചന്ദ്രശേഖര ശിവാചാര്യ ഭഗവത്പാദരുടെ 79-ാം ജന്മദിനം ഇന്ന്. തെലങ്കാന സംഗറെഡ്ഡി ജില്ലയിലെ സദാശിവപേട്ടിലെ വീരശൈവ സമാജ് ചൗക്കിപേട്ടിലാണ് ആഘോഷങ്ങള്‍. പീഠത്തിന്റെ സമഗ്രവികസനം ലാക്കാക്കിയാണ് സ്വാമിജിയുടെ പ്രവര്‍ത്തനങ്ങള്‍.

വീരശൈവ സംസ്‌കൃത സാഹിത്യത്തില്‍ ബിരുദവും ഡോക്ടറേറ്റും ഡി.എ. ബിരുദവും നേടിയിട്ടുള്ള സ്വാമിജിയുടെ ‘വീരശൈവ പഞ്ചസൂത്രാണി’ എന്ന പദ്യരൂപത്തിലുള്ള സംസ്‌കൃത ഗ്രന്ഥം കാശി ഹിന്ദു സര്‍വകലാശാലയിലെ ധര്‍മ്മാഗമ വകുപ്പും മറ്റൊരു പുസ്തകം സമ്പൂര്‍ണാനന്ദ സംസ്‌കൃത സര്‍വകലാശാലയിലെ വേദാന്ത വകുപ്പും ശാസ്ത്രി, ആചാര്യ ബിരുദങ്ങള്‍ക്കുള്ള പാഠപുസ്തകങ്ങളാക്കിയിട്ടുണ്ട്.

വേറെയും പുസ്തകങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ചിലതു പ്രകാശനം ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. വീരശൈവ തത്ത്വചിന്തയുടെ പ്രധാന ഗ്രന്ഥമായ ‘ശ്രീസിദ്ധാന്ത ശിഖാമണി’ വിവിധ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടതും സ്വാമിയുടെ അനുഗ്രഹത്താലാണ്. നൂറിലധികം വീരശൈവ സാഹിത്യ ഗവേഷണ ഗ്രന്ഥങ്ങളും ശ്രീകാശി മഹാപീഠം വഴി സ്വാമിജി മുന്‍കൈയെടുത്തു പ്രസിദ്ധീകരിച്ചു. ‘വിഭൂതി വൈഭവ്’ എന്ന ത്രൈമാസികയും മഠം പ്രസിദ്ധീകരിക്കുന്നുണ്ട്. ഭാരതത്തിലും പുറത്തുമായി സ്വാമിജിക്ക് ഒട്ടേറെ പണ്ഡിത ശിഷ്യരുമുണ്ട്.

സ്വാമിയുടെ അനുഗ്രഹാശ്ശിസ്സോടെ മഹാരാഷ്‌ട്രയിലും പുറത്തുമായി നാല് അഖിലേന്ത്യാ വീരശൈവ മറാത്തി സാഹിത്യ സമ്മേളനങ്ങളും നടന്നു. വീരശൈവ മറാത്തി സാഹിത്യത്തിന്റെ സമ്പന്നതയില്‍ ഇത് വിലപ്പെട്ട സേവനമാണ്.

‘ശ്രീ സിദ്ധാന്ത ശിഖാമണി’യെ ആഗോള ഗ്രന്ഥമാക്കുന്നതില്‍ സ്വാമിയുടെ സംഭാവന വളരെ വലുതാണ്. ഈ പുസ്തകം ഇതിനകം കന്നഡ, സംസ്‌കൃതം, ഇംഗ്ലീഷ്, തെലുങ്ക്, തമിഴ്, മലയാളം, മറാത്തി ഗദ്യം, മറാത്തി ഓവി, അഭംഗ, മറാത്തി അനുഷ്ടഭ്, ഹിന്ദി, അവധി, നേപ്പാളി, ഗുജറാത്തി, മൈഥിലി, ഭോജ്പുരി, റഷ്യന്‍, പഞ്ചാബി എന്നീ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തിട്ടുണ്ട്. മറ്റു ഭാഷകളിലും മൊഴിമാറ്റ ശ്രമങ്ങള്‍ തുടരുകയാണ്.

ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന അഞ്ഞൂറിലധികം ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്വാമിജി പ്രതിവര്‍ഷം 16,000 രൂപ സ്‌കോളര്‍ഷിപ്പ് വീതം നല്‍കുന്നു. സ്വാമിജി വലിയ നഗരങ്ങളില്‍ ഹോസ്റ്റലുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഈ ഹോസ്റ്റലുകളും ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് വിജയകരമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സഹായകമാകുന്നു. ഇവരില്‍ ചിലര്‍ ചാന്‍സലര്‍, ശിവാചാര്യന്മാര്‍, ഉദ്യോഗസ്ഥര്‍, കലാകാരന്മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നു. ഹാവേരി ജില്ലയിലെ ഷിഗ്ഗാവണിലെ താല്‍ ബിസ്‌നള്ളിയില്‍ സ്വാമിജി വേദ, സംസ്‌കൃത, യോഗ പാഠശാല നിര്‍മ്മിച്ചിട്ടുണ്ട്. നൂറിലധികം വിദ്യാര്‍ത്ഥികള്‍ ഈ ഗുരുകുലത്തില്‍ ഇപ്പോള്‍ പഠിക്കുന്നുണ്ട്.

Tags: Srikashi Jnansimhasana PeethVeerashaiva Sannyasacharya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.