Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നമ്മുടെ പാരമ്പര്യത്തില്‍ വിശ്വസിക്കാത്തവര്‍ വിമര്‍ശിക്കാന്‍ വരരുത്; നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്കറിയാം: ഗവര്‍ണര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 11:29 am IST
inKerala, Thiruvananthapuram

തിരുവനന്തപുരം: സനാതന പാരമ്പര്യത്തിലും സംസ്‌കാരത്തിലും വിശ്വാസമില്ലാത്തവര്‍ അതിനെ വിമര്‍ശിക്കാര്‍ വരരുതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. നമ്മുടെ പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവരാണ് അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ടത്. അല്ലാത്തവര്‍ നിശബ്ദരായിരിക്കണം. അതിനെ സംരക്ഷിക്കാനുള്ള ബാധ്യത വിശ്വാസികളുടേതാണ്. നമ്മുടെ പാരമ്പര്യവും സംസ്‌കാരവും വലിയ വെല്ലുവിളികള്‍ നേരിടുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

ശ്രീകാര്യം ഇളംകുളം മഹാദേവക്ഷേത്രത്തിലെ പതിനൊന്നാമത് മഹാരുദ്ര യജ്ഞത്തിന്റെയും പ്രഥമ ശിവപുരാണ യോഗത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇത് ചെയ്യരുത്, അത് ചെയ്യരുത്’ എന്ന് പലരും പറയുന്നു. സനാതന ധര്‍മ്മത്തില്‍ വിശ്വസിക്കാത്തവര്‍ അതിനെ എതിര്‍ക്കാന്‍ വരരുത്. വിശ്വസിക്കുന്നവര്‍ക്കറിയാം എന്ത് ചെയ്യണമെന്ന്. ധര്‍മ്മത്തില്‍ വിശ്വസിക്കാത്തവര്‍ ആ ധര്‍മ്മത്തെ വിമര്‍ശിക്കാന്‍ വരേണ്ടതില്ല. നമ്മുടെ ധര്‍മ്മത്തെ സംരക്ഷിക്കാന്‍ നമുക്കറിയാം. മറ്റുള്ളവരുടെ ഇടപെടല്‍ ആവശ്യമില്ല. ഇന്ന് ധര്‍മ്മത്തിനെതിരെ നിരവധി വെല്ലുവിളികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ സംസ്‌കാരം അടുത്ത തലമുറയ്‌ക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് കഴിയണം. പുതിയ തലമുറ തെറ്റായ വഴിയില്‍ പോയാല്‍ അവരെ കുറ്റം പറയരുത്. കുറ്റം നമ്മുടെതു കൂടിയാണ്. സംസ്‌കാരം പകര്‍ന്നു നല്‍കാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. ഇന്ന് നാം നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കാതെ പോയാല്‍, നാളെ അതിനെ സംരക്ഷിക്കാന്‍ ആരുമുണ്ടാകില്ലെന്നത് ഓര്‍ക്കണം. സനാതനധര്‍മ്മത്തെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്നും വെല്ലുവിളികളെ നേരിടാന്‍ ഈ ധര്‍മ്മം ശക്തമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഇളംകുളം മഹാദേവ ക്ഷേത്രത്തില്‍ ഇന്ന് ആരംഭിക്കുന്ന ശ്രീ മഹാരുദ്ര യജ്ഞവും മഹാശിവപുരാണ യജ്ഞവും 15ന് സമാപിക്കും. മഹാശിവപുരാണ യജ്ഞത്തിന്റെ ആചാര്യന്‍ ഭൂമാനന്ദതീര്‍ത്ഥ പാദര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. ട്രസ്റ്റ് പ്രസിഡന്റ് ടി.എസ്സ്.ശ്രീജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്ഷേത്രം തന്ത്രി കൃഷ്ണ പ്രശാന്ത് നീലകണ്ഠരു, ട്രസ്റ്റ് സെക്രട്ടറി കൃഷ്ണകുമാര്‍. എസ് എന്നിവര്‍ സന്നിഹിതരായിരുന്നു. ക്ഷേത്രത്തിലെത്തിയ ഗവര്‍ണറെ പൂര്‍ണ്ണ കുംഭം നല്‍കിയാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ എതിരേറ്റത്.

Tags: beliefRajendra Viswanath ArlekarPreservationProtectiongovernorDharmaTraditionCriticismCultural Heritage
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

India

ബിഹാർ മുഖ്യമന്ത്രി സമ്രാട് ചൗധരിയുമായി കൂടിക്കാഴ്ച നടത്തി സന്യാസിമാർ; ഗോമാതാ സംരക്ഷണത്തിനായുള്ള സംസ്ഥാനതല ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചു

India

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.