ചാരുംമൂട് (ആലപ്പുഴ): ഗുരുഗ്രാമില്‍ വെച്ച് നടന്ന മിസ്സിസ് വേള്‍ഡ് ഇന്റര്‍നാഷണല്‍ 2025 യൂണിറ്റി മത്സരത്തില്‍ മിസ്സിസ് വേള്‍ഡ് യൂണിറ്റി അവാര്‍ഡും, മിസ്സിസ് ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ അവാര്‍ഡും മലയാളി യുവതി അഖില ഉണ്ണിത്താന്‍ കരസ്ഥമാക്കി.
ആലപ്പുഴ നൂറനാട് സ്വദേശിനിയാണ് അഖില ഉണ്ണിത്താന്‍. നൂറനാട് എരുമക്കുഴി വലിയവീട്ടില്‍ എംജി കേശവന്‍ ഉണ്ണിത്താന്റേയും രാധാമണി അമ്മയുടേയും മകളാണ്. നിഥിന്‍ ശ്രീകുമാറാണ് ഭര്‍ത്താവ്. സോഫ്റ്റ്വെയര്‍ എന്‍ജിനീയറും സോഷ്യന്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ അഖില ബെംഗളുരുവിലെ യെലഹങ്കയിലാണ് ഇപ്പോള്‍ താമസം.











