തിരുവനന്തപുരം:ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് കേരളത്തിലേക്ക് 36 പ്രത്യേക ഓണം സ്പെഷ്യൽ ട്രെയിൻ സർവീസുകൾ അനുവദിച്ചു . ചെന്നൈ, മംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നേരിട്ടെത്താൻ ഈ സ്പെഷ്യൽ സർവീസുകൾ സഹായകമാകും
SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്‌ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരികെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ, 2025 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ ഉച്ചയ്‌ക്ക് ശേഷം 3:15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും.
SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06547) 2025 ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 3 തീയതികളിൽ (ബുധനാഴ്ച) വൈകുന്നേരം 7:25 ന് SMVT ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്‌ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും.
തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (നമ്പർ 06548) വ്യാഴാഴ്ചകളിൽ, 2025 ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 4 തീയതികളിൽ ഉച്ചയ്‌ക്ക് 3:15 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരുവിൽ എസ്എംവിടിയിൽ എത്തും.
കൃഷ്ണരാജപുരം, ബംഗാരപേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല,ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, വർക്കല എന്നീ സ്റ്റേഷനുകളിൽ ഈ ട്രെയിനുകൾക്ക് സ്റ്റോപ്പുണ്ടാകും.
ട്രെയിനുകളുടെ മുൻകൂർ റിസർവേഷൻ 2025 ഓഗസ്റ്റ് 02 ന് രാവിലെ 08:00 മണി മുതൽ ആരംഭിക്കും.
ഈ പ്രത്യേക ട്രെയിനുകൾ ആയിരക്കണക്കിന് മലയാളികൾക്ക് നാട്ടിലെത്തി ഓണം ആഘോഷിക്കാൻ വഴിയൊരുക്കും.











