Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാം ഭീകരരെ വെടിവെച്ച് കൊന്ന രാത്രിയില്‍ ഉറങ്ങാതെ അമിത് ഷാ; പാക് ഭീകരരെ കശ്മീരില്‍ കുടുക്കിയത് രഹസ്യതുരങ്കത്തില്‍ വെള്ളം നിറച്ച തന്ത്രം

പഹല്‍ഗാമിലെ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന ദിവസം രാത്രിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറങ്ങാതെ കാത്തിരുന്നു. പിറ്റേന്ന് രാവിലെ പാര്‍ലമെന്‍റില്‍ വലിയ പ്രഖ്യാപനം നടത്തേണ്ടതാണ്. പക്ഷെ അതിന് മുന്‍പ് കൊല്ലപ്പെട്ടവര്‍ പഹല്‍ ഗാമില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്നവര്‍ തന്നെയാണോ എന്ന് കൃത്യമായും ഉറപ്പാക്കണം. എന്തെങ്കിലും തെറ്റ് പറ്റിയാല്‍ ഭ്രാന്ത് പിടിച്ച ബിജെപി വിരുദ്ധ മാധ്യമങ്ങളും ചങ്ങലപൊട്ടിച്ച കോണ്‍ഗ്രസ് നേതാക്കളും എന്തും പറയും. അതുകൊണ്ട് വ്യക്തതവരുത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ജൂലായ് 28 തിങ്കളാഴ്ചത്തെ ഈ രാത്രി ഉറങ്ങാന്‍ കഴിയുന്ന രാത്രിയല്ലെന്ന് അമിത് ഷാ മനസ്സില്‍ ഉറപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2025, 11:41 pm IST
in India
ഇന്ത്യന്‍ സേന വെടിവെച്ച് കൊന്ന മൂന്ന് പഹല്‍ഗാം ഭീകരര്‍ (വലത്ത്) പഹല്‍ഗാം ഭീകരരെ വധിച്ച വിവരം അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കുന്നു (ഇടത്ത്)

ഇന്ത്യന്‍ സേന വെടിവെച്ച് കൊന്ന മൂന്ന് പഹല്‍ഗാം ഭീകരര്‍ (വലത്ത്) പഹല്‍ഗാം ഭീകരരെ വധിച്ച വിവരം അമിത് ഷാ പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കുന്നു (ഇടത്ത്)

കശ്മീര്‍: പഹല്‍ഗാമിലെ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന ദിവസമായ ജൂലായ് 28 തിങ്കളാഴ്ച രാത്രിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉറങ്ങാതെ കാത്തിരുന്നു. പിറ്റേന്ന് രാവിലെ പാര്‍ലമെന്‍റില്‍ വലിയ പ്രഖ്യാപനം നടത്തേണ്ടതാണ്. പക്ഷെ അതിന് മുന്‍പ് കൊല്ലപ്പെട്ടവര്‍ പഹല്‍ ഗാമിമിലെ ബൈസാരന്‍ താഴ്വരയില്‍ 26 ടൂറിസ്റ്റുകളെ വെടിവെച്ച് കൊന്നവര്‍ തന്നെയാണോ എന്ന് കൃത്യമായും ഉറപ്പാക്കണം. എന്തെങ്കിലും തെറ്റ് പറ്റിയാല്‍ ഭ്രാന്ത് പിടിച്ച ബിജെപി വിരുദ്ധ മാധ്യമങ്ങളും ചങ്ങലപൊട്ടിച്ച കോണ്‍ഗ്രസ് നേതാക്കളും എന്തും പറയും. അതുകൊണ്ട് വ്യക്തതവരുത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേയുള്ളൂ. ജൂലായ് 28 തിങ്കളാഴ്ചത്തെ ഈ രാത്രി തനിക്ക് ഉറങ്ങാന്‍ കഴിയുന്ന രാത്രിയല്ലെന്ന് അമിത് ഷാ മനസ്സില്‍ ഉറപ്പിച്ചു.

ഓപ്പറേഷന്‍ മഹാദേവില്‍ വെടിവെച്ച് കൊന്നത് ഇന്ത്യ ഇത്രയും കാലം തേടിയിരുന്ന പഹല്‍ ഗാമില്‍ 26 ടൂറിസ്റ്റുകളെ മതം ചോദിച്ച് വെടിവെച്ച് കൊന്ന പാക് ഭീകരരാണെന്നത് മോദി സര്‍ക്കാരിന് വലിയ നേട്ടമുണ്ടാക്കുന്ന കാര്യമാണ്. സംഗതി സത്യമെങ്കില്‍ ജൂലായ് 29 ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ വന്‍പ്രഖ്യാപനം നടത്താനാവും. പഹല്‍ഗാം ഭീകരര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് എന്താണിത്ര ഉറപ്പെന്നും അവര്‍ കശ്മീരില്‍ നിന്നുള്ള ലോക്കല്‍ ഭീകരര്‍ തന്നെ ആയിക്കൂടെ എന്നും പി.ചിദംബരം സംശയം പ്രകടിപ്പിച്ചിരിക്കുകയാണ്. ഇതിന് കടുത്ത മറുപടി നല്‍കാന്‍ സാധിക്കും. പാകിസ്ഥാന്‍ സൈന്യത്തിലെ ജനറല്‍ ആയിരുന്ന സുലൈമാന്‍, പിന്നെ അഫ്ഗാനി, ജിബ്രാന്‍ എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടവരെന്ന് കരുതുന്ന പഹല്‍ഗാം ഭീകരര്‍. പഹല്‍ ഗാം ഭീകരരെ പിടിക്കാന്‍ കഴിയാത്ത മോദി സര്‍ക്കാരിന്റെ സൈന്യം എന്ത് സൈന്യം എന്ന് രാഹുല്‍ ഗാന്ധിയും കൂട്ടരും ദിവസേനയെന്നോണം പരിഹസിക്കുകയാണ്. 97 ദിവസമായിരിക്കുന്നു പഹല്‍ ഗാം ആക്രമണം നടന്നിട്ട്. അതിന് പ്രതികാരമായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാകിസ്ഥാനില്‍ കേറി ബ്രഹ്മോസ് മിസൈല്‍ ആക്രമണം നടത്തിയിട്ട് 65 ദിവസം കഴിഞ്ഞിരിക്കുന്നു.  എന്നിട്ടും ഈ ഭീകരര്‍ കാണാമറയത്ത് തന്നെയാണ്. അവരെയാണ് മഹാദേവ് കൂന്നുകള്‍ക്ക് അടുത്തുള്ള വനത്തിനുള്ളില്‍ സൈന്യം അതിവിദഗ്ധരമായി തീര്‍ത്തിരിക്കുന്നത്.

അമിത് ഷാ മൊബൈല്‍ കാളിന് പുറമേ വീഡിയോ കാള്‍ വഴി ചണ്ഡീഗഢിലെ ഫോറന്‍സിക് ലാബിലെ ശാസ്ത്രജ്ഞരെ ബന്ധപ്പെട്ടു. കൊല്ലപ്പെട്ട മൂന്ന് പഹല്‍ ഗാം ഭീകരില്‍ നിന്നും പിടിച്ചെടുത്ത തോക്കുകളും വെടിയുണ്ടയുടെ കേസിങ്ങുകളും വെടിയുണ്ടകളും അവരുടേത് തന്നെയാണോ എന്ന് പരിശോധിക്കുകയാണ് ഈ ശാസ്ത്രജ്ഞര്‍. റിസള്‍ട്ട് പെട്ടെന്ന് കിട്ടണം. നേരം പുലരാന്‍ ഏതാനും മണിക്കൂറുകളേ ബാക്കിയുള്ളൂ. പഹല്‍ഗാം ഭീകരര്‍ ബൈസാരന്‍ കുന്നില്‍ കാഴ്ചകള്‍ കാണാന്‍ എത്തിയ   26 ഇന്ത്യന്‍ ടൂറിസ്റ്റുകളെ വെടിവെച്ചതില്‍ ചില ബുള്ളറ്റുകള്‍ അന്ന് ശേഖരിച്ചിരുന്നു. ഈ ബുള്ളറ്റുകളുമായി ഒത്തുനോക്കുകയാണ് ശാസ്ത്രജ്ഞര്‍. അതുപോലെ ബാലിസ്റ്റിക് ടെസ്റ്റ് നടത്തി വെടിയേറ്റ് മരിച്ച ഭീകരരുടെ തോക്കും പഹല്‍ ഗാമില്‍ ആക്രമണം നടത്തിയവരുടെ തോക്കും ഒന്നു തന്നെ എന്ന് തിരിച്ചറിയുകയും വേണം. ഇതിന് വെടിയുണ്ടകളുടെ സഞ്ചാരപഥം പരിശോധിക്കണം. ഇതാണ് ബാലിസ്റ്റിക് ടെസ്റ്റ്. അതിന്റെ ഫലം വരാന്‍ മണിക്കൂറുകള്‍ എടുത്തു. ഒടുവില്‍ റിപ്പോര്‍ട്ട് വന്നു- കൊല്ലപ്പെട്ട മൂന്ന് ഭീകരരുടെ പക്കല്‍ നിന്നും പിടിച്ചെടുത്ത വെടിയുണ്ടകളും തോക്കും പഹല്‍ഗാം ഭീകരരുടേത് തന്നെ. അതോടെ ഒരു ഭാഗം സമാധാനമായി.

അപ്പോഴും പ്രശ്നം ബാക്കികിടക്കുകയാണ്. കൊല്ലപ്പെട്ടവര്‍ പഹല്‍ഗാം ഭീകരര്‍ തന്നെ എന്ന് ഉറപ്പാക്കണം. ഇതിനായി നേരത്തെ പിടികൂടിയ ഭീകരരെ സഹായിച്ചതിന് സുരക്ഷാ സേന ചില ലോക്കല്‍ കശ്മീരികളെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. അവരെ ഭീകരര്‍ കൊല്ലപ്പെട്ട മഹാദേവ് മലയ്‌ക്ക് അരികിലുള്ള ലിഡ് വാസ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് ഇവരുടെ മൃതദേഹങ്ങള്‍ കാട്ടിക്കൊടുത്തു. അവരും ഉറപ്പിച്ചു- കൊല്ലപ്പെട്ടത് പഹല്‍ഗാം ഭീകരര്‍ തന്നെ.

ഇനി പ്രധാനപ്പെട്ട ഒരു ചോദ്യത്തിന് ഉത്തരം നല്‍കാം. എങ്ങിനെയാണ് 97 ദിവസമായിട്ടും ഈ ഭീകരര്‍ക്ക് ഇന്ത്യ വിടാന്‍ കഴിയാതിരുന്നത്? ഇങ്ങോട്ട് വന്നത് പോലെ തിരിച്ച് പാകിസ്ഥാനിലേക്ക് നുഴഞ്ഞു കയറാന്‍ കഴിയാതിരുന്നത്?

ഇതിന്റെ ഉത്തരത്തിലാണ് അമിത് ഷായുടെയും സൈനികമേധാവികളുടെയും മിടുക്ക് ഇരിക്കുന്നത്. ഈ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയ റൂട്ട് പലരില്‍ നിന്നായി ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കിയിരുന്നു. പാകിസ്ഥാനില്‍ നിന്നും വനമേഖലകള്‍ക്കിടയില്‍ ഒരു രഹസ്യ തുരങ്കമുണ്ട്. ഇതിലൂടെയാണത്രെ ഭീകരര്‍ നുഴഞ്ഞ് കയറി കശ്മീരിലേക്ക് എത്തിപ്പെട്ടത്. ആ തുരങ്കം ഏത് വിധേനെയും അടച്ചാല്‍ ഇവര്‍ക്ക് എളുപ്പം പാകിസ്ഥാനിലേക്ക് തിരിച്ചുപോകാന്‍ കഴിയില്ല. ഈ തുരങ്കം അടയ്‌ക്കേണ്ടത് എങ്ങിനെ എന്ന ചര്‍ച്ചയില്‍ അമിത് ഷായും പങ്കെടുത്തിരുന്നു. ഒടുവില്‍ തുരങ്കത്തില്‍ വെള്ളം നിറയ്‌ക്കാന്‍ തീരുമാനിച്ചു. അങ്ങിനെയെങ്കില്‍ നുഴഞ്ഞുപോകാന്‍ ശ്രമിച്ചാലും അവര്‍ വെള്ളം കുടിച്ച് ശ്വാസം മുട്ടി മരിയ്‌ക്കും. ആ പദ്ധതി ഫലം കണ്ടു. രഹസ്യതുരങ്കത്തില്‍ വെള്ളം നിറഞ്ഞുകിടക്കുന്നതിനാലാണ് ഈ ഭീകരര്‍ക്ക് തിരിച്ച് പാകിസ്ഥാനിലേക്ക് പോകാന്‍ കഴിയാതിരുന്നത്.

എന്തായാലും എല്ലാം പരിശോധിച്ച് ഉറപ്പിച്ചു കഴിയുമ്പോഴേക്കും നേരം പുലര്‍ന്നിരിക്കുന്നു. രാവിലെ ആറ് മണിയായിരിക്കുന്നു. അതെ ഇനി ഉറക്കമില്ല. പാര്‍ലമെന്‍റിലേക്ക് നേരെ പോകാം. അതിന് മുന്‍പ് പ്രസംഗം തയ്യാറാക്കണം. കുളിയ്‌ക്കണം, പ്രഭാതഭക്ഷണം കഴിയ്‌ക്കണം. അതെ എന്തായാലും ആ രാത്രി അമിത് ഷായ്‌ക്ക് ഉറക്കമില്ലാത്ത രാത്രിയായിരുന്നെങ്കിലും പിറ്റേന്ന് രാഹുല്‍ ഗാന്ധിയേയും പി. ചിദംബരത്തേയും തകര്‍ത്തു തരിപ്പണമാക്കാനും പ്രതിപക്ഷത്തിന്റെ വായടപ്പിക്കാനും പാകിസ്ഥാന് വീണ്ടും ശക്തമായ മുന്നറിയിപ്പ് നല്‍കാനും അമിത് ഷായ്‌ക്ക് കഴിഞ്ഞു. അതെ ഇന്ത്യയുടെ ആഭ്യന്ത്രരമന്ത്രി കരുത്തനാണ്.

Tags: indian armyAmitshahPahalgam attackPahalgam terroristsOperation SindoorOperation MahadevAnti terrorist operation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ചത് 6 സൈനികര്‍, പേരുകള്‍ ദേശീയ യുദ്ധ സ്മാരകത്തില്‍ ഗ്രാനൈറ്റ് ശിലയില്‍ എഴുതിച്ചേര്‍ത്തു

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട ഭീകരരുടെ മൊബൈലിൽ വലിയ തെളിവ്! ആക്രമണ പദ്ധതി തയ്യാറാക്കിയത് വെറും ഒരാഴ്ച മുൻപ്; ആയുധങ്ങൾ പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി

India

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

പുതിയ വാര്‍ത്തകള്‍

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.