Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

“വൈബ് ഉണ്ട് ബേബി”; തേജ സജ്ജ- കാർത്തിക് ഘട്ടമനേനി പാൻ ഇന്ത്യൻ ഫിലിം “മിറൈ”യിലെ ആദ്യ ഗാനം പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 07:09 pm IST
inEntertainment

തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാർത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത “മിറൈ” യിലെ ആദ്യ ഗാനം പുറത്ത്. “വൈബ് ഉണ്ട് ബേബി” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ഗൗര ഹരി സംഗീതം പകർന്ന ഗാനം ആലപിച്ചത് അർമാൻ മാലിക്, രചിച്ചത് കൃഷ്ണകാന്ത്. നേരത്തെ പുറത്ത് വന്ന ഈ ഗാനത്തിന്റെ പ്രോമോ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. 2025 സെപ്റ്റംബർ അഞ്ചിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹനു-മാൻ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം വീണ്ടുമൊരു പാൻ-ഇന്ത്യ ആക്ഷൻ-സാഹസിക സിനിമയിൽ നായകനായി എത്തുകയാണ് തേജ സജ്ജ. പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വ പ്രസാദും കൃതി പ്രസാദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

യുവപ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്ന ഒരു സംഗീത വൈബാണ് ഈ ഗാനം സമ്മാനിക്കുന്നത്. ആഘോഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നു രീതിയിലാണ് ഗാനത്തിന്റെ വരികളും സംഗീത ഉപകരണങ്ങളും ഉപയോഗിച്ചിരിക്കുന്നത്. നായികയുടെ മനോഹാരിതയെ ചിത്രീകരിക്കുന്നതിനൊപ്പം നായകന്റെ ഉജ്ജ്വലമായ പ്രണയ വികാരങ്ങളും ഗാനം പകർത്തിയിരിക്കുന്നു.

ഊർജ്ജം ചൊരിയുന്ന തന്റെ അനായാസമായ നൃത്തചുവടുകൾ കൊണ്ട് തേജ സജ്ജ സ്‌ക്രീനിനെ പ്രകാശിപ്പിക്കുന്നു. അദ്ദേഹത്തിന്റെ കൃത്യത, ഒഴുക്ക്, സ്വാഭാവിക താളം എന്നിവ ഓരോ ചുവടും സ്വതസിദ്ധവും ശ്രദ്ധേയവുമാക്കുന്നു. അർമാൻ മാലിക് തന്റെ സിഗ്നേച്ചർ വൈഭവത്തോടെ ഗാനത്തെ ഗംഭീരമാക്കുന്നു. ഗാനത്തിന്റെ ആവേശകരമായ സ്വരവും വൈകാരിക കാമ്പും മനോഹരമായാണ് അദ്ദേഹം ഉൾകൊണ്ടിരിക്കുന്നത്.

തേജ സജ്ജയും നായിക റിതിക നായക്കും തമ്മിലുള്ള ഓൺ-സ്‌ക്രീൻ രസതന്ത്രം ഗാനത്തിലെ ദൃശ്യങ്ങൾക്ക് ജീവൻ നൽകുന്നു. അവരുടെ മനോഹരമായ നൃത്തച്ചുവടുകളും അനായാസമായ ചാരുതയും അവരെ ആകർഷകമായ ഓൺ-സ്‌ക്രീൻ ജോഡിയാക്കുന്നു. ഗാനത്തിലെ വരികൾ സൂചിപ്പിക്കുന്നത് പോലെ, അവർ ഒരു ഹിറ്റ് ജോഡിയായി തന്നെയാണ് സ്ക്രീനിൽ എത്തുന്നത്. അൾട്രാ-സ്റ്റൈലിഷ് ആയി തേജയും ഗ്ലാമറസായി റിതികയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നു.

 

 

നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ആദ്യ ടീസർ രാജ്യവ്യാപകമായി മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു സൂപ്പർ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തിൽ വേഷമിടുന്നത്. ആഗോള നിർമ്മാണ നിലവാരവുമായി ചേർന്ന് നിൽക്കുന്ന ഒരു പ്രോജക്റ്റിനെ സൂചിപ്പിക്കുന്ന, അതിശയകരമായ ദൃശ്യങ്ങളും സിനിമാറ്റിക് സ്കെയിലും ഇതിന്റെ ടീസർ പ്രദർശിപ്പിച്ചിരുന്നു.

സെപ്റ്റംബർ 5 ന് 8 വ്യത്യസ്ത ഭാഷകളിൽ 2D, 3D ഫോർമാറ്റുകളിൽ ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. ആക്ഷൻ, ഫാൻ്റസി, മിത്ത് എന്നിവ കോർത്തിണക്കിയാണ് ചിത്രം കഥ പറയുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലനായി എത്തുന്നത്. ശ്രിയ ശരൺ, ജയറാം, ജഗപതി ബാബു, രാജേന്ദ്രനാഥ് സ്യൂച്ഷി, പവൻ ചോപ്ര, തൻജ കെല്ലർ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കാർത്തിക് ഘട്ടമനേനിയുടെ വിദഗ്‌ധമായ സംവിധാനത്തിൽ ഒരു വമ്പൻ സിനിമാനുഭവമായി ആണ് “മിറൈ” ഒരുങ്ങുന്നത്. സംവിധായകൻ തന്നെ രചിച്ച ചിത്രത്തിന് കാമറ ചലിപ്പിക്കുന്നതും അദ്ദേഹം തന്നെയാണ്. രചനയിലും സംഭാഷണത്തിലും മണിബാബു കരണവും പങ്കാളിയാണ്. .

സംവിധാനം, തിരക്കഥ: കാർത്തിക് ഘട്ടമനേനി, നിർമ്മാതാക്കൾ: ടിജി വിശ്വ പ്രസാദ് & കൃതി പ്രസാദ്, ബാനർ: പീപ്പിൾ മീഡിയ ഫാക്ടറി, സഹനിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുജിത്ത് കുമാർ കൊല്ലി, ചീഫ് കോ-ഓർഡിനേറ്റർ: മേഘശ്യാം, ഛായാഗ്രഹണം: കാർത്തിക് ഘട്ടമനേനി, സംഗീതം: ഗൗര ഹരി, കലാസംവിധാനം: ശ്രീ നാഗേന്ദ്ര തങ്കാല, രചന: മണിബാബു കരണം, മാർക്കറ്റിംഗ്- ഹാഷ്ടാഗ് മീഡിയ, പിആർഒ: ശബരി

Tags: Telugu MovieTheja Sajjakarthik
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

Entertainment

ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ” പുറത്ത്

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

Entertainment

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

മസ്കറ്റില്‍ ഫാഷന്‍ ഡിസൈനറായിരുന്ന യുവതി നാട്ടില്‍വെച്ച് മരിച്ചു

രാഷ്‌ട്രം വിശ്വഗുരുവാകാന്‍ അവഗണിക്കപ്പെട്ടവര്‍ മുഖ്യധാരയിലെത്തണം: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ഐഎസ് ആര്‍ഒയിലെ ചാരന്‍ കുടുങ്ങിയിട്ടുണ്ട്…രണ്ട് പിഎസ്എല്‍വി വിക്ഷേപണങ്ങള്‍ മുടങ്ങിയതിന് ശേഷം 2026ല്‍ ഇതുവരെ വിക്ഷേപണങ്ങളില്ല

അട്ടപ്പാടിയില്‍ കാര്‍ കൊക്കയിലേയ്‌ക്ക് വീണ് 3 മരണം

കുട്ടനാട്ടില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

നിലയ്‌ക്കലില്‍ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു

വിദ്യാർത്ഥി പ്രതിഷേധത്തിന് മുന്നിൽ ഹേമന്ത് സോറൻ അടിയറവ് പറയുന്നു ; ജെപിഎസ്‌സി അംഗങ്ങൾ രാജിവച്ചു ; മുൻ പരീക്ഷകളിലെ സാമ്പത്തിക ഇടപാടുകൾ ഇഡി അന്വേഷിക്കും

പിറവത്ത് പളളിയില്‍ ഓര്‍ത്തഡോക്‌സ്-യാക്കോബായ വിഭാഗം വൈദികര്‍ ഏറ്റുമുട്ടി, പള്ളിയുടെ നിയന്ത്രണം പൊലീസിന്

(യഥാക്രമം ഇടത്ത് നിന്ന് വലത്തോട്ട്) ചട് ണി മാമി ലോഗോ, മുന്നില്‍ മണിയടിച്ച് ചട് ണി മാമി ബാഹുബലി ദോശയുമായി വരുന്ന വെയ്റ്ററെ ആനയിക്കുന്നു, ഒന്നരമീറ്റര്‍ നീളമുള്ള ബാഹുബലി ദോശ, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര

ബാഹുബലി മസാലദോശ കഴിക്കാന്‍ താന്‍ കൊച്ചുമകനൊപ്പം മുംബൈയില്‍ നിന്നും കിളിമാനൂരിലെ ചട് ണി മാമിയില്‍ പ്രത്യക്ഷനാകുമെന്ന് ആനന്ദ് മഹീന്ദ്ര

എന്ത് തെറ്റാണ് മോഹൻദാസ് ചെയ്തത് ; ബിജെപിയ്‌ക്ക് വോട്ട് ചെയ്തവരെ വെടി വച്ച് കൊല്ലുമെന്ന് പറഞ്ഞ ദീപാസ്റ്റാറ്റ് മെഷീനെ അറസ്റ്റ് ചെയ്തിരുന്നോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.