Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

‘ദ പാരഡൈസ്’ കേരളാ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; നാനി-ശ്രീകാന്ത് ഒഡേല ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ഇന്ന് രാത്രി മുതൽ

കേരളത്തിൽ എത്തിക്കുന്നത് വേഫെറർ ഫിലിംസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2026, 01:39 pm IST
inEntertainment

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ദ പാരഡൈസ്’ കേരളത്തിലെ അഡ്വാൻസ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ന് സെപ്റ്റംബർ 23 ന് രാത്രി നടക്കുന്ന പ്രീമിയർ ഷോകളോടെയാണ് ചിത്രം പ്രദർശനം ആരംഭിക്കുക. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തൃശൂർ , തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലെ സിനിപോളിസ് ചെയിൻ ഉൾപ്പെടെയുള്ള പ്രമുഖ സ്‌ക്രീനുകളിൽ ഇന്ന് രാത്രി 9.30 മുതൽ ചിത്രത്തിന്റെ പ്രീമിയർ ഷോകൾ ആരംഭിക്കും. നാളെ സെപ്റ്റംബർ 24ന് ചിത്രം ആഗോള തലത്തിൽ തിയേറ്ററുകളിലെത്തും. ബുക്ക് മൈ ഷോ, ഡിസ്ട്രിക്ട്, ടിക്കറ്റ് ന്യൂ ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഓൺലൈൻ വഴി ബുക്ക് ചെയ്യാവുന്നതാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുറി നിർമ്മിക്കുന്ന ചിത്രം വമ്പൻ കാൻവാസിലാണ് ഒരുങ്ങുന്നത്. ‘ദസറ’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം നാനിയും ശ്രീകാന്ത് ഒഡേലയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’.

ആഗോള തലത്തിൽ ഇതിനോടകം വമ്പൻ അഡ്വാൻസ് ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വമ്പൻ കാൻവാസിൽ ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ചിത്രം ഒരു അമ്മ – മകൻ ബന്ധത്തിന്റെ വൈകാരിക കഥ കൂടിയാണ് പറയുന്നത്. ‘ജേഴ്സി’, ‘ഗാങ് ലീഡർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നാനിയും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ദ പാരഡൈസ്’. ചിത്രത്തിലെ അനിരുദ്ധ് ഈണം നൽകിയ ‘ആയാ ഷേർ’, ‘യേഷാ നഗുല’ എന്നീ ഗാനങ്ങൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്.

നാനിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്ടായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത് ജദാൽ എന്ന കഥാപാത്രത്തെയാണ്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ മാസ്സ് അവതാരമായാണ് ജദാലിനെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ, മാസ്സ് ഡയലോഗുകൾ, ബ്രഹ്മാണ്ഡ ദൃശ്യങ്ങൾ എന്നിവയിലൂടെ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ ആക്ഷനും വയലൻസിനും നൽകുന്ന പ്രാധാന്യവും ടീസർ വ്യക്തമാക്കിയിരുന്നു.

‘കിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ബോളിവുഡ് താരം രാഘവ് ജൂയൽ ആണ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുന്നത്. വിക്രം മാലിക് എന്ന കഥാപാത്രത്തെയാണ് രാഘവ് അവതരിപ്പിക്കുന്നത്. കായദു ലോഹർ, സമ്പൂർണേഷ് ബാബു, മോഹൻ ബാബു, സോണാലി കുൽക്കർണി, ഈശ്വരി റാവു, രാജ രവീന്ദ്ര, തനികേല ഭരണി, എം എസ് ചൗധരി, രാം ജഗൻ എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി, ബംഗാളി, ഇംഗ്ലീഷ്, സ്പാനിഷ് എന്നീ എട്ട് ഭാഷകളിലാണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിനെത്തുന്നത്.

രചന, സംവിധാനം: ശ്രീകാന്ത് ഒഡേല
നിർമ്മാതാവ്: സുധാകർ ചെറുകുറി
ബാനർ: ശ്രീലക്ഷ്മി വെങ്കടേശ്വര സിനിമാസ്
ഛായാഗ്രഹണം: സി എച്ച് സായ്
സംഗീതം: അനിരുദ്ധ് രവിചന്ദർ
എഡിറ്റിംഗ്: നവീൻ നൂലി
പ്രൊഡക്ഷൻ ഡിസൈൻ: അവിനാഷ് കൊല്ല
ഓഡിയോ: സരിഗമ മ്യൂസിക്
മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ
പിആർഒ: ശബരി

Tags: Telugu MovieNaaniticket booking
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

Entertainment

4 ദിനം കൊണ്ട് 155 കോടി ആഗോള കളക്ഷനുമായി നാനി ചിത്രം ‘ദ പാരഡൈസ്’

Entertainment

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

പുതിയ വാര്‍ത്തകള്‍

നവദുർഗ്ഗ അഞ്ചാം ദിവസം: സ്‌കന്ദമാതാ- ശക്തിയുടെ മൃദുഭാവം

തോക്ക് തകരാറിലായി; അമേരിക്കയിലെ ഹിന്ദുക്ഷേത്രത്തിലെ കൂട്ടക്കൊല ഒഴിവായി, 19 കാരൻ പിടിയിൽ

കരമന കൂടത്തിൽ കൂട്ട കൊലപാതകം; കൂടുതൽ പേർ പ്രതിപ്പട്ടികയിലേക്ക്, കാര്യസ്ഥനായ പ്രതിയെ സഹായിച്ചവരെല്ലാം കുടുങ്ങും

ക്ഷേത്രത്തിലെ പൂജാദി ചടങ്ങുകളിലും ആചാരാനുഷ്ഠാനങ്ങളിലും പരമാധികാരവും അവസാനവാക്കും തന്ത്രിയുടേത്: താഴമൺ കുടുംബവും വിവാദങ്ങളും

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

ഒമാൻ ഉൾക്കടലിൽ ഇറാനിയൻ നിരീക്ഷണ നൗക തകർത്ത് യുഎസ് സേന: ജീവനക്കാരെ ഒഴിപ്പിച്ചു

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

ചന്ദ്രദോഷം ഒഴിവാക്കാനായി ചെയ്യേണ്ടതും ധരിക്കേണ്ടതും

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.