Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

‘സമത്വം പിറന്ന’ ജൂലൈ

അഡ്വ. എസ്. ജയസൂര്യന്‍byഅഡ്വ. എസ്. ജയസൂര്യന്‍
Jul 25, 2025, 10:40 am IST
inEditorial, Article
ജസ്റ്റിസ് ഈശ്വരന്‍. എസ് , ജസ്റ്റിസ് സഞ്ജയ് കരോള്‍

ജസ്റ്റിസ് ഈശ്വരന്‍. എസ് , ജസ്റ്റിസ് സഞ്ജയ് കരോള്‍

2025 ജൂലൈ 7ന് കേരള ഹൈക്കോടതിയിലും ജൂലൈ 17ന് സുപ്രീം കോടതിയിലും ഉണ്ടായ രണ്ട് വിധികളിലൂടെ ഭാരതത്തിന്റെ ചരിത്രത്തില്‍ സ്ത്രീപുരുഷ സമത്വത്തിന്റെ പുതിയ കാലഘട്ടം ആരംഭിച്ചു.

കേരള ഹൈക്കോടതിയില്‍ ജസ്റ്റിസ് എസ്. ഈശ്വരനാണ് ജൂലൈ ഏഴിന് ഈ ചരിത്രപ്രസിദ്ധമായ വിധി പ്രഖ്യാപിച്ചത്. 1975ലെ ഹിന്ദു കൂട്ടുകുടുംബ സംവിധാനം നിര്‍ത്തലാക്കുന്ന ആക്ടിലെ സെക്ഷന്‍ മൂന്നും നാലും റദ്ദാക്കിയാണ് ജസ്റ്റിസ് ഈശ്വരന്‍ 2005ലെ ഹിന്ദു പിന്തുടര്‍ച്ച നിയമഭേദഗതി ആക്ട് സെക്ഷന്‍ ആറിന്റെ അപ്രതിരോധ്യത പ്രഖ്യാപിച്ചത്. ഇതോടെ ഹിന്ദു പെണ്‍കുട്ടികള്‍ക്ക് പൈതൃക സ്വത്തില്‍ തുല്യ അവകാശം ഉറപ്പായി കഴിഞ്ഞു.

കോഴിക്കോട്ടെ എന്‍.പി. രജനിയും മൂന്ന് സഹോദരിമാരും 2005ല്‍ മരിച്ച പിതാവിന്റെ പൈതൃക സ്വത്തില്‍ തുല്യ അവകാശ ഓഹരി വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2009 ല്‍ ഒരു പാര്‍ട്ടീഷന്‍ സ്യൂട്ട് ഫയല്‍ ചെയ്തതോടെയാണ് കേസിന്റെ തുടക്കം. എന്നാല്‍ എതിര്‍ കക്ഷിയായ സഹോദരന്‍ 1975ലെ കേരള നിയമപ്രകാരം സ്വത്ത് ഭാഗം വയ്‌ക്കണമെന്ന് വാദിച്ചു. എന്നാല്‍ ജസ്റ്റിസ് ഈശ്വരന്‍ 2005ലെ കേന്ദ്ര നിയമത്തിനാണ് മുന്‍തൂക്കം എന്ന് അസന്നിഗ്‌ദ്ധമായി വിധി പ്രസ്താവിച്ചു. അപ്രകാരം പെണ്‍കുട്ടികള്‍ക്ക് തുല്യ അവകാശം ലഭിക്കുകയായിരുന്നു.

1975 ലെ കേരള നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും 2005ലെ കേന്ദ്ര നിയമത്തിലെ സെക്ഷന്‍ ആറിന് വിരുദ്ധമായിരുന്നു. എന്നാല്‍ കേന്ദ്ര നിയമവും സംസ്ഥാന നിയമവും പരസ്പര വിരുദ്ധമായി വരുന്ന സമയത്ത് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 254 പ്രകാരം കേന്ദ്ര നിയമമാണ് പ്രാബല്യത്തില്‍ വരേണ്ടത് എന്ന വസ്തുത ഉദ്ധരിച്ചുകൊണ്ടാണ് ജസ്റ്റിസ് ഈശ്വരന്‍ ഈ വിധി പ്രഖ്യാപിച്ചത്. ഇതോടെ 1975ലെ കേരള നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും റദ്ദാക്കപ്പെട്ടു. 2005ലെ ഹിന്ദു പിന്തുടര്‍ച്ച ഭേദഗതി ആക്ട് സെക്ഷന്‍ ആറു പ്രകാരം പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ജനനം മുതല്‍ പൈതൃക സ്വത്തില്‍ തുല്യ അവകാശം ആണ് ഉള്ളതെന്ന് ജസ്റ്റിസ് ഈശ്വരന്‍ വ്യക്തമാക്കി.

2005ലെ കേന്ദ്ര ഭേദഗതി പ്രകാരം 2004 ഡിസംബര്‍ 20ന് ശേഷം മരിച്ച ഒരു ഹിന്ദുവിന്റെ പെണ്‍കുട്ടിക്ക് കേരളത്തില്‍ ആണ്‍കുട്ടികള്‍ക്ക് തുല്യമായ നിലയില്‍ ഓഹരി ലഭിക്കും. സെക്ഷന്‍ 6 (5) പ്രകാരം 2004 ഡിസംബര്‍ 20ന് മുമ്പ് നടന്ന ഭാഗം വയ്‌പിനെ ഇത് ബാധിക്കുകയുമില്ല.

2025 ജൂലൈ ഏഴിന് കേരള ഹൈക്കോടതിയിലുണ്ടായ വിധിയ്‌ക്ക് തൊട്ടു പിന്നാലെ ജൂലൈ 17ന് സുപ്രീം കോടതിയില്‍ ജസ്റ്റിസ് സഞ്ജയ് കരോള്‍ അദ്ധ്യക്ഷനായ ബെഞ്ച് മറ്റൊരു സുപ്രധാന വിധിയും പ്രഖ്യാപിച്ചു.

ഛത്തീസ്ഗഡിലെ ഗോണ്ട് വിഭാഗത്തില്‍പ്പെട്ട വനവാസി സ്ത്രീയായ ധയ്യയുടെ പിന്തുടര്‍ച്ചാവകാശികള്‍ നല്‍കിയ കേസിലാണ് സുപ്രീം കോടതി ചരിത്രം തിരുത്തിയ ഈ വിധി പ്രഖ്യാപിച്ചത്. മുത്തച്ഛന്റെ ആറു മക്കളില്‍ ഏക മകളായിരുന്നു പരാതിക്കാരുടെ അമ്മയായ ധയ്യ. മറ്റ് അഞ്ച് ആണ്‍മക്കള്‍ക്കുമുള്ള സ്വത്തവകാശം തങ്ങളുടെ അമ്മയ്‌ക്കും ലഭിക്കണമെന്ന് അവര്‍ വാദിച്ചു. പക്ഷേ, കീഴ്‌ക്കോടതികളും ഛത്തീസ്ഗഡ് ഹൈക്കോടതിയും ഈ വാദം തള്ളുകയാണുണ്ടായത്. തുടര്‍ന്നാണ് അവര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വനവാസികള്‍ ഹിന്ദു ദായക്രമത്തിന് കീഴില്‍ വരില്ലെന്നും ഓരോ വനവാസി വിഭാഗങ്ങള്‍ക്കും വ്യത്യസ്ത ദായക്രമങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്നുമായിരുന്നു ആണ്‍മക്കളുടെ വാദം. ഇതനുസരിച്ച് പല വനവാസി വിഭാഗങ്ങള്‍ക്കിടയിലും പെണ്‍മക്കള്‍ക്ക് സ്വത്തവകാശം ഉണ്ടായിരുന്നില്ല. ഭരണഘടനയുടെ പതിനാലാം വകുപ്പനുസരിച്ചുള്ള സമത്വവും ഇരുപത്തിയൊന്നാം വകുപ്പനുസരിച്ചുള്ള വ്യക്തിസ്വാതന്ത്ര്യവും ഉറപ്പുവരുത്തേണ്ടത് നിയമത്തിന്റെ ചുമതലയാണെന്ന് പ്രഖ്യാപിച്ചാണ് ജസ്റ്റിസ് കരോള്‍ അധ്യക്ഷനായ ബെഞ്ച് ധയ്യ എന്ന വനവാസി സ്ത്രീയ്‌ക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചത്. ഏതെങ്കിലും വനവാസി വിഭാഗങ്ങള്‍ക്കിടയില്‍ പെണ്‍കുട്ടികള്‍ക്ക് സ്വത്തവകാശം നിഷേധിക്കുന്ന നിയമം ഇന്നും നിലനില്‍ക്കുന്നുണ്ട് എങ്കില്‍ അത് അവസാനിപ്പിക്കേണ്ട കാലമായി എന്നും സുപ്രീംകോടതി പറഞ്ഞു.

മനുഷ്യാവകാശവും ലിംഗ സമത്വവും ജാതിമത വ്യത്യാസങ്ങള്‍ക്ക് മുകളിലാണെന്നും അത് ഉറപ്പുവരുത്തേണ്ട ചുമതല ഭരണഘടനയ്‌ക്കുണ്ട് എന്നും അത് നടപ്പിലാക്കേണ്ട ചുമതല കോടതിയുടേതാണെന്നും വ്യക്തമാക്കുന്ന ധീരമായ വിധി പ്രഖ്യാപനങ്ങളാണ് ഈ ജൂലൈ മാസത്തില്‍ സംഭവിച്ചത്.

 

Tags: Supreme Court
അഡ്വ. എസ്. ജയസൂര്യന്‍
അഡ്വ. എസ്. ജയസൂര്യന്‍
കര്‍ഷക മോര്‍ച്ച അഖിലേന്ത്യാ ഉപാധ്യക്ഷന്‍. 9539111000 [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

India

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

India

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.