Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആരോഗ്യ രംഗത്തെ അനാരോഗ്യ പ്രവണതകള്‍

കെ. ഗുപ്തന്‍ by കെ. ഗുപ്തന്‍
Jul 20, 2025, 12:00 pm IST
in Vicharam, Article
Bodh-Gaya, 11 November, 2013

Bodh-Gaya, 11 November, 2013

കേരളത്തിലെ ആരോഗ്യ മേഖല പ്രധാനമായും മൂന്ന് വിഭാഗങ്ങളായി പ്രവര്‍ത്തിക്കുന്നു. പൊതുജനങ്ങളുടെ ആരോഗ്യ പരിരക്ഷണത്തിനായി കേരള ഹെല്‍ത്ത് സര്‍വീസസ്, ഇന്‍ഷ്വര്‍ ചെയ്ത തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ആരോഗ്യ പരിപാലനത്തിനും ക്ഷേമത്തിനുമായി കേന്ദ്ര സര്‍ക്കാരിന്റെ കൂടി പങ്കാളിത്തമുള്ള ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ്, ഒപ്പം സ്വകാര്യമേഖലയും. അലോപ്പതി, ആയുര്‍വേദം, ഹോമിയോപ്പതി എന്നീ മൂന്ന് വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങളും ജനം പിന്തുടരുന്നു. കൂടാതെ ചില സ്വകാര്യ വ്യക്തികള്‍ നടത്തുന്ന യൂനാനിയും മര്‍മ്മ ചികിത്സാ രീതികളും നിലവിലുണ്ട്.

കേരളത്തിലെ ആരോഗ്യ മേഖല വളരെ കാര്യക്ഷമമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. മെഡിക്കല്‍ രംഗത്ത് ഇന്നുള്ളതു പോലെ ശാസ്ത്ര സാങ്കേതിക വിദ്യകള്‍ വികസിക്കാതിരുന്ന ഘട്ടത്തില്‍ പോലും പകര്‍ച്ച വ്യാധികളെ നേരിടുന്നതിലും കേരളം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച വിജയം കൈവരിച്ചിരുന്നു. മലയോരമേഖലയില്‍ ആയിരക്കണക്കിന് മനുഷ്യ ജീവന്‍ കവര്‍ന്നെടുത്ത മലേറിയയെ നേരിടാന്‍ മലേറിയ നിര്‍മാര്‍ജ്ജന പദ്ധതിയും മനുഷ്യരുടെ എക്കാലത്തെയും പേടിസ്വപ്‌നമായ വസൂരി എന്ന മാരക രോഗത്തെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്ത വസൂരി നിര്‍മാര്‍ജ്ജന യജ്ഞവും നമ്മുടെ ആരോഗ്യമേഖലയുടെ എടുത്തു പറയേണ്ട നേട്ടങ്ങളാണ്. ഈ വിജയമാണ് കേരള മോഡലിന്
ആധാരമായ മുഖ്യഘടകം.

രാജഭരണകാലത്ത് പൊതുജനാരോഗ്യ മേഖല കൈവരിച്ച നേട്ടങ്ങള്‍ പോലും ഇന്ന് ഇല്ലാതായിരിക്കുന്നു. കേരളം മാറിമാറി ഭരിച്ച കോണ്‍ഗ്രസ-്കമ്മ്യൂണിസ്റ്റ് മുന്നണികള്‍ക്ക് ഈ തകര്‍ച്ചയുടെ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാനാവില്ല. നമ്മുടെ പൊതുജനാരോഗ്യമേഖല ഭരിക്കുന്നതും നിയന്ത്രിക്കുന്നതും സ്വകാര്യ മരുന്ന് ഉല്‍പാദന കമ്പനികളും പിഡബ്ല്യുഡി കോണ്‍ട്രാക്ടര്‍മാരും അവരെ പിന്‍പറ്റുന്ന ഉന്നത ഉദ്യോഗസ്ഥന്മാരുമാണ്. മെഡിസിന്‍ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്‌മെന്റിന് വാഹനം വാങ്ങല്‍, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, പാഴ് വസ്തുക്കളുടേയും വാഹനങ്ങളുടേയും ലേലം തുടങ്ങിയവയ്‌ക്കെല്ലാം കമ്മിഷന്‍ വ്യവസ്ഥയാണ് നിലവിലുള്ളത്. വകുപ്പുമന്ത്രി മുതല്‍ പ്യൂണ്‍ വരെയുള്ളവരുടെ ബെനാമി അക്കൗണ്ടുകളില്‍ എത്തിച്ചേരും. മരുന്നുകള്‍ വാങ്ങാന്‍ സബോര്‍ഡിനേറ്റ് സ്ഥാപനങ്ങളില്‍ നിന്നാവശ്യമായ ഇന്‍ഡന്റ് സ്വീകരിക്കുമെങ്കിലും ഇതനുസരിച്ചല്ല പര്‍ച്ചേഴ്‌സ്. സ്വകാര്യ മരുന്നു കമ്പനികളുടെ താല്‍പര്യമനുസരിച്ചാണ്. അതിനാ
ല്‍ സ്ലോ മൂവിങ് ഡ്രഗ്‌സുകളുടെ വ്യാപ്തി വര്‍ദ്ധിക്കുന്നു. ഗുണമേന്മ കുറഞ്ഞ മരുന്നുകളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ വാങ്ങുന്നത്. മരുന്നിന്റെ ഗുണനിലവാരം പരിശോധിച്ചു റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ പ്രസ്തുത മെഡിസിന്‍ രോഗികള്‍ ഉപയോഗിച്ചു കഴിഞ്ഞിരിക്കും.
ആശുപത്രിയിലേക്കുള്ള റോഡുകളുടെയും ആശുപത്രി കെട്ടിടങ്ങളുടെയും ക്വാര്‍ട്ടേഴ്‌സുകളുടേയും മതിലുകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ പൊട്ടിപ്പൊളിഞ്ഞു തകര്‍ന്നുപോകുന്നു. വന്‍ തുക ചെലവഴിച്ചു നിര്‍മിച്ച ക്വാര്‍ട്ടേഴ്‌സുകള്‍ ആള്‍ താമസമില്ലാതെ നശിച്ചു പോകുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ ഭൂമി സ്വകാര്യ വ്യക്തികള്‍ കയ്യേറി സ്വന്തമാക്കിയ സംഭവങ്ങളും വിരളമല്ല.

സമയാസമയങ്ങളില്‍ പരിപാലിക്കാത്തതിനാല്‍ വാഹനങ്ങളും വിലപിടിപ്പുള്ള പല ആധുനിക ഉപകരണങ്ങളും ഉപയോഗ ശൂന്യമാകുന്നു. ആശുപത്രികളില്‍ കൃത്യമായി ഓഡിറ്റിങ് നടക്കുന്നില്ല. ഓഡിറ്റ് റിപ്പോര്‍ട്ടിന് കാര്യക്ഷമമായ ഫോളോ അപ്പ് നടക്കാറില്ല. ഇതുമൂലം അഴിമതി വ്യാപകമാകുന്നു.

രാജഭരണകാലം മുതല്‍ നടന്നുപോന്ന സര്‍ക്കാര്‍ ധര്‍മ്മാശുപത്രികള്‍ക്ക് പകരം സാധാരണക്കാര്‍ക്ക് അപ്രാപ്യമായ സ്വകാര്യമേഖലയാണ് വളര്‍ന്ന് പന്തലിക്കുന്നത്. കൂണ്‍ പോലെ മുളച്ചു പൊന്തുന്ന ഈ സ്വകാര്യമേഖലയ്‌ക്കുവേണ്ടിയാണ് കേരളത്തില്‍ മാറിമാറിവരുന്ന ഇടതു- വലത് സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കുന്നത്. സാധാരണ ജനങ്ങള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ ജീവന്‍ രക്ഷാമരുന്നോ ഡോക്ടര്‍മാരുടെ സേവനമോ പരിശോധനാ സംവിധാനങ്ങളോ ലഭ്യമല്ലാതിരിക്കെ, കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയും മറ്റു സഹമന്ത്രിമാരും അവരുടെ കുടുംബാംഗങ്ങളും സൂപ്പര്‍ സ്‌പെഷ്യലിറ്റി ആശുപത്രികളിലും മുതലാളിത്ത-സാമ്രാജ്യത്വ രാജ്യങ്ങളിലും ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സുഖചികിത്സയ്‌ക്കായി പറക്കുന്നു എന്നതാണ് വിരോധാഭാസം.

(ബിജെപി സംസ്ഥാന സമിതിയംഗമാണ് ലേഖകന്‍)

Tags: Healthcare challengesPublic healthMedical issuesKeralmHealthcare concernsHealth SectorUnhealthy trends
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യ മേഖലയില്‍ ധാര്‍മികമായ പെരുമാറ്റം ഉണ്ടാകണം: പുണ്യ സലില ശ്രീവാസ്തവ

Vicharam

കേരളത്തിന്റെ ആരോഗ്യരംഗം; വേണ്ടത് പുതിയ ആരോഗ്യ ദര്‍ശനം

Kerala

ഈ നയം കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കും, തിരുത്തണം; സർക്കാരിന്റെ മദ്യനയത്തെ വിമർശിച്ച് കാതോലിക്കാബാവ

Kerala

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

Kerala

കേരളത്തിലെ ആരോഗ്യരംഗം ഭീകരമായ തകർച്ചയിൽ; ഒരു ഉത്തരവാദിത്വവുമില്ലാതെ മുഖ്യമന്ത്രി അമേരിക്കയിൽ പോയത് ഇരട്ടത്താപ്പ് : കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ പോസ്റ്റിന്റെ ആഗോള എഐ കൗണ്‍സിലിലേക്ക് അദീബ് അഹമ്മദ്

ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായതില്‍ പ്രതിഷേധിച്ച് ബാങ്കിന് മുന്നില്‍ സമരം ചെയ്യുന്ന ധന്യയും കുടുംബവും

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 48 പവന്‍ സ്വര്‍ണം കാണാതായി; കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്കിന് മുന്നില്‍ സമരവുമായി കുടുംബം

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

ബ്രസീല്‍ ടീമില്‍ മിലിറ്റാവോയും റോഡ്രിഗോയും എസ്താവോയും ഇല്ല

സുല്‍ത്താന്‍ വരാര്‍! ലോകകപ്പിനുള്ള ബ്രസീല്‍ ടീമില്‍ നെയ്‌മറും

ബാസ്‌കറ്റ്‌ബോളിന്റെ സമൂലമാറ്റം ലക്ഷ്യമിട്ട് പ്രഫഷണല്‍ ലീഗ് വരുന്നു; ബിഎല്‍കെ ആദ്യ സീസണ്‍ ജൂണ്‍ നാല് മുതല്‍

മേജര്‍ ജനറല്‍ ഖണ്ഡൂരി നല്‍കിയ വിലമതിക്കാനാവാത്ത സംഭാവനകള്‍; എക്കാലവും സ്മരിക്കും: പ്രധാനമന്ത്രി

ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ബി.സി. ഖണ്ഡൂരി അന്തരിച്ചു

ഭാരത-നോര്‍വേ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ധാരണ

നോര്‍ഡിക് രാജ്യങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.