തിരുവനന്തപുരം: വ്യാഴാഴ്ച സംസ്ഥാന വ്യാപക പഠിപ്പുമുടക്ക് പ്രഖ്യാപിച്ച് എസ്എഫ്‌ഐ. കേരള സര്‍വകലാശാലയില്‍ അതിക്രമിച്ച് കടന്ന് സംഘര്‍ഷമുണ്ടാക്കിയ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്ക്.
ഭാരതാംബ ചിത്രം വച്ച് സെനറ്റ് ഹാളില്‍ പരിപാടി നടത്തിയതിനെതിരെയുളള സമരമാണ് അക്രമാസക്തമായത്. തുടര്‍ന്ന് സമ്മര്‍ദ്ദം ഉണ്ടായിട്ടും സമരക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായിരുന്നു. ഗവര്‍ണറെ ലക്ഷ്യമിട്ടാണ് സമരം നടത്തുന്നത്.
അറസ്റ്റിലായ 30 പ്രവര്‍ത്തകരെ കോടതി റിമാന്‍ഡ് ചെയ്തു.
















