Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

ഭൂമി തുരന്ന് 100 അടിയോളം വരെ താഴേക്ക് പോയതിന് ശേഷം ഉഗ്രസ്ഫോടനം നടത്തുന്ന അഗ്നി 5 എന്ന പുത്തന്‍ ബോംബ് ഇന്ത്യ തയ്യാറാക്കുന്നത് പാകിസ്ഥാന്റെ ഭൂമിയ്‌ക്കടിയിലെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനെന്ന് സംശയം. ഏകദേശം 3000 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അഗ്നി 5 എന്ന ബലിസ്റ്റില്‍ മിസൈല‍് ബോംബ് ഭൂമി തുരന്ന് ഭൂമിയ്‌ക്കുള്ളില്‍ രഹസ്യ ബങ്കറുകള്‍ തുളച്ച് തകര്‍ക്കാന്‍ കഴിവുള്ളതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2025, 12:13 am IST
inIndia, World, Defence

ന്യൂദല്‍ഹി: ഭൂമി തുരന്ന് 100 മീറ്ററോളം വരെ താഴേക്ക് പോയതിന് ശേഷം ഉഗ്രസ്ഫോടനം നടത്തുന്ന അഗ്നി5ന്റെ പുത്തന്‍ പതിപ്പായ ബലിസ്റ്റിക് മിസൈല്‍ ഇന്ത്യ തയ്യാറാക്കുന്നത് പാകിസ്ഥാന്റെ ഭൂമിയ്‌ക്കടിയിലെ ആണവകേന്ദ്രങ്ങള്‍ തുരന്ന്  തകര്‍ക്കാനെന്ന് സംശയം. ഏകദേശം 2500 കിലോമീറ്റര്‍ വരെ ദൂരത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന അഗ്നി 5 എന്ന ബലിസ്റ്റില്‍ മിസൈല്‍ ബോംബ് ഭൂമി തുരന്ന് ഭൂമിയ്‌ക്കുള്ളില്‍ രഹസ്യ ബങ്കറുകള്‍ തുളച്ച് തകര്‍ക്കാന്‍ കഴിവുള്ളതാണ്.

ഡിആര്‍ഡിഒ ആണ് അഗ്നി5ന്റെ പുതിയ പതിപ്പായ ഈ ബങ്കര്‍ ബസ്റ്റര്‍ ബോംബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബലിസ്റ്റിക് മിസൈല്‍ ഒരുക്കുന്നത്. 2479 കോടിയോളം രൂപയാണ് ഈ അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ് വികസിപ്പിക്കുന്നതിനുള്ള ചെലവ്. ഒരു അഗ്നി 5 ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ ചെലവ് 51 കോടി രൂപ മുതല്‍ 68 കോടി രൂപയോളം വരും. മണിക്കൂറില്‍ 10,000 മുതല്‍ 24500 കിലോമീറ്റര്‍ വരെ വേഗതയില്‍ കുതിക്കുന്ന അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബലിസ്റ്റിക് മിസൈലിനെ സങ്കല്‍പിച്ചുനോക്കൂ? കണ്ണുചിമ്മി ത്തുറക്കുമ്പോഴേക്കും ലക്ഷ്യം തകര്‍ത്തുകഴിഞ്ഞിരിക്കും. അതായത് ഇത് മാക് 5നേക്കാള്‍ വേഗത കൂടിയതിനാല്‍ ഒരു ഹൈപ്പര്‍സോണിക് ബോംബാണ്.

പാകിസ്ഥാന്റെ സുപ്രധാന ആണവകേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് സ്ഥിതി ചെയ്യുന്നത് കിരാന കുന്നുകള്‍ക്കുള്ളിലാണ്. ഈ കുന്നുകള്‍ക്കുള്ളില്‍ ദൃഡീകരിച്ച കോണ്‍ക്രീറ്റ് അറകള്‍ക്കുള്ളിലാണത്രെ പാകിസ്ഥാന്റെ ആണവപരീക്ഷണവും ആണവബോംബുകളും. ഇപ്പോള്‍ ഇത് തകര്‍ക്കാന്‍ പുതിയ അഗ്നി 5ന് സാധിക്കും. കാരണം ഇതിന് 2500 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാവും എന്നതിനര്‍ത്ഥം, പാകിസ്ഥാന്റെ ഏത് പ്രദേശത്തെയും അഗ്നി 5ന്റെ പുതിയ പതിപ്പിന് ലക്ഷ്യം വെയ്‌ക്കാന്‍ കഴിയും എന്നത് തന്നെയാണ്. ഇന്ത്യയും കിരാന കുന്നുകളും തമ്മിലുള്ള ദൂരം 1409 കിലോമീറ്റര്‍ മാത്രമാണ്. അതായത് പാകിസ്ഥാന്റെ കിരാന കുന്നുകളെ തകര്‍ത്തു തരിപ്പണമാക്കാന്‍ അഗ്നി 5 എന്ന ബലിസ്റ്റിക് മിസൈല്‍ ബോംബിന് സാധിക്കും.

അഗ്നി 5 ന്റെ മറ്റൊരു ശേഷി എന്തെന്നാല്‍ അതിന് ഭൂമിയ്‌ക്കുള്ളിലേക്ക് 100 മീറ്ററോളം വരെ ആഴത്തില്‍ തുളച്ചുകയറാം എന്നതാണ്. അതായത് കിരാന കുന്നുകളുടെ ഉള്ളിലുള്ള ഭൂഗര്‍ഭ അറകളെപ്പോലും തുരന്ന് ചെല്ലാന്‍ സാധിക്കും എന്നര്‍ത്ഥം.

ഇനി സ്ഫോടനശേഷിയുടെ കാര്യമെടുത്താലോ? ബോംബുകളുടെ അമ്മ എന്ന് അറിയപ്പെടുന്നതാണ് ഈയിടെ ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ യുഎസ് കൊണ്ടിച്ച ജിബിയു57 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബ്. ഇതിന്റെ സ്ഫോടനം നടത്താനുദ്ദേശിക്കുന്ന പോര്‍മുനയില്‍ എത്ര കിലോ സ്ഫോടകവസ്തു നിറച്ചിട്ടുണ്ട്? 2000 കിലോഗ്രാം വരെ. ഇത്രയും സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാല്‍ ഉണ്ടാകുന്ന സ്ഫോടനത്തിന്റെ ശക്തി എത്രയെന്ന് ഊഹിക്കാന്‍ പോലുമാവില്ല. ഒരു വന്‍നഗരം തന്നെ നാമാവശേഷമാകും.

ഇന്ത്യ വികസിപ്പിക്കുന്ന അഗ്നി 5 എന്ന ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പോര്‍മുനയ്‌ക്കുള്ളില്‍ 7500 മുതല്‍ 8000 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാന്‍ സാധിക്കും. അതായത് യുഎസിന്റെ ജിബിയു57നേക്കാള്‍ മൂന്നിരട്ടിയിലധികം ശക്തിയുള്ള സ്ഫോടനം നടത്താന്‍ അഗ്നി 5ന് സാധിക്കും. കിരാന കുന്നിന്റെ ഒരുഭാഗം തന്നെ ഈ സ്ഫോടനത്തില്‍ തകര്‍ന്നേക്കാമെന്നര്‍ത്ഥം. കിരാന കുന്നിന് പുറമെ, കഹൂട്ട ന്യൂക്ലിയര്‍ കേന്ദ്രം, നൂര്‍ഖാന്‍ എയര്‍ബേസ്, മസൂര്‍ എയര്‍ബേസ് എന്നിവയാണ് പാകിസ്ഥാന്റെ മറ്റ് ആണവകേന്ദ്രങ്ങള്‍. ഇവയെല്ലാം ഭൂമിയ്‌ക്കടിയിലാണ്. ഇതെല്ലാം തകര്‍ത്തു തരിപ്പണമാക്കാന്‍ ഇന്ത്യയുടെ പുതിയ അഗ്നി 5ന് സാധിക്കും. എന്തായാലും ഈ ഇന്ത്യയുടെ ബങ്കര്‍ബസ്റ്റര്‍ ബോംബ് പാകിസ്ഥാന്റെ ഉറക്കം കെടുത്തും. എന്തിന്, ഇത്തരമൊരു ബോംബ് ഇസ്രയേലിന് പോലുമില്ല.

അഗ്നി5ന് 5500 കിലോമീറ്റര്‍ ദൂരത്തേക്ക് കുതിക്കാന്‍ ശേഷിയുണ്ട്, പുതിയ അഗ്നി5ന് 2500 കിലോമീറ്റര്‍ മാത്രം ശേഷിയാവാന്‍ കാരണം?
പഴയ അഗ്നി 5 പോലെ തന്നെ ഉപരിതലത്തില്‍ നിന്നും ഉപരിതലത്തിലേക്ക് അയയ്‌ക്കാന്‍ കഴിയുന്ന ബലിസ്റ്റിക് മിസൈല്‍ ബോംബ് ആണ് പുതിയ അഗ്നി5ഉം. പഴയ അഗ്നി 5 ന് ഭാരം കുറവായതിനാല്‍, മിസൈല്‍ വിക്ഷേപണവാഹിനിയില്‍ നിന്നും വിക്ഷേപിച്ച് കഴിഞ്ഞാല്‍ 5500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനം തകര്‍ക്കാന്‍ സാധിക്കും. കാരണം ഇതിന് വഹിക്കേണ്ടിവരുന്നത് കേവലം 1500 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ നിറച്ച പോര്‍മുന മാത്രമാണ്. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഈ പോര്‍മുനയാണ് സ്ഫോടനമുണ്ടാക്കുക. എന്നാല്‍ പുതിയ ഭൂമി തുളയ്‌ക്കുന്ന അഗ്നി5ന്റെ പോര്‍മുന വഹിക്കുന്നത് 7500 കിലോഗ്രാം മുതല്‍ 8000 കിലോഗ്രാം വരെ സ്ഫോടകവസ്തുവാണ്. ഇത്രയും ഭാരം വഹിച്ച് കുതിക്കുന്നതിന് പരിമിതിയുള്ളതിനാലാണ് പുതിയ അഗ്നി 5ന്റെ ദൂരപരിധി 3000 കിലോമീറ്റര്‍ ആയി ചുരുങ്ങിയത്. എങ്കിലും ചൈനയുടേയും പാകിസ്ഥാന്റെയും ആണവകേന്ദ്രങ്ങള്‍ ലക്ഷ്യം വെയ്‌ക്കാന്‍ ഈ ദൂരം ധാരാളം.

 

Tags: Kirana HillsNurkhan basePak nuke sitesPakistan nuclear sitesBunker buster bombGBU57Agni5Agni5 bunker buster bombUS bunker buster bomber
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

India

അഗ്നി മിസൈലും അഗ്നി 5 മിസൈലും തമ്മിലുള്ള വ്യത്യാസം അറിയാമോ? അഗ്നി മിസൈലുകള്‍ ഇന്ത്യ?യെ സംബന്ധിച്ചിടത്തോളം അതീവപ്രധാനമാണ്

India

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവായുധം സൂക്ഷിക്കുന്ന കിരാനകുന്നുകളെ തകര്‍ക്കാന്‍ തന്നെ…

പാകിസ്ഥാന്‍ വ്യോമബേസില്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാര്‍ ബ്രഹ്മോസ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍. ആറ് മാസമായിട്ടും ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുറിവുകളില്‍ നിന്നും മുക്തരാകാതെ പാകിസ്ഥാന്‍; ബ്രഹ്മോസ് ഏല്‍പിച്ച മുറിവുകള്‍ ഇന്നും പാകിസ്ഥാന്റെ ഉറക്കംകെടുത്തുന്നു

പുതിയ വാര്‍ത്തകള്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.