Thursday, June 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടഞ്ഞു; പരിപാടി റദ്ദാക്കുന്നതിൽ മതിയായ കാരണം കാണുന്നില്ല, ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് വി.സി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2025, 11:05 am IST
in Kerala

തിരുവനന്തപുരം: ജനാധിപത്യത്തെയും ഭരണഘടനയേയും അട്ടിമറിച്ച് അടിയന്തരാവസ്ഥയുടെ കരിനിയമങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടതിന്റെ അമ്പതാം വാർഷികത്തിൽ ശ്രീപദ്മനാഭ സേവാസമിതി കേരള സർവകലാശാല സെനറ്റ് ഹാളിൽ സംഘടിപ്പിച്ച പരിപാടി അലങ്കോലമാക്കിയതിൽ രജിസ്ട്രാർക്കെതിരെ വി.സിയുടെ റിപ്പോർട്ട്. രജിസ്ട്രാർ ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയെന്ന് ഗവർണർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

സെനറ്റ് ഹാളിൽ താൻ പങ്കെടുത്ത ചടങ്ങ് വൈകാനും അവസാനനിമിഷം അനുമതി റദ്ദാക്കാനും ഇടയായ സാഹചര്യം വിശദീകരിക്കാൻ ഗവർണർ ആർ.വി.ആർലേക്കർ കേരള സർവകലാശാല വിസിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

ഗവർണറെ രജിസ്ട്രാർ ബോധപൂർവം തടയുകയായിരുന്നു. പരിപാടി റദ്ദാക്കുന്നതിൽ വ്യക്തമായ കാരണമൊന്നും കാണുന്നില്ല. ഗവർണർ സംഭവ സ്ഥലത്ത് എത്തിയശേഷമാണ് പരിപാടി റദ്ദാക്കിക്കൊണ്ടുള്ള മെയിൽ രാജ് ഭവന് അയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണവും വി.സി മോഹൻ കുന്നുമ്മൽ ശുപാർശ ചെയ്തു.

സംഭവത്തിൽ യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. കെ.എസ്.അനിൽകുമാറിനോട് ഗവർണറുടെ നിർദ്ദേശ പ്രകാരം വിസി ഡോ. മോഹനൻ കുന്നുമ്മൽ വിശദീകരണം തേടിയിരിക്കുകയാണ്.

പരിപാടി സ്ഥലത്ത് ഭാരതമാതാവിന്റെ ചിത്രം വയ്‌ക്കാൻ അനുവദിക്കില്ലെന്നായിരുന്നു എസ്എഫ്ഐയുടെ വാദം. എസ്എഫ്ഐ കണ്ണുരുട്ടിയതോടെ സർവകലാശാല രജിസ്ട്രാർ പ്രൊഫ.കെ.എസ് അനിൽകുമാർ വിരളുകയായിരുന്നു. എകെജി സെൻ്ററിൽ നിന്നും നിർദേശം കൂടി ലഭിച്ചതോടെ ഒരു കൂട്ടം പോലീസുകാരും പരിപാടി മുടക്കാൻ പരമാവധി ശ്രമിക്കുകയായിരുന്നു. പരിപാടി സ്ഥലത്ത് കെഎസ്യുക്കാരെ കടത്തിവിടുകയും ചെയ്തു. പ്രതിഷേധം ശക്തമായപ്പോൾ തന്ത്രപൂർവം പുറത്തെത്തിക്കുകയും ചെയ്തു.

മുൻകൂർ അനുവാദം ലഭിച്ച പരിപാടിക്കെതിരെ എസ്എഫ്ഐ സ്വരം കടുപ്പിച്ചതോടെ പരിപാടി റദ്ദാക്കണമെന്ന ആവശ്യവുമായി രജിസ്ട്രാർ രംഗത്തെത്തുകയായിരുന്നു. ഇതിനിടയിൽ ചില പോലീസുകാർ ഭാരതമാതാവിന്റെ ചിത്രം എടുത്തുമാറ്റാൻ ശ്രമം നടത്തുകയും ചെയ്തു. എന്നാൽ ഗവർണർ പങ്കെടുക്കുന്ന പരിപാടിയാണെന്ന് സംഘാടകർ അറിയിച്ചതോടെ പോലീസുദ്യോഗസ്ഥർ പിൻവാങ്ങുകയായിരുന്നു.

ഇതിനിടയിൽ ഡിവൈഎഫ്ഐ നേതാവ് ഷിജുഖാന്റെ നേതൃത്വത്തിൽ ഇടത് അനുകൂലികളായ സിൻഡിക്കേറ്റ് അംഗങ്ങൾ രജിസ്ട്രാർക്കുമേൽ സമ്മർദ്ദം ശക്തമാക്കുകയും ഗവർണർ പരിപാടി റദ്ദാക്കിയെന്ന് മാധ്യമപ്രവർത്തകരെ അറിയിക്കുകയും ചെയ്തു.

Tags: Kerala UniversityregistrarDeliberately blockedVice Chancellor (VC)Demands high-level inquiryNo sufficient reasonCancelling eventemergencygovernor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നയപ്രഖ്യാപനം നടപ്പാക്കാൻ നികുതികൾ കൂട്ടാതെ പറ്റില്ല

News

നിയമസഭയിൽ വന്ദേമാതരം മുഴുവൻ ആലപിച്ചില്ല; സതീശൻ സർക്കാർ ആരുടെ നിയന്ത്രണത്തിൽ?

News

മൃഗങ്ങളും മനുഷ്യരും: സംഘർഷം ഇല്ലാതാക്കുമെന്ന നയപ്രസംഗം

Kerala

എസ്.ശിവ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

അമിത് ഷായുമായി സംസാരിച്ചശേഷം അണ്ണാമലൈ മൗനത്തില്‍;അണ്ണാമലൈയുടെ രാജിക്കത്ത് കിട്ടിയില്ലെന്ന തമിഴ്നാട് ബിജെപി പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന്‍

മഞ്ഞുമ്മല്‍ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം : ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കും

തൃശൂരില്‍ റിമാന്‍ഡ് തടവുകാരന്‍ മരിച്ചത് മര്‍ദ്ദനമേറ്റെന്ന് ആരോപണം,മരിച്ചത് മാനസിക വെല്ലുവിളി നേരിടുന്ന യുവാവ്

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

രാജ്യസഭാ തിരഞ്ഞെടുപ്പ് : തരുൺ ചുഗ്, അൽക ഗുർജർ ഉൾപ്പെടെ 11 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി 

ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യുഡിഎഫ് വാക്ക് ദാനം പൂവണിയുന്നു-ധവളപത്രത്തെ പരിഹസിച്ച് എസ്എഫ്‌ഐ,പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയാല്‍ പ്രക്ഷോഭമെന്ന് സനോജ്

കോണ്‍ഗ്രസിന്റെ വഞ്ചനകാരണം ഡിഎംകെ ഇന്ത്യാമുന്നണി വിട്ടു;ജൂണ്‍ എട്ടിന് നടക്കുന്ന ഇന്ത്യാമുന്നണിയ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് ഡിഎംകെ

കാലവര്‍ഷം ശക്തമാകും, തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ഓറഞ്ച് ജാഗ്രത, വെളളിയാഴ്ച കാസര്‍ഗോഡ് മുതല്‍ എറണാകുളം വരെ ഓറഞ്ച് ജാഗ്രത

ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലേക്ക് നെയ്യ് എത്തിക്കുന്നതില്‍ മില്‍മയുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല: ടിആര്‍സിഎംപിയു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.