Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പ്ലാസ്റ്റിക് നിരോധനം: ഉത്തരവ് ശ്രദ്ധേയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2025, 09:35 am IST
inEditorial

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിക്കാനുള്ള ഹൈക്കോടതി ഉത്തരവ് എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്. ഒക്ടോബര്‍ 2 മുതല്‍ (ഗാന്ധിജയന്തി) പ്രാബല്യത്തില്‍ വരുന്നതാണ് നിരോധനം. സല്‍ക്കാരങ്ങളിലും പൊതു പരിപാടികളിലും ഇത് കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദ്ദേശം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്, പോലീസ് എന്നിവയുമായി സഹകരിച്ച് നിരോധനം നടപ്പാക്കാന്‍ ചീഫ് സെക്രട്ടറിയേയും തദ്ദേശസ്വയംഭരണ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയേയും ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. വിവാഹസല്‍ക്കാരങ്ങളിലും ഓഡിറ്റോറിയം, ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും ഇത് കര്‍ശനമായി പാലിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഈ ഉത്തരവിനെ സ്വാഗതം ചെയ്യുമ്പോള്‍ത്തന്നെ, അത്രതന്നെ പ്രധാനമാണ് അവയുടെ നടപ്പാക്കല്‍ എന്നും പറയേണ്ടിയിരിക്കുന്നു. തീരുമാനങ്ങള്‍ക്കും ഉത്തരവുകള്‍ക്കും നാട്ടില്‍ കുറവൊന്നുമില്ല. അവ യാഥാര്‍ഥ്യമാക്കുന്നിടത്താണ് പളിപ്പോകാറുള്ളത്. സര്‍ക്കാരും സര്‍ക്കാര്‍ സംവിധാനങ്ങളും ഈ ഉത്തരവാദിത്തം വേണ്ടവിധം ഏറ്റെടുക്കുമ്പോഴേ കോടതി ഉദ്ദേശിച്ച കാര്യം നടപ്പാകൂ. പൊതുജന പങ്കാളിത്തവും ഇക്കാര്യത്തില്‍ പ്രധാനമാണ്. ഹൈക്കോടതി നിരീക്ഷണം തങ്ങള്‍ക്കുകൂടി വേണ്ടിയാണെന്നും തങ്ങള്‍ക്കും ബാധകമാണെന്നും അതു നടപ്പാക്കാന്‍ തങ്ങള്‍ക്കും ബാധ്യതയുണ്ടെന്നും സമൂഹവും മനസ്സിലാക്കേണ്ടിയിരിക്കുന്നു. പൊതുജന സഹകരണംകൊണ്ടേ ഏതു തീരുമാനവും വിജയകരമായി നടപ്പാക്കാന്‍ കഴിയൂ. കാലഘട്ടത്തിന്റെ ആവശ്യമാണ് കോടതിയുടെ ഉത്തരവിലൂടെ പുറത്തു വന്നത്. ജനങ്ങള്‍ക്കുവേണ്ടിയുള്ള ശബ്ദമാണ് അതില്‍ അടങ്ങിയിരിക്കുന്നതും.

അഞ്ചു ലിറ്ററിന്റെ കുപ്പിവെള്ളം, രണ്ടു ലിറ്ററിന്റെ ശീതളപാനീയക്കുപ്പി എന്നിവ മലയോരമേഖലയില്‍ ഉപയോഗിക്കാമെന്നാണ് പറഞ്ഞിട്ടുള്ളത്. പരിസ്ഥിതി സംരക്ഷിക്കുകയെന്നത് പൗരന്റെ അടിസ്ഥാന കടമയാണെന്നും പരിസ്ഥിതി ആഘാതം കണക്കിലെടുത്താണ് നിരോധനമെന്നും ഉത്തരവില്‍ പറയുന്നു. പ്ലാസ്റ്റിക് നിരോധനം ഹോട്ടലുകളുടെ ലൈസന്‍സ് വ്യവസ്ഥകളുടെ ഭാഗമാക്കാനും നിര്‍ദേശമുണ്ട്. ഇതോടൊപ്പം ബദല്‍ മാര്‍ഗങ്ങളും ഒരുക്കണം. മലയോര വിനോദസഞ്ചാര മേഖലകളില്‍ വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം. ചില്ലുകുപ്പികള്‍, വാട്ടര്‍ കിയോസ്‌കുകള്‍ തുടങ്ങിയ മാര്‍ഗങ്ങള്‍ സ്വീകരിക്കാം. ജില്ലാ ഭരണകേന്ദ്രവും തദ്ദേശസ്ഥാപനങ്ങളും സൗകര്യം ഒരുക്കണം. പ്ലാസ്റ്റിക്കിതര വെള്ളക്കുപ്പി പ്രോത്സാഹിപ്പിക്കണം.

നദികളിലും കനാലുകളിലും കായലിലും പ്ലാസ്റ്റിക് തള്ളുന്നത് തടയണം. പ്ലാസ്റ്റിക് ബോട്ടില്‍ വീണ്ടെടുത്ത് സംസ്‌കരിക്കണം. പ്ലാസ്റ്റിക് മലിനീകരണത്തില്‍ റെയില്‍വേയെ ഹൈക്കോടതി വിമര്‍ശിച്ചു. വന്ദേഭാരത് ട്രെയിനില്‍ വില്‍ക്കുന്ന കുടിവെള്ളക്കുപ്പികള്‍ തിരുവനന്തപുരത്ത് കൂട്ടമായി ഉപേക്ഷിച്ചെന്നും ഇത് കായലിലേക്കാണ് എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്ലാസ്റ്റിക്കും അത് കലര്‍ന്ന വസ്തുക്കളും ദ്രാവകവും മനുഷ്യനടക്കം ജീവജാലങ്ങള്‍ക്ക് ഭീഷണിയാണെന്നും പ്ലാസ്റ്റിക് സംസ്‌കരണം ലോകവ്യാപക പ്രശ്‌നമാണെന്നും കോടതി വിലയിരുത്തി. ബദല്‍ കണ്ടെത്താത്ത സാഹചര്യത്തില്‍ അതിന്റെ ദുരിതം പരമാവധി കുറക്കുകയാണ് ലക്ഷ്യം. പല ഉത്തരവുകളിലൂടെയും സംസ്ഥാനത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിയന്ത്രണമുണ്ടെങ്കിലും സംസ്ഥാനത്തെ മലയോര വിനോദസഞ്ചാര മേഖലകളില്‍ ഒറ്റത്തവണ ഉപയോഗിക്കല്‍ പ്ലാസ്റ്റിക് വ്യാപകമാണ്. മലിനീകരണ വിമുക്ത പരിസ്ഥിതിയെന്ന പൗരന്റെ മൗലികാവകാശവും സമാനമായ കടമകളും പരിഗണിച്ചാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. വിനോദസഞ്ചാരികള്‍ കൂടുതലായി എത്തുന്ന ഹില്‍ സ്റ്റേഷനുകളുടെ പട്ടികയില്‍ മൂന്നാര്‍, തേക്കടി, വാഗമണ്‍, നെല്ലിയാമ്പതി, അതിരപ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവ ഉള്‍പ്പെടുന്നു. 2023-ല്‍ കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്‌കരണ പ്ലാന്റില്‍ ഉണ്ടായ തീപിടുത്തത്തെത്തുടര്‍ന്ന് സമര്‍പ്പിച്ച സ്വമേധയാ ഉള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. 60 ജിഎസ്എം അല്ലെങ്കില്‍ അതില്‍ കൂടുതലുള്ള നോണ്‍- നെയ്ത ബാഗുകള്‍ നിബു കാസിം കേസിലെ അപ്പീലിന്റെ വിധിക്ക് വിധേയമായതിനാല്‍ അവ നിരോധനത്തില്‍ നിന്ന് ഒഴിവാക്കി.

ചുരുക്കത്തില്‍, നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും അതിനു വ്യവസ്ഥ വയ്‌ക്കുകയും മാത്രമല്ല കോടതി ചെയ്തിരിക്കുന്നത്. അത് എങ്ങനെ നടപ്പാക്കണമെന്നും എവിടെയൊക്കെ അതിനു സംവിധാനം വേണമെന്നും പകരം സംവിധാനം എന്തായിരിക്കണമെന്നും ഉത്തരവില്‍ വ്യക്തതയുണ്ട്. പ്രകൃതിയുടേയും സമൂഹത്തിന്റേയും മനസ്സറിഞ്ഞും സാഹചര്യത്തെ കൃത്യമായി വിശകലനം ചെയ്തും ഉള്ള ഉത്തരവു തന്നെയാണിത്.

Tags: Kerala High courtsay no to Plastic
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിതവേഗത്തിന് കടിഞ്ഞാണിടണം; നെടുമ്പാശേരി അപകടത്തിന് പിന്നാലെ കടുത്ത ആശങ്കയുമായി ഹൈക്കോടതി

Kerala

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും കുടുംബവും സുപ്രീംകോടതിയിലേക്ക്

Vicharam

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.