Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

ടാറ്റായുടെ വിലക്കുറവില്‍ വസ്ത്രങ്ങള്‍ നല്‍കുന്ന സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ജിതിന്‍ ജേക്കബ്. ഗാസയിൽ കുട്ടികളെ കൊല്ലാനായി ടാറ്റ ഇസ്രായേലിന് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകുന്നു എന്ന വ്യാജ ആരോപണമാണ് ഇതിനായി വിവിധ സുഡാപ്പി സംഘടനകൾ ഉയർത്തുന്നതെന്നും ജിതിന്‍ ജേക്കബ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2025, 12:28 pm IST
in Kerala
കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്) ജിതിന്‍ ജേക്കബ്ബ് (വലത്ത്)

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്) ജിതിന്‍ ജേക്കബ്ബ് (വലത്ത്)

തിരുവനന്തപുരം: ടാറ്റായുടെ വിലക്കുറവില്‍ വസ്ത്രങ്ങള്‍ നല്‍കുന്ന സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാനുള്ള നീക്കമാണെന്ന് ജിതിന്‍ ജേക്കബ്. ഗാസയിൽ കുട്ടികളെ കൊല്ലാനായി ടാറ്റ ഇസ്രായേലിന് സോഫ്റ്റ്‌വെയർ നിർമ്മിച്ചു നൽകുന്നു എന്ന വ്യാജ ആരോപണമാണ് ഇതിനായി വിവിധ സുഡാപ്പി സംഘടനകൾ ഉയർത്തുന്നതെന്നും ജിതിന്‍ ജേക്കബ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

ബലി പെരുന്നാളിന് ടാറ്റയെ ബഹിഷ്കരിക്കണമെന്നാണ് ജമാ അത്തെ ഇസ്ലാമി വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ സംഘടന ആഹ്വാനം ചെയ്തിരുന്നതെങ്കിലും പ്രകടമായി അവര്‍ അത് നടപ്പാക്കിയത് ടാറ്റയുടെ സുഡിയോയിലേക്ക് മാര്‍ച്ച് നടത്തിയാണ്. മറ്റ് ടാറ്റാ ഉല്‍പന്നങ്ങല്‍ക്കോ സ്ഥാപനങ്ങള്‍ക്കോ നേരെ പ്രതിഷേധം ഉണ്ടായില്ല.

പെരുന്നാൾ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പുതുവസ്ത്രമെടുക്കുമ്പോൾ സാറ, ടാറ്റ സുഡിയോ, വെസ്റ്റ് സൈഡ് എന്നിവ ബ്രാൻഡുകൾ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്‌ത്‌ കൊണ്ട് എസ്ഐഒ സോഷ്യൽ മീഡിയ വഴി ക്യാമ്പയിനും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പലസ്‌തീൻ പതാകയും ഏന്തിക്കൊണ്ടാണ് കോഴിക്കോട് എസ്ഐഒയുടെ മാർച്ച് നടത്തിയത്.

ഇസ്രായേലുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അഡിഡാസ്, എച്ച്ആൻഎം, ടോമി ഫിൽഫിഗർ, കാൽവിൻ ക്ലെയിൻ, വിക്ടോറിയൻ സീക്രട്ട്, ടോം ഫോർഡ്, സ്കേച്ചേഴ്‌സ്, പ്രാഡ, ഡിയോർ, ഷനേൽ എന്നീ ബ്രാൻഡുകളെ ഒഴിവാക്കണമെന്നും എസ്പെഐഒ ആഹ്വാനം ചെയ്തിട്ടുണ്ട്. ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവച്ച ടാറ്റയ്‌ക്കെ‌തിരെയാണ് ജമാ അത്തെ ഇസ്ലാമി പരസ്യമായി രംഗത്ത് വന്നത്.

ടാറ്റക്കെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ ജമാ അത്തെ ഇസ്ലാമി നടത്തുന്ന ബഹിഷ്കരണാഹ്വാനത്തില്‍ ടാറ്റയുടെ മറ്റ് ഒരു ഉൽപ്പന്നങ്ങൾക്കും ബഹിഷ്കരണമില്ല, സുഡിയോയ്‌ക്ക് എതിരെ മാത്രമാണ് ബഹിഷ്കരണാഹ്വാനം. ഇത് എന്തുകൊണ്ട് എന്ന ചോദ്യത്തിനും ജിതിൻ ജേക്കബ് ഈ പോസ്റ്റില്‍ മറുപടി പറയുന്നു.

ജിതിൻ ജേക്കബ് ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്തുകൊണ്ട് Zudio യെ സുഡാപ്പികൾ ലക്ഷ്യം വെയ്‌ക്കുന്നു എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്.

സുഡാപ്പികളെ പ്രധാനമായും കുണ്ഠിതപ്പെടുത്തുന്നത് Zudio ഷോറൂമുകളിൽ വസ്ത്രങ്ങൾക്കും, അനുബന്ധ ഉൽപ്പന്നങ്ങൾക്കും (clothing and accessories) 1000 രൂപയിൽ താഴെയെ വില വരുന്നുള്ളു എന്നതാണ്. കൂടാതെ മികച്ച സേവനവും ആണ്. ഇന്ത്യയിലെ മെട്രോകളിൽ മതമല്ല അവർ ഉള്ളത്, ടയർ 1, ടയർ 2 സിറ്റികളിലും ഇപ്പോൾ ഗ്രാമങ്ങളിലേക്കും Zudio എത്തുന്നു..!

നികുതി വെട്ടിപ്പ് നടത്തി കച്ചവടം നടത്തിയിരുന്ന വലിയൊരു വിഭാഗത്തിന്റെ അടിവേര് ഇളക്കിക്കൊണ്ടാണ് Zudio ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് സാധാരണക്കാരായ ഇന്ത്യക്കാരുടെ പ്രിയ ബ്രാൻഡ് ആയി മാറിയത്.
അത് തന്നെയുമല്ല, ജമാ അത്ത ഇസ്ലാമി എന്ന ഭീകര സംഘടന ഭരിക്കുന്ന ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്കുള്ള തുണി കയറ്റുമതിക്കും ഇപ്പോൾ തിരിച്ചടി ഉണ്ടായിരിക്കുന്നു. ഇടനിലക്കാരെ പൂർണമായും ഒഴിവാക്കി, ഇന്ത്യയിലെ തന്നെ വസ്ത്ര നിർമാണ സ്ഥാപനങ്ങളിൽ നിന്നാണ് Zudio ഉൽപ്പനങ്ങൾ വാങ്ങുന്നത്.

ഇതൊക്കെയാണ് ഇവരുടെ പ്രശ്നം, അല്ലാതെ ടാറ്റാ ഗ്രൂപ്പും – ഇസ്രായേലുമായുള്ള ബന്ധം ഒന്നുമല്ല സുഡാപ്പികളെ വേദനിപ്പിക്കുന്നത്. ഗൾഫ് രാജ്യങ്ങളും ജോർദാനും, ഈജിപ്തും പോലുള്ള മുസ്ലിം രാജ്യങ്ങളും ഇസ്രായേലുമായുള്ള നല്ല ബന്ധം സുഡാപ്പികൾ കാണുന്നില്ലേ..?

ടാറ്റാ കൺസൽട്ടൻസി നിർമിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഇസ്രായേൽ, പലസ്തീനിലെ ജനങ്ങളെ കൊല്ലുന്നു എന്നൊക്കെയുള്ള വിവരക്കേടുകൾ ഒക്കെയാണ് സുഡാപ്പികൾ ഉയർത്തുന്നത്. ഇവറ്റകളോട് അതായിരിക്കും ജമാഅത് ഇസ്ലാമിക്കാർ പറഞ്ഞു കൊടുത്തിട്ടുള്ളത്.. മണ്ടന്മാർ ആയത് കൊണ്ട് അതും വിശ്വസിച്ച് ‘boycot’ എന്നും പറഞ്ഞ് നാട്ടുകാരെ ചിരിപ്പിക്കാൻ തെരുവിൽ ഇറങ്ങി..

ഇനിയിപ്പോൾ പലസ്തീനികളോട് ഇവിടുത്തെ സുഡാപ്പികൾക്ക് വലിയ അനുകമ്പ ആണെങ്കിൽ ഹമാസ് തീവ്രവാദികളോട് ഇസ്രായേലിൽ നിന്ന് കടത്തികൊണ്ട് പോന്ന ബന്ധികളെ വിട്ട് കൊടുക്കാൻ പറഞ്ഞാൽ പോരെ..? അപ്പോൾ യുദ്ധം നിൽക്കുമല്ലോ..! പലസ്തീൻ ജനത തന്നെ ഹമാസ് തീവ്രവാദികളെ തള്ളിപ്പറഞ്ഞിട്ടും കേരള സുഡാപ്പികൾ ഇപ്പോഴും ഹമാസിന് ജയ് വിളിച്ചു നടക്കുന്നു..!

പലസ്തീൻ ജനതയെ ഓർത്ത് വിങ്ങിപ്പൊട്ടുന്ന സുഡാപ്പികൾ ബക്രിദിന് പൂർണ ഉപവാസ പ്രാർത്ഥനയിൽ ആയിരിക്കുമല്ലോ അല്ലേ..!

എല്ലാത്തിനും പിന്നിൽ സാമ്പത്തീക താൽപ്പര്യങ്ങൾ മാത്രമാണ് ഉള്ളത്. ടാറ്റാ ഗ്രൂപ്പിനോടുള്ള ഇന്ത്യൻ ജനതയുടെ ആത്മബന്ധം സുഡാപ്പികൾക്ക് അറിയില്ലല്ലോ..

ഒരു പരസ്യവും നൽകാതെ മികച്ച സർവീസും, ഉൽപ്പന്നങ്ങളും തുച്ചമായ വിലയിൽ നൽകിയാണ് Zudio നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും സാധാരണക്കാരുടെ ഹൃദയം കവർന്നത്.

Zudio യ്‌ക്ക് സുഡാപ്പികൾ നൽകിയ പരസ്യത്തിന് നന്ദി. ടാറ്റാ ഗ്രൂപ്പിന്റെ ബ്രാൻഡ് ആണെന്ന് അറിയുമ്പോൾ കൂടുതൽ ആളുകൾ Zudio യിലേക്ക് എത്തും എന്നുറപ്പാണ്. പരസ്യം ഒന്നും ഇല്ലാഞ്ഞത് കൊണ്ട് പലരും ഇതൊന്നും അറിഞ്ഞിരുന്നില്ല.

മൂന്ന് ദിവസം കൂടുമ്പോൾ Zudio ഇന്ത്യയിൽ ഒരു ഷോറൂം തുറക്കുന്നു എന്നതാണ് കണക്ക്. സുടാപ്പികൾ കാരണം ഓരോ ദിവസവും പുതിയ Zudio ഷോറൂം തുറക്കാൻ ടാറ്റാ ഗ്രൂപ്പ് നിർബന്ധിതമാകാൻ ആണ് സാധ്യത.

എന്തായാലും നന്ദിയുണ്ട് സുഡാപ്പികളെ. ഒരു രൂപ ചെലവില്ലാതെ ടാറ്റാ ഗ്രൂപ്പിന്റെ Zudio എന്ന വസ്ത്രം വ്യാപാര ബ്രാണ്ടിനെ കൂടുതൽ ജനങ്ങളിലേക്ക് എത്തിച്ചതിന്.. 😍

Tags: TataZudioboycottJithinJacobkeralaBangladeshZudiojamaateIslamiSIOTata ZudioZudioboycott
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അസിം മുനീർ തിരിച്ചെത്തിയതിന് ശേഷം ബംഗ്ലാദേശ് സൈനിക മേധാവി തുർക്കിയിലേക്ക് പറന്നു ; ആയുധ വാങ്ങൽ ചർച്ച ചെയ്യാൻ എർദോഗനുമായി കൂടിക്കാഴ്ച നടത്തും

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

News

ചതുർഭുജ സുരക്ഷാ ഗ്രിഡുകൾ : 5 മാസം കൂടി… പാകിസ്ഥാനും ബംഗ്ലാദേശും നിശബ്ദരാകും, ഇസ്രായേലിനെപ്പോലെ ഇന്ത്യയും അതിർത്തിയിൽ സുരക്ഷ കവചങ്ങൾ തീർക്കുന്നു

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

പുതിയ വാര്‍ത്തകള്‍

ജിയോണ ജെയിംസിന്റെ നിയമന മാനദണ്ഡം മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ലോയേഴ്‌സ് കോണ്‍ഗ്രസ്

മോദി ഗുരുവായൂരില്‍ എത്തിയപ്പോള്‍ മമ്മൂട്ടിയെ കാണുന്നതായി മോദി വിരുദ്ധര്‍ പ്രചരിപ്പിച്ച ചിത്രം. ഇതില്‍ കൈകെട്ടി നില്‍ക്കുന്ന മമ്മൂട്ടിയെ കാണാം (ഇടത്ത്) പത്മഭൂഷണ്‍ വാങ്ങുന്നതിന് മുന്നോടിയായി മോദിയ്ക്ക് മുന്നില‍് കൈകൂപ്പുന്ന മമ്മൂട്ടി (നടുവില്‍) മികച്ച നടനുള്ള ദേശീയ പുരസ്കാരം വാങ്ങിക്കൊടുത്ത ഭ്രമരത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം (വലത്ത്)

ഗുരുവായൂരില്‍ മോദിയെ കണ്ടപ്പോള്‍ മമ്മൂട്ടി കൈകെട്ടി നിന്നെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് കയ്യടിച്ചവര്‍ ഞെട്ടി, വാജ്പേയി-മോദീ കാലം മമ്മൂട്ടിക്ക് പുഷ്കലകാലം

റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധം: സ്വകാര്യ ബസുകള്‍ പണിമുടക്കുന്നു

സോനം വാങ്ചുകിന്‍റെ ഭാര്യ ഗീതാഞ്ജലി വാങ്ചുക് (വലത്ത്)

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച് ദൽഹി ഹൈക്കോടതി; ഭാര്യ ഗീതാഞ്ജലിക്ക് തിരിച്ചടി

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.