ഇസ്ലാമബാദ് :ജനക്ഷേമകരമായ പദ്ധതികള്‍ നിര്‍ത്തലാക്കി ആ തുക കൂടി ആയുധനിര്‍മ്മാണത്തിന് ഉപയോഗിക്കാന്‍ പാകിസ്ഥാന്‍. ജൂലായ് ആദ്യ ആഴ്ചയില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ പാകിസ്ഥാന്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ 2.5 ലക്ഷം കോടി രൂപ നീക്കിവെയ്‌ക്കും. ഇന്ത്യയെ മാത്രം ലക്ഷ്യം വെച്ചാണ് ബജറ്റില്‍ 18 ശതമാനത്തോളം അധിക തുക നീക്കിവെച്ചിരിക്കുന്നത്.ഇപ്പോള്‍ പാകിസ്ഥാന്‍ ഭരിയ്‌ക്കുന്ന പാകിസ്ഥാന്‍ മുസ്ലിം ലീഗ് നവാസ് പാര്‍ട്ടിയും പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും തമ്മില്‍ പ്രതിരോധത്തിനായി 18 ശതമാനം അധികം തുക നീക്കിവെയ്‌ക്കാന്‍ ധാരണയായിട്ടുണ്ട്.
30400 കോടി രൂപയുടെ ജനക്ഷേമ വികസനപദ്ധതികള്‍ വെട്ടിച്ചുരുക്കിയ പാകിസ്ഥാന്‍ ഈ പണം കൂടി ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ ഉപയോഗിക്കും. ഇന്ത്യാ പാക് യുദ്ധ പശ്ചാത്തലത്തില്‍ ആയുധങ്ങള്‍ ഭ്രാന്തമായി വാങ്ങിക്കൂട്ടുന്നതിന് പിന്നിലെ ലക്ഷ്യം ഇന്ത്യ തന്നെ എന്ന് വ്യക്തം.
ഏകദേശം 118 ജനക്ഷേമകരമായ പദ്ധതികള്‍ നിര്‍ത്തലാക്കി. പകരം പ്രതിരോധച്ചെലവുകള്‍ക്കായി 18 ശതമാനത്തോളം അധികത്തുക നീക്കിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കേണ്ട തുക കൂടി ചെലവഴിച്ച് ആയുധം വാങ്ങുന്ന പാകിസ്ഥാന്റെ സ്ഥിരം നയത്തിന്റെ തുടര്‍ച്ചയാണ് ഈ നീക്കം. 75000 കോടി രൂപയാണ് അധികമായി നീക്കിവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: