Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇഡിയെ കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ പരാതിയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്

ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. മെയ് 19നാണ് ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2025, 10:57 pm IST
inKerala

തിരുവനന്തപുരം: ഇഡിയുടെ പേര് കളങ്കപ്പെടുത്താനാണ് കേരളത്തില്‍ ഇഡി ഉദ്യോഗസ്ഥനെതിരായ ഒരു ബിസിനസുകാരന്റെ പരാതിയെന്ന് ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട്. മെയ് 19നാണ് ഇന്ത്യാ ടുഡേ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇഡിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച അനീഷ് എന്ന കൊട്ടാരക്കരയിലെ ബിസിനസുകാരന്‍ കള്ളപ്പണം വെളുപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണെന്നും ഇഡി ആരോപിക്കുന്നു. വഴവില കാഷ്യൂസ് എന്ന കമ്പനിയുടെ മറവില്‍ അനീഷ് കള്ളപ്പണം വെളുപ്പിക്കലും പണം തട്ടിപ്പും നടത്തിയിട്ടുണ്ടെന്നും ആരോപണമുള്ളതായും ഇഡി പറയുന്നു.

കൊട്ടാരക്കര പൊലീസും ക്രൈം ബ്രാഞ്ചും ഫയല്‍ ചെയ്ത അഞ്ച് കേസുകളുടെ അടിസ്ഥാനത്തിലാണ് 2021 മാര്‍ച്ചില്‍ ഇഡി അന്വേഷണം ആരംഭിച്ചത്. അനീഷ് ബാബു, അനീഷ് ബാബുവിന്റെ പിതാവ് ബാബു ജോര്‍ജ്ജ്, അനിതാ ബാബു എന്നിവര്‍ക്കെതിരെ കുറ്റമാരോപിക്കുന്ന കേസുകളാണിതെന്നും ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് പറയുന്നു. വിലക്കുറവില്‍ കശുവണ്ടി ഇറക്കുമതി ചെയ്യുന്നു എന്ന പേരില്‍ നിരവധി പേരില്‍ നിന്നായി ഇവര്‍ 24.73 കോടി തട്ടിച്ചുവെന്നാണ് കേസുകളെന്നും ഇഡി പറയുന്നു. വിശ്വാസവഞ്ചന, തട്ടിപ്പ്, ഗൂഢാലോചന, കള്ളരേഖചമയ്‌ക്കല്‍, കള്ള രേഖകള്‍ ഉപയോഗിക്കല്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ഈ കേസുകളില്‍ ചുമത്തിയിട്ടുള്ളതെന്നും പറയുന്നു.

തുടര്‍ച്ചയായി സമന്‍സുകള്‍ അയച്ചിട്ടും അനീഷ് ബാബു ഇഡിയ്‌ക്ക് മുന്‍പാകെ ഹാജരായിട്ടില്ലെന്നും ഇഡിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ഒക്ടോബറിലാണ് അനീഷിന് ആദ്യമായി ഇഡി സമന്‍സയച്ചത്. എന്നാല്‍ അനീഷ് ഹാജരായില്ല. 2024 ഒക്ടോബര്‍ എട്ടിന് വീണ്ടും നോട്ടീസയച്ചു. ഒക്ടോബര്‍ 28ന് അനീഷ് ബാബുവും കുടുംബവും ഇഡി ഓഫീസില്‍ എത്തിയെങ്കിലും പിന്നീട് ഉച്ചഭക്ഷണം കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ അവര്‍ തിരിച്ചുവന്നില്ലെന്നും ഇഡി അവകാശപ്പെടുന്നു. അതിന് ശേഷം അനീഷ് ബാബു കേസുമായി സഹകരിക്കുന്നില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ ഹാജരാക്കിയില്ലെന്നും ഇഡി ആരോപിക്കുന്നു.

എന്നാല്‍ പകരം അനീഷ് വിജിലന്‍സില്‍ ഇഡി ഉദ്യോഗസ്ഥനെതിരെ ഈയിടെ പരാതി നല്‍കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിന്നും ഒഴിവാക്കാന്‍ ഇഡി ഉദ്യോഗസ്ഥന്‍ 2 കോടി കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് അനീഷ് ബാബു ഇഡിയ്‌ക്കെതിരെ നല്‍കിയ കേസ്.

അനീഷ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ അനീഷ് ബാബു മാര്‍ച്ച് 17ന് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ സുപ്രീംകോടതി അനീഷ് ബാബുവിന്റെ ഈ അപേക്ഷ തള്ളുകയും ചെയ്തിരുന്നുവെന്നും ഈ സാഹചര്യത്തിലാണ് ഇയാള്‍ വിജിലന്‍സില്‍ പോയതെന്നും ഇഡി ആരോപിക്കുന്നു.

ഇഡിയുടെ പ്രതിച്ഛായ കേരളത്തില്‍ തകര്‍ക്കാനും അനീഷ് ബാബുവിനെതിരെ ഇഡി അന്വേഷണം തടയാനുമാണ് ഇഡിയ്‌ക്കെതിരെ കൈക്കൂലി ആരോപണം ഉയര്‍ത്തി അനീഷ് ബാബു വിജിലന്‍സിനെ സമീപിച്ചതെന്നും ഇഡി ആരോപിക്കുന്നു. അനീഷ് ബാബു ഒരു ദിവസം തന്നെ നല്‍കി പല ഇന്‍റര്‍വ്യൂകളില്‍ കൈക്കൂലി ആവശ്യപ്പെട്ടവരായി പല ഇഡി ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞത് പ്രതിയുടെ ഇക്കാര്യത്തിലുള്ള അസ്ഥിരത ചൂണ്ടിക്കാണിക്കുന്നുവെന്നും ഇഡി പറയുന്നു. പൊതുജനത്തിന്റെ ഇഡിയെക്കുറിച്ചുള്ള കാഴ്ചപ്പാടു മാറ്റാനാണ് അനീഷ് ബാബു മനപൂര്‍വ്വം ഈ ആരോപണം ഉന്നയിക്കുന്നതെന്നും ഇഡി പറയുന്നു. പ്രതിയ്‌ക്ക് അനുകൂലമായ രീതിയില്‍ മാധ്യമങ്ങളില്‍ ഒരു ആഖ്യാനം സൃഷ്ടിക്കുകയാണ് അനീഷ് ബാബുവിന്റെ ലക്ഷ്യമെന്നും ഇഡി ആരോപിക്കുന്നു.

ഈ ആരോപണങ്ങളില്‍ സ്വതന്ത്രമായ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഇഡി പറയുന്നു. ഇക്കാര്യത്തില്‍ ഇഡി വിജിലന്‍സിനോട് വിശദമായ റിപ്പോര്‍ട്ട് തേടിയിട്ടുള്ളതായും ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അനീഷ് ബാബുവിനെതിരായ 24.73 കോടി രൂപയുടെ പണംതട്ടിപ്പ് വെളിച്ചത്തുകൊണ്ടുവരികയും പ്രതിയെ നീതിപീഠത്തിന് മുന്‍പില്‍ കൊണ്ടുവരലും ഇഡിയുടെ ലക്ഷ്യമാണെന്നും ഈ പ്രസ്താവനയില്‍ ഇഡി പറയുന്നു. ഇഡിയ്‌ക്കെതിരെ പ്രതി എന്ത് മാധ്യമവിചാരണ നടത്തിക്കൊണ്ടിരുന്നാലും ഇഡി അവരുടെ ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും ഇഡി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലിക്കേസില്‍ വിജിലന്‍സ് മൂന്ന് പേരെ പിടിച്ചു

അതേ സമയം ഇഡി അസിസ്റ്റന്‍റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് അനീഷ് കുമാറിനോട് കൈക്കൂലി ആവശ്യപ്പെട്ടതെന്നാണ് ആരോപണം. ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറിന്റെ പേര് പറഞ്ഞ് ഇഡി കേസുകള്‍ ഒതുക്കിതീര്‍ക്കാം എന്ന് ആവശ്യപ്പെട്ട് ഏതാനും പേര്‍ കഴിഞ്ഞ 10 കൊല്ലമായി പലരില്‍ നിന്നും കൈക്കൂലി വാങ്ങിയിട്ടുണ്ടെന്ന് വിജിലന്‍സ് പറയുന്നു. ഇഡി ഉദ്യോഗസ്ഥന്‍ പ്രതിയായ അനീഷ് കുമാര്‍ ആരോപിക്കുന്ന കൈക്കൂലി കേസിലെ നാലാംപ്രതി ചാര്‍ട്ടേഡ് അക്കൗണ്ടന്‍റായ രഞ്ജിത്ത് വാര്യര്‍ കൊച്ചി നഗരത്തില്‍ ആഡംബര വീട് സ്വന്തമാക്കിയെന്നും ഇതിനായി കോഴപ്പണം ഉപയോഗിച്ചിട്ടുണ്ടെന്നുമാണ് കണ്ടെത്തല്‍. രാജസ്ഥാന്‍ സ്വദേശി മുകേഷ് ജെയിന്‍ എറണാകുളം പുത്തന്‍വേലിക്കരയില്‍ ഒന്നര ഏക്കര്‍ സ്ഥലം വാങ്ങിയതായും പറയുന്നു. ഇഡി ഉദ്യോഗസ്ഥന്റെ പേര് ഉപയോഗിച്ച് വാങ്ങിയ കൈക്കൂലിയില്‍ നിന്നും ലഭിച്ച കമ്മീഷന്‍ ഉപയോഗിച്ചാണ് മുകേഷ് ജെയിന്‍ സ്ഥലം വാങ്ങിയതെന്നും കണ്ടെത്തിയതായി വിജിലന്‍സ് പറയുന്നു. ( vigilance probe in ED bribe case ).

ഈ കൈക്കൂലിക്കേസിലെ പ്രധാന ഇടനിലക്കാരന്‍ വില്‍സന്റെ സമ്പത്ത് തിട്ടപ്പെടുത്തി വരികയാണെന്നും വിജിലന്‍സ് അറിയിച്ചു. മുകേഷിന്റെ രാജസ്ഥാനിലെ സ്വത്തുകളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. കൈക്കൂലിയായി കോടികള്‍ കിട്ടിയതിനാലാണ് പ്രതികള്‍ വീടും സ്ഥലവും വാങ്ങിയതെന്ന് വിജിലന്‍സ് പറയുന്നു. എന്നാല്‍ ഈ പ്രതികള്‍ക്ക് ഇഡി ഉദ്യോഗസ്ഥന്‍ ശേഖര്‍ കുമാറുമായി നേരിട്ട് ബന്ധമുണ്ടോ എന്ന കാര്യം ഇതുവരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഈ കേസില്‍ വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ മുന്നോട്ട് പോകൂ എന്ന നിലപാിലാണ് വിജിലന്‍സ്.

Tags: EDOfficialsbribecaseEDenforcement directorateKerala High courtIndia TodayCashew exporterSupereme Courtbribecase
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

Kerala

ഇഡി ആക്രമണക്കേസ്; ‌വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ, പിടികൂടിയത് ചെന്നൈ വിമാനത്താവളത്തിൽ വച്ച്

Kerala

കരാർ ജീവനക്കാർക്കും ശമ്പളത്തോട് കൂടിയ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി

Kerala

600 കോടിയുടെ കശുവണ്ടി അഴിമതി; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിക്ക് രേഖ ചോര്‍ത്തി നല്‍കി – ഹൈക്കോടതി

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എം.വി ഗോവിന്ദനും ജോൺ ബ്രിട്ടാസിനും നോട്ടീസ്, അന്വേഷണം സിപിഎം നേതാക്കളിലേക്ക്

പുതിയ വാര്‍ത്തകള്‍

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.