Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഡ്രോണുകളെ അടിച്ചിട്ട ആകാശ്, പാകിസ്ഥാനെ കത്തിച്ച ബ്രഹ്മോസ്, സ്റ്റാര്‍ സ്ട്രൈക്കര്‍ ഡ്രോണ്‍;. പാകിസ്ഥാനെ വിറപ്പിച്ച മെയ്‌ക്ക് ഇന്‍ ഇന്ത്യ;

ഓപ്പറേഷന്‍ സിന്ദൂറിലും തൊട്ടടുത്ത ദിവസത്തെ ആക്രമണത്തിലും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങള്‍. ഇന്ത്യയ്‌ക്ക് വേണ്ടി ആയുധങ്ങള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുക എന്ന പ്രതിരോധ രംഗത്തെ 'മെയ്‌ക്ക് ഇന്‍ ഇന്ത്യ' യുടെ വിജയം കൂടിയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2025, 08:26 pm IST
inIndia, World, Business
ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ഇന്ത്യയിലെ പ്രതിരോധകമ്പനികള്‍ വികസിപ്പിച്ച ഈ ആയുധങ്ങള്‍ പാകിസ്ഥാനെതിരായ യുദ്ധത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു.

ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലും തൊട്ടടുത്ത ദിവസത്തെ ആക്രമണത്തിലും പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ വിറപ്പിച്ചതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്ത്യയുടെ ആയുധങ്ങള്‍. ഇന്ത്യയ്‌ക്ക് വേണ്ടി ആയുധങ്ങള്‍ ഇന്ത്യ തന്നെ നിര്‍മ്മിക്കുക എന്ന പ്രതിരോധ രംഗത്തെ ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’ യുടെ വിജയം കൂടിയാണിത്.

പാകിസ്ഥാന്‍ ഉപയോഗിച്ച തുര്‍ക്കി ഡ്രോണുകളെ ഛിന്നഭിന്നമാക്കിയ എല്‍-70 തോക്ക്

പാകിസ്ഥാനില്‍ നിന്നും മൂന്നരമണിക്കൂറിനുള്ളില്‍ പാഞ്ഞുവന്ന 400 മുതല്‍ 500 വരെയുള്ള ചൈന, തുര്‍ക്കി ഡ്രോണുകളെ അടിച്ചിട്ടത് ഡിആര്‍ഡിഒ (കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷന്‍) വികസിപ്പിച്ച എല്‍-70 എന്ന ആന്‍റിഡ്രോണ്‍ സംവിധാനം. റഡാറുകള്‍, ഇലക്ട്രോ ഓപ്റ്റിക്കല്‍ സെന്‍സറുകള്‍, ഓട്ടോ ട്രാക്കിംഗ് സിസ്റ്റംസ് എന്നിവയുമായി ബന്ധിപ്പിച്ച തോക്കാണ് എല്‍-70 40എംഎം ആന്‍റി എയര്‍ക്രാഫ്റ്റ് തോക്കുകള്‍. പണ്ട് സ്വീഡനിലെ ബോഫോഴ്സ് കമ്പനി നല്‍കിയതാണ്. ഇതിനെ ഡിആര്‍ഡിഒ വികസിപ്പിച്ചെടുത്തതോടെ റഡാറുകളെ വെട്ടിച്ച് പറക്കുന്ന ഡ്രോണുകള്‍ വെടിവെച്ചിരുന്ന ശക്തമായ ആയുധമായി അത് മാറി. മിനിറ്റില്‍ 240 മുതല്‍ 330 വരെ റൗണ്ട് നിറയൊഴിക്കാന്‍ ഇവയ്‌ക്ക് ശേഷിയുണ്ട്. നാല് കിലോമീറ്റര്‍ വരെ ദൂരത്തില്‍ വെടിയുണ്ട എത്തും. തുര്‍ക്കിയുടെ കമികസെ, സോംഗാര്‍, ബൈക്കര്‍ യിഹ മൂന്ന് എന്നീ ഡ്രോണുകള്‍, മണിക്കൂറുകളോളം ആകാശത്തില്‍ മറഞ്ഞിരുന്ന് ബോംബ് വര്‍ഷം നടത്തുന്ന‍ അപകടകാരികളായ ലോയിറ്ററിംഗ് മ്യുനിഷന്‍ എന്നിവയാണ് തദ്ദേശനിര്‍മ്മിതമായ എല്‍70 40 എംഎം തോക്കുകള്‍ അടിച്ചിട്ടത്.
ബ്രഹ്മോസ് മിസൈല്‍- ഡിആര്‍ഡിഒ
പാകിസ്ഥാനിലെ നൂര്‍ഖാന്‍ എന്ന സൈനിക വിമാനത്താവളം തകര്‍ത്തത് ഡിആര്‍ഡിഒയും റഷ്യയും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് മിസൈല്‍ ആണ്. ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന അപകടകാരിയ ഈ ക്രൂയിസ് മിസൈല്‍ 290 മുതല്‍ 400 കിലോമീറ്റർ വരെയുള്ള ദൂരത്തിലെ ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കും. ആകാശം, ഭൂതലം, സമുദ്രം എന്നിങ്ങനെ ത്രിതലങ്ങളില്‍ നിന്നും തൊടുക്കാന്‍ കഴിയും. മണിക്കൂറില്‍ 3430 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കുന്നതിനാല്‍ അടിച്ചിടാന്‍ ശത്രുക്കള്‍ വിയര്‍ക്കും. ബ്രഹ്മോസിന്റെ ആഘാതത്താല്‍ നൂര്‍ഖാന്‍ വിമാനത്താവളത്തിന് തൊട്ടടുത്തെ പാകിസ്ഥാന്റെ ആണവ നിലയത്തിന് വരെ കേടുപാടുള്‍ പറ്റി. അത്രയ്‌ക്ക് ഉഗ്രസ്ഫോടനമാണ് ബ്രഹ്മോസ് നടത്തിയത്.
ഹമ്മര്‍ മിസൈല്‍- ഭാരത് ഇലക്ട്രോണിക്സ്
ഹമ്മര്‍ എന്ന മിസൈലും പാകിസ്ഥാനിലെ മറ്റ് ചില സൈനിക വിമാനത്താവളങ്ങളില്‍ കേട് പാടുകള്‍ വരുത്തി. ഫ്രഞ്ച് കമ്പനിയും ഇന്ത്യയുടെ സര്‍ക്കാര്‍ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സും സംയുക്തമായി വികസിപ്പിച്ചതാണ് ഇന്ത്യ ഉപയോഗിക്കുന്ന ഹമ്മര്‍ എന്ന 70 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് പ്രഹരം നല്‍കാന്‍ കഴിയുന്ന ഉഗ്രശേഷിയുള്ള മിസൈല്‍. ജാമര്‍ ഉപയോഗിച്ചാലൊന്നും ഇതിനെ തടുക്കാന്‍ കഴിയില്ല. എളുപ്പത്തില്‍ അടിച്ചിടാനും ശത്രുക്കള്‍ക്കാവില്ല. ജെയിഷ് എ മുഹമ്മദിന്റെയും ലഷ്കര്‍ ഇ ത്വയിബയുടെയും ഭീകരപരിശീലന ആസ്ഥാനകേന്ദ്രങ്ങള്‍ തകര്‍ത്തത് ഹമ്മര്‍ മിസൈലുകളാണ്.

ആകാശ് മിസൈല്‍ – ഡിആര്‍ഡിഒ, ഭാരത് ഇലക്ട്രോണിക്സ്, ഭാരത് ഡൈനാമിക്സ്
ഇന്ത്യയുടെ പൊതുമേഖല സ്ഥാപനങ്ങളായ ഡിആര്‍ഡിഒ, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), ഭാരത് ഡൈനാമിക്സ് എന്നീ കമ്പനികള്‍ ചേര്‍ന്ന് വികസിപ്പിച്ചതാണ് ആകാശ് എന്ന പ്രതിരോധ മിസൈല്‍ സംവിധാനം. പാകിസ്ഥാന്‍ അയച്ച തുര്‍ക്കി ഡ്രോണുകളേയും പിഎല്‍15 എന്ന ചൈനയുടെ മിസൈലിനെയും തറ പറ്റിച്ചതില്‍ വലിയൊരു പങ്ക് വഹിച്ചത് ആകാശ് വ്യോമപ്രതിരോധ മിസൈല്‍ സംവിധാനമാണ്. ചൈനയുടെ അപകടകാരിയ പിഎല്‍15 എന്ന മിസൈലിനെ അടിച്ചിടാന്‍ ആകാശ് മിസൈല്‍ സംവിധാനത്തിന് സാധിച്ചു. തുര്‍ക്കി ഡ്രോണുകളായ കമികസെയെയും സോംഗാറിനെയും തറപറ്റിക്കുന്നതില്‍ ഇന്ത്യ നിര്‍മ്മിച്ച ആകാശിന് പങ്കുണ്ട്.

ഷില്‍കയ്‌ക്ക് പിന്നില്‍ ഭാരത് ഇലക്ട്രോണിക്സ്
ഇസെഡ് എസ് യു ഷില്‍കെ എന്ന വ്യോമപ്രതിരോധ സംവിധാനം റഷ്യയുടേതാണെങ്കിലും അതിനെ ആധുനിക വല്‍ക്കരിച്ചത് ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ആണ്. 20 കിലോമീറ്റര്‍ ശേഷിയുള്ള റഡാറുമായി ഇതിനെ ബന്ധിപ്പിക്കുകയും രണ്ടര കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള (ഷോര്‍ട്ട് റേഞ്ച്) ഭീഷണിയുയര്‍ത്തുന്ന ആയുധങ്ങളെ അടച്ചിടാനും ഷില്‍കെയ്‌ക്ക് സാധിക്കും. പാകിസ്ഥാന്റെ തുടര്‍ച്ചയായ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ തകര്‍ക്കാന്‍ ഷില്‍കെ ഭാരതത്തെ സഹായിച്ചു.

പാകിസ്ഥാനെ കത്തിച്ച സ്റ്റാര്‍ സ്ട്രൈക്കര്‍-അദാനിയുടെ പ്രതിരോധകമ്പനി

അദാനിയുടെ പ്രതിരോധകമ്പനിയായ അദാനി ഡിഫന്‍സിന്റെ ഭാഗമായ ആല്‍ഫ ഡിസൈനും ഇസ്രയേലിന്റെ എല്‍ബിറ്റ് സിസ്റ്റവും ചേര്‍ന്ന് വികസിപ്പിച്ച സ്റ്റാര്‍ സ്ട്രൈക്കര്‍ എന്ന ഡ്രോണ്‍ വന്‍നാശമാണ് പാകിസ്ഥാനില്‍ വിതച്ചത്. പ്രധാനമായും പാക് അധീന കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ നശിപ്പിക്കാനാണ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഉപയോഗിച്ചത്. ആ ദൗത്യം കൃത്യമായി സ്റ്റാര്‍ സ്ട്രൈക്കര്‍ നിര്‍വ്വഹിക്കുകയും ചെയ്തു. പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് സ്റ്റാര്‍ സ്ട്രൈക്കറിനെ തൊടാന്‍ കഴിഞ്ഞില്ല. ആളില്ലാതെ പറക്കുന്ന യുഎവി വിഭാഗത്തില്‍ പെടുന്നതാണ് സ്റ്റാര്‍ സ്ട്രൈക്കര്‍. 450 കിലോഗ്രാം ബോംബ് വരെ വഹിക്കാന്‍ ശേഷിയുണ്ട്.

ലൈറ്റ് വെയ്റ്റ് ധ്രുവ് ചോപര്‍- എച്ച് എഎല്‍
ഇന്ത്യയുടെ പ്രധാനപ്രതിരോധഗവേഷണ നിര്‍മ്മാണക്കമ്പനികളില്‍ ഒന്നായ എച്ച് എഎല്‍ നിര്‍മ്മിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് വെയ്റ്റ് ധ്രൂവ് ചോപ്പറുകള്‍ ഇന്ത്യന്‍ സേന ഉപയോഗിച്ചിരുന്നു. പാക് അധീന കശ്മീരില്‍ ഭീകരകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണത്തിലാണ് ധ്രൂവ് ചോപറുകള്‍ ഉപയോഗിച്ചത്.

 

Tags: BharatElectronicsAdanidefenceIndiapakistanwarOperationsindoorMakeInIndiaDRDOHALIndiaPakWarBEL
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ഡിആർഡിഒയുടെ അസ്ത്ര മിസൈൽ കൂടുതൽ മാരകമായി : 300 കിലോമീറ്ററിലധികം ദൂരപരിധിയിലുള്ള ശത്രുക്കളെ വരെ നശിപ്പിക്കും

India

സ്വിഫ്റ്റ് കെ…ഇന്ത്യയുടെ ആദ്യത്തെ ചാവേര്‍ ഡ്രോണ്‍…പുറപ്പെട്ടാന്‍ പിന്നെ ശത്രുകേന്ദ്രത്തില്‍ സ്ഫോടനം നടത്തി സ്വയം ഇല്ലാതാകുന്ന സ്വിഫ്റ്റ് കെ

Kerala

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

India

ഇന്ത്യയ്‌ക്ക് ഇനി പാകിസ്ഥാനെ ആക്രമിക്കാന്‍ വിദേശ മിസൈല്‍ വേണ്ട…റഫാലില്‍ ഇന്ത്യയുടെ അസ്ത്ര മിസൈലിനെ ഘടിപ്പിക്കാന്‍ നീക്കം

പുതിയ വാര്‍ത്തകള്‍

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.