Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വേവ്‌സിന് ഇന്ന് സമാപനം: നേട്ടങ്ങള്‍ക്കായി ആഗോളാടിസ്ഥാനത്തില്‍ ചിന്തിക്കണം, സര്‍ക്കാരില്‍ പ്രതീക്ഷ: ആമിര്‍ ഖാന്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
May 4, 2025, 01:07 pm IST
inIndia
പ്രശസ്ത നടന്‍ ആമിര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേവ്‌സ്-2025 വേദിയില്‍

പ്രശസ്ത നടന്‍ ആമിര്‍ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേവ്‌സ്-2025 വേദിയില്‍

മുംബൈ: വന്‍ വിജയങ്ങള്‍ക്കായി ചലച്ചിത്ര പ്രവര്‍ത്തകരും സിനിമ നിര്‍മാതാക്കളും ആഗോളാടിസ്ഥാനത്തില്‍ ചിന്തിക്കണമെന്ന് പ്രശസ്ത നടന്‍ ആമിര്‍ഖാന്‍. വേവ്‌സ്-2025 ദൃശ്യ-ശ്രാവ്യ -വിനോദ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു ആമിര്‍ഖാന്‍. പുതിയ സാങ്കേതികവിദ്യകള്‍ ലോകത്തെ ഒരുമിപ്പിക്കുകയാണ്. ആഗോള അടിസ്ഥാനത്തില്‍ ചിന്തിക്കുന്നവര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകുമെന്നും ആമിര്‍ ഖാന്‍ പറഞ്ഞു.

ഉച്ചകോടിയുടെ രണ്ടാം ദിനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളിലായി നടന്ന ചര്‍ച്ചകളില്‍ ഏകദേശം 500 കോടി രൂപയുടെ അന്താരാഷ്‌ട്ര ധാരണ പത്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. വിവിധ വിദേശ കമ്പനികള്‍ ഭാരതത്തിലെ നിര്‍മാതാക്കളുമായും സാങ്കേതിക വിദഗ്ധരുമായും സഹകരിക്കാന്‍ തയ്യാറായി വിവിധ കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. സൗദി അറേബ്യ വിനോദ വ്യവസായ രംഗത്തും ഗെയിമിങ്ങിലും വന്‍ തുക മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നതായി സൗദിയില്‍ നിന്നുള്ള പ്രതിനിധി സംഘത്തെ നയിക്കുന്ന ഫൈസല്‍ ബിന്‍ ബന്ദാര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സൗദ് വ്യക്തമാക്കി, കഴിഞ്ഞ ഒരു ദശകത്തില്‍ സൗദിയില്‍ വിനോദ വ്യവസായ രംഗത്തുണ്ടായ മാറ്റം അദ്ദേഹം വിവരിച്ചു. ഭാരതവുമായി ചേര്‍ന്ന് ഈ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ക്ക് ആഗ്രഹമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന എ.ആര്‍. റഹ്മാന്‍ ഷോയോട് കൂടി ഉച്ചകോടിക്ക് സമാപനം ആകും.

ആദ്യമായാണ് ഒരു സര്‍ക്കാര്‍ അന്താരാഷ്‌ട്ര തലത്തില്‍ ഇത്തരം ഒരു ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഭാരത സിനിമാ -മാധ്യമ വ്യവസായത്തെ ശക്തിപ്പെടുത്തുന്നതിന് ഭാരതസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ഇവിടെ നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി നയ രൂപീകരണം ഉണ്ടാകുമെന്ന് ഉറപ്പാണെന്നും ആമിര്‍ഖാന്‍ പറഞ്ഞു. ഓപ്പണ്‍ ഹൈമര്‍ എന്ന അന്താരാഷ്‌ട്ര ബ്ലോക്ക് ബസ്റ്റര്‍ ചിത്രത്തിന്റെ നിര്‍മാതാവായ ചാള്‍സ് റോവനും ഇതേ അഭിപ്രായം പങ്കുവച്ചു. ഭാരത സംവിധായകരും നിര്‍മാതാക്കളും ആഭ്യന്തര വിപണി മാത്രം ലക്ഷ്യമിടുന്നത് പരിമിതിയാണ്. സിനിമകള്‍ നിര്‍മിക്കുമ്പോള്‍ അന്താരാഷ്‌ട്രതലത്തില്‍ ഉള്ള പ്രേക്ഷകരെ മുന്നില്‍കണ്ട് ചെയ്യാനാകണം. ഭാരത സിനിമ വ്യവസായത്തിന് അതിനുള്ള കരുത്തുണ്ടെന്ന് റോവന്‍ ചൂണ്ടിക്കാട്ടി.

ടെലിവിഷനും ഒടിടിയും സാര്‍വത്രികമായ കാലത്തും തീയറ്ററുകള്‍ക്ക് നിലനില്‍പ്പുണ്ടെന്നും റോവന്‍ പറഞ്ഞു. അന്തര്‍ദേശീയമായ കാഴ്ചപ്പാടോടെ ഈ രംഗത്തെ സമീപിക്കാനായാല്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാനാകും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാങ്കേതികവിദ്യകള്‍ പുതിയ കാലത്തെ സിനിമാ വ്യവസായത്തിന് കരുത്ത് പകരുമെന്ന് നമിത മല്‍ഹോത്ര ചൂണ്ടിക്കാണിച്ചു. സിനിമ നിര്‍മാണം ഇന്ന് വളരെ എളുപ്പമായി മാറിയിരിക്കുന്നു. ഈ രംഗത്തെ സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ ഫിലിം മേക്കേഴ്‌സ് തയാറാകണമെന്നും മല്‍ഹോത്ര പറഞ്ഞു. കായിക മേഖലയെ ജനകീയമാക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്കിനെ കുറിച്ചാണ് പ്രശസ്ത ക്രിക്കറ്റര്‍ രവിശാസ്ത്രി സംസാരിച്ചത്. മാധ്യമങ്ങള്‍ കായിക താരങ്ങളെ വളര്‍ത്തുന്നതിലും ലോകത്തിന് പരിചയപ്പെടുത്തുന്നതിലും വലിയ പങ്കു വഹിക്കുന്നുണ്ട്. ഇരു വിഭാഗത്തിനും പരസ്പര സഹകരണത്തോടെ വന്‍ നേട്ടം ഉണ്ടാക്കാം. കായിക മത്സരങ്ങളുടെ കൃത്യത വര്‍ദ്ധിപ്പിക്കുന്നതില്‍ ആധുനിക സാങ്കേതികവിദ്യകള്‍ എങ്ങനെ ഉപകാരപ്പെടുന്നു എന്നും രവിശാസ്ത്ര ചൂണ്ടിക്കാട്ടി.

Tags: Aamir KhanWAVES 2025India Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

India

‘ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നു, വെച്ചുപൊറുപ്പിക്കില്ല’; ആമിർ ഖാന് ഭീഷണിയുമായി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ

Entertainment

ആമിര്‍ ഖാന്‍ ലൗ ജിഹാദിന്റെ ബ്രാന്റ് അംബാസഡര്‍; മന്ത്രി സഞ്ജയ് ശീര്‍സാട്

India

യൂറോപ്യൻ വിപണി സുരക്ഷിതം; ഭാരതവും ഇനി മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍

Bollywood

ആമിർ ഖാനും ഗൗരി സ്പ്രാറ്റും ജൂലൈ 5 ന് വിവാഹിതരാകുന്നു ? ഇരുവരുടെയും ഏറ്റവും മികച്ച ചിത്രങ്ങൾ കാണാം

പുതിയ വാര്‍ത്തകള്‍

നെഹ്‌റു ട്രോഫി ജലമേള: പോസ്റ്ററില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ചിത്രം ഒഴിവാക്കി,അതൃപ്തി പ്രകടിപ്പിച്ച് കൊടിക്കുന്നില്‍

കാമുകനെ കൂട്ടി മുത്തച്ഛനെ കൊല്ലാൻ 13-കാരി പദ്ധതിയിട്ടത് വൈരാഗ്യം കാരണം

വിവാഹം രഹസ്യമാക്കി വച്ചത് എന്തുകൊണ്ടെന്നറിയാമോ?; കാരണം വെളിപ്പെടുത്തി അനുമോൾ (video)

പുളുവടിച്ച് ലാലേട്ടന്‍, കയ്യോടെ പൊക്കി സഞ്ജു സാംസണ്‍; കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 3-യുടെ പ്രൊമോ ഫിലിം ഹിറ്റ് (video)

പനി ബാധിച്ചു: മന്ത്രി സി പി ജോണിന്റെ പരിപാടികള്‍ റദ്ദാക്കി

കെ.എം ബഷീര്‍ വധക്കേസ്: വിചാരണ നടപടികള്‍ ഒരു മാസത്തേക്ക് നിര്‍ത്തിവെക്കാൻ ഹൈക്കോടതി ഉത്തരവ്

2025 ലെ ദേശീയകായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മല്‍ വി, ട്രീസ ജോളി എന്നിവര്‍ക്ക് അര്‍ജുന പുരസ്‌കാരം

രാമായണത്തിന്റെ സന്ദേശത്തെ കുറിച്ച് ആഴത്തിലുള്ള പഠനത്തിന്റെ ആവശ്യകത വർദ്ധിച്ചിരിക്കുന്നു : വി. മുരളീധരൻ എംഎൽഎ

രാജ്യത്ത് തൂക്കിലേറ്റിയുള്ള വധശിക്ഷ തുടരും; ബദൽ മാർഗങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി

കണ്ണൂരില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഭര്‍ത്താവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.