തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തെ തുടര്‍ന്ന് സസ്പെന്‍ഷനിലായിരുന്ന ബെവ്കോ ഉദ്യോഗസ്ഥയെ സര്‍വീസില്‍ തിരിച്ചെടുത്തു. എന്നാല്‍ വിജിലന്‍സ് അനുമതി നല്‍കിയതിനാലാണ് തിരിച്ചെടുത്തതെന്നാണ് ബെവ്കോയുടെ വിശദീകരണം..
റീജിയണല്‍ മാനേജര്‍ ആയിരുന്ന കെ. റാഷയെ കഴിഞ്ഞ വര്‍ഷമാണ് സസ്പെന്‍ഡുചെയ്തത്. 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിയെടുത്തത്.
ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടെത്തിയത്. മദ്യക്കമ്പനികളില്‍ നിന്ന് അനധികൃതമായി വാങ്ങിയ പ്രതിഫലമാണ് ഈ അനധികൃത സ്വത്ത് എന്നായിരുന്നു വിജിലന്‍സ് അറിയിച്ചത്..
പ്രതികരിക്കാൻ ഇവിടെ എഴുതുക: