Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

അനിജാമോള്‍ കെ. പി.byഅനിജാമോള്‍ കെ. പി.
Jun 8, 2026, 12:03 pm IST
inKerala

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരാനിരിക്കെ, സംസ്ഥാനത്തെ മത്സ്യബന്ധന മേഖല കടുത്ത പ്രതിസന്ധിയിലേക്ക്. പ്രതികൂല കാലാവസ്ഥയും ഇന്ധനവില വര്‍ദ്ധനവും മൂലം നിലവില്‍ തന്നെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കും ബോട്ട് ഉടമകള്‍ക്കും വരാനിരിക്കുന്ന നിരോധന കാലയളവ് അതിജീവനത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ജൂണ്‍ 9 മുതല്‍ ജൂലായ് 31 വരെയാണ് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡീസല്‍ വിലയിലുണ്ടായ വര്‍ദ്ധനവ് മൂലം ഒരു ബോട്ടിന് പ്രതിമാസം ഒരു ലക്ഷം രൂപയോളമാണ് നിലവില്‍ അധിക ചെലവ് വരുന്നത്. എന്നാല്‍ ഇതിനനുസരിച്ച് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വരുമാനത്തില്‍ വര്‍ദ്ധനയുണ്ടാകുന്നില്ല. ഇതിനുപുറമേ, മുന്‍പ് ഫിഷറീസ് നിയമഭേദഗതി പ്രകാരം 25 മീറ്ററില്‍ കൂടുതല്‍ നീളമുള്ള ബോട്ടുകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസ് 24,000 രൂപയായി ഉയര്‍ത്തിയത് മേഖലയ്‌ക്ക് വലിയ തിരിച്ചടിയായി. ഈ ഫീസ് ഒടുക്കുന്നതില്‍ ചെറിയ പിഴവ് വരുത്തിയാല്‍ പോലും രണ്ടര ലക്ഷം രൂപയാണ് പിഴ ഈടാക്കുന്നത്. ലൈസന്‍സ് ഇല്ലാതെ മത്സ്യബന്ധനം നടത്തിയാല്‍ ബോട്ടുകള്‍ പിടിച്ചെടുത്ത് കണ്ടുകെട്ടുകയും ചെയ്യും.

ലൈസന്‍സ് ഫീസിന് പുറമേ 24,000 രൂപ വാര്‍ഷിക ക്ഷേമനിധി വിഹിതവും തൊഴിലാളികള്‍ അടയ്‌ക്കേണ്ടതുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ക്ക് സര്‍ക്കാര്‍ ഇതര ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കടലില്‍ അപകടത്തില്‍പ്പെടുകയോ വല നശിക്കുകയോ ചെയ്താല്‍ യാതൊരുവിധ ആനുകൂല്യവും തൊഴിലാളികള്‍ക്ക് ലഭിക്കുന്നില്ല. ബോട്ടുകളുടെ പെയിന്റിംഗ്, അറ്റകുറ്റപ്പണി, പുതിയ വടം, വല തുടങ്ങിയവ വാങ്ങാന്‍ പോലും ഇത്തവണ തൊഴിലാളികള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിനുപുറമേ, അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങിയതുമൂലം രൂക്ഷമായ തൊഴിലാളി ക്ഷാമവും ഈ മേഖല നേരിടുന്നുണ്ട്.

കണ്‍ട്രോള്‍ റൂം തുറന്നു
ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ കര്‍ശനമായി പാലിക്കണമെന്ന് കളക്ടര്‍ അനുകുമാരി. തീരദേശത്തെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷന്‍, തിരുവനന്തപുരം ഫിഷറീസ് ജില്ലാ ഓഫീസ് എന്നിവടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. 0471 2480335 (ഫിഷറീസ് ജില്ലാ ഓഫീസ്), 0471 2450773 (വിഴിഞ്ഞം ഫിഷറീസ് സ്‌റ്റേഷന്‍) എന്നീ കണ്‍ട്രോള്‍ റൂം നമ്പറുകളിലും 9496007026 ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, 9496007035ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, 9496007023ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എന്നീ മൊബൈല്‍ നമ്പറുകളിലും സേവനം ലഭ്യമാണ്.

സംയുക്ത സമിതി രൂപീകരിക്കും
സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ആധാര്‍ കാര്‍ഡിന്റെ കോപ്പി നിര്‍ബന്ധമായും കൈവശം സൂക്ഷിക്കണം. ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണമെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കി. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ പോകുമ്പോള്‍ ഒരു കാരിയര്‍ വള്ളം മാത്രമേ ഒപ്പം ഉപയോഗിക്കാന്‍ പാടുള്ളൂ. കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നതിനായി ഔദ്യോഗിക പ്രതിനിധികളും ട്രേഡ് യൂണിയന്‍ നേതാക്കളും പ്രതിനിധികളും ഉള്‍പ്പെടുന്ന സംയുക്ത സമിതി രൂപീകരിക്കും. ഈ സമിതി ആഴ്ചയിലൊരിക്കല്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. കൂടാതെ വിഴിഞ്ഞം, മുതലപ്പൊഴി മേഖലകളിലെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായി അഞ്ചോ ആറോ അംഗങ്ങള്‍ മാത്രമുള്ള ചെറിയ പ്രത്യേക സമിതികളും രൂപീകരിക്കും. ഇത്തരം സംയുക്ത നീക്കങ്ങളിലൂടെ തീരദേശത്തെ ആശങ്കകള്‍ പരിഹരിക്കാനും കൂടുതല്‍ സുരക്ഷിതമായ രീതിയില്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിക്കും.

Tags: Trollingfishing sectorfisher man
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

Kottayam

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ജന്മഭൂമി എഡിറ്റര്‍ കെ എന്‍ ആര്‍ നമ്പൂതിരി നിലവിളക്ക് കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ശാസ്ത്രജ്ഞന്മാരുട കണ്ടെത്തലും മത്സ്യതൊഴിലാളികളുടെ കടലറിവും സമന്വയിപ്പിക്കണം; ജന്മഭൂമി സെമിനാര്‍

Article

മത്സ്യബന്ധന മേഖലയ്‌ക്ക് കടലാഴം കരുതല്‍

Kerala

ട്രോളിങ് നിരോധനം തുടങ്ങി; തീരത്ത് ഇനി വറുതിക്കാലം, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ക്കും പരമ്പരാഗത വള്ളങ്ങള്‍ക്കും കടലില്‍ മത്സ്യബന്ധനം നടത്താം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.