തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാറിന്റെ കാലത്ത് സസ്‌പെന്‍ഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥരായ ഡോ ബി അശോകിനെയും എന്‍ പ്രശാന്തിനെയും തിരിച്ചെടുത്തു.ഇടത് സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പ് അശോകിനെ സസ്‌പെന്‍ഡ് ചെയ്തത്. എന്‍ പ്രശാന്ത് രണ്ടുവര്‍ഷമായി സസ്‌പെന്‍ഷനിലാണ്.
ചീഫ് സെക്രട്ടറി ജയതിലകിനെ വിമര്‍ശിച്ചത് എന്‍ പ്രശാന്തിന് വിനയായി.
തുടര്‍ഭരണം ഫാസിസത്തിലേക്ക് നയിക്കുമെന്ന് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് അശോക് മാധ്യമങ്ങളില്‍ പറഞ്ഞിരുന്നു.ഉത്തരവ് മേശപ്പുറത്ത് കിടക്കട്ടെ, കാവല്‍ സര്‍ക്കാരിന്റെ നടപടിക്ക് നിയമസാധുതയില്ലെന്നാണ് അന്ന് അശോക് പ്രതികരിച്ചത്.
കേര പദ്ധതി അഴിമതിയെ കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതോടെ കൃഷി വകുപ്പില്‍ നിന്ന് അശോകിനെ ആദ്യം മാറ്റി. കെടിഡിഎഫ്‌സി സിഎംഡി. തദ്ദേശ കമ്മീഷണര്‍, ഉദ്യോഗസ്ഥ ഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി തുടങ്ങി പല അപ്രധാന വകുപ്പുകളിലേക്കും മാറ്റിയത് ഡോ ബി അശോക് ട്രൈബ്യൂണലില്‍ പോയി തടഞ്ഞു.
















