Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രഭൂമികള്‍ ഡിജിറ്റല്‍ സര്‍വേയിലൂടെ സര്‍ക്കാര്‍ പുറമ്പോക്കായി മാറ്റുന്നു

സജിത്ത് പരമേശ്വരന്‍byസജിത്ത് പരമേശ്വരന്‍
Mar 28, 2025, 12:17 pm IST
inKerala

പത്തനംതിട്ട: രാജഭരണക്കാലത്ത് കരം ഒഴിവായി കിട്ടിയതും അല്ലാത്തതുമായ ക്ഷേത്രഭൂമികള്‍ ഡിജിറ്റല്‍ സര്‍വേയുടെ മറവില്‍ സര്‍ക്കാര്‍ വക പുറമ്പോക്കായി മാറ്റുന്നു. ദേവസ്വം ബോര്‍ഡ് വക ഭൂമിയാണ് ഇങ്ങനെ സര്‍ക്കാര്‍ തട്ടിയെടുത്തിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ നാടായ പിണറായിക്ക് സമീപമുള്ള മമ്പറത്തും പാലക്കാട്ടും ക്ഷേത്രഭൂമിയില്‍ സര്‍ക്കാര്‍ ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞു. സമാന തരത്തിലുള്ള സംഭവങ്ങള്‍ കേരളം മുഴുവന്‍ വ്യാപിച്ചതോടെ കേരള ക്ഷേത്ര സംരക്ഷണ സമിതി മുന്നറിയിപ്പുമായി രംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലാണ് ഏക്കറ് കണക്കിന് ക്ഷേത്രഭൂമികള്‍ ഇതിനോടകം സര്‍ക്കാര്‍ പുറമ്പോക്കായി മാറിയിട്ടുള്ളതെന്ന് ക്ഷേത്രസംരക്ഷണ സമിതി ജനറല്‍ സെക്രട്ടറി കെ. എസ്. നാരായണന്‍ വെളിപ്പെടുത്തി.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള തിരുമൂഴിക്കുളം സബ് ഗ്രൂപ്പില്‍പ്പെട്ട പെരുവ പൈക്കര ശിവ – വിഷ്ണു – ദുര്‍ഗാ ക്ഷേത്രം വക റീസര്‍വേ 414/2ല്‍ പെട്ട 25 ആര്‍ 68 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം റീസര്‍വേക്ക് ശേഷം സര്‍ക്കാര്‍ ഭൂമിയായി മാറി. ഈ മേഖലയില്‍ നിരവധി ക്ഷേത്രഭൂമികള്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ പുറമ്പോക്കായി തീര്‍ന്നിട്ടുണ്ട്. തിരുമൂഴിക്കുളം സബ് ഗ്രൂപ്പില്‍പ്പെട്ട വടുകുന്നപ്പുഴ ശ്രീമഹാദേവ ക്ഷേത്രം വക സര്‍വ്വേ നമ്പര്‍ 45/20ല്‍പ്പെട്ട 39 ആര്‍ 54 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലവും സര്‍ക്കാര്‍ പുറമ്പോക്കാണിപ്പോള്‍.

ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള കാരിക്കോട് ശിവക്ഷേത്രം വക സര്‍വേ നമ്പര്‍ 533/4ല്‍ പെട്ട 69 ആര്‍ 59 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തോട് ചേര്‍ന്നുള്ള ക്ഷേത്രക്കുളം ഇപ്പോള്‍ റവന്യൂ പുറമ്പോക്ക് ഭൂമിയാണ്. മുളക്കുളം മേജര്‍ ലക്ഷ്മണ സ്വാമി ക്ഷേത്രം വക സര്‍വേ നമ്പര്‍ 26/6ല്‍ പെട്ട ഒരു ഹെക്ടര്‍ 13 ആര്‍ 72 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയായാണ് റവന്യൂ രേഖകളിലുള്ളത്.

വൈക്കം ഗ്രൂപ്പില്‍ തന്നെയുള്ള തേര്‍ഡ് ഗ്രേഡ് തേവര്‍താനം മഹാവിഷ്ണു ക്ഷേത്രത്തിന്റെ സര്‍വേ നമ്പര്‍ 243/4 -ല്‍ പെട്ട 72 ആര്‍ 47 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലം റീസര്‍വേ കഴിഞ്ഞതോടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പുറമ്പോക്കായി മാറി. ക്ഷേത്ര ഉടമസ്ഥതയിലുള്ള വഴി പോലും സര്‍ക്കാര്‍ തട്ടി എടുത്തു എന്നതാണ് വിചിത്രം. തിരുമൂഴിക്കുളം കുന്നപ്പള്ളിക്കാവ് മൈനര്‍ ഭഗവതി ക്ഷേത്രം വക ഭൂമിയിലുള്ള വഴിയാണിത്. സര്‍വ്വേ നമ്പര്‍ 460/10 -ല്‍ പെട്ട 4 ആര്‍ 85 സ്‌ക്വയര്‍ മീറ്റര്‍ റോഡാണ് സര്‍ക്കാര്‍ വകയായി മാറിയത്. കീഴൂര്‍ സബ് ഗ്രൂപ്പില്‍പെട്ട ധര്‍മശാസ്താ ക്ഷേത്രം വക സര്‍വേ നമ്പര്‍ 666/2ല്‍ ഉള്‍പ്പെട്ട രണ്ട് ഹെക്ടര്‍ 30 ആര്‍ 24 സ്‌ക്വയര്‍ മീറ്റര്‍ സ്ഥലത്തിന് ഇപ്പോള്‍ ക്ഷേത്രത്തിന് അവകാശമില്ല. റീസര്‍വേ പ്രകാരം ഇവിടം സര്‍ക്കാര്‍ പുറമ്പോക്കായി മാറിക്കഴിഞ്ഞു.

പെരുവ കുന്നപ്പിള്ളി കാവിന്റെ 68 സെന്റ് ഭൂമി റീസര്‍വേക്ക് ശേഷം സര്‍ക്കാര്‍ വകയായും സമീപവാസികളുടെ വകയായും മാറിയത് അടുത്തിടെ വാര്‍ത്തയായിരുന്നു.
ദേവസ്വം വക ഭൂമി കണ്ടെത്തി ഏറ്റെടുക്കാന്‍ 2023 ഏപ്രില്‍ 19- ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്പെഷ്യല്‍ ഓഫീസറെ നിയമിച്ചിരുന്നു. എന്നാല്‍ നിയമനം നടന്നതല്ലാതെ യാതൊരു രേഖകളും ഇതു സംബന്ധിച്ച് കണ്ടെത്തി ഭൂമിക്കുമേല്‍ അവകാശം ഉന്നയിക്കാന്‍ കഴിഞ്ഞിട്ടില്ല.

ദേവസ്വം ബോര്‍ഡ് രൂപീകരിക്കുന്നതിന് മുമ്പ് രാജഭരണ കാലത്ത് ക്ഷേത്രഭരണം നടത്തിയിരുന്ന പശ്ചിമഘട്ട ദേവസ്വത്തിന്റെ വകയായ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന അന്തരിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പിന്നീട് വന്ന ഭാരവാഹികള്‍ ഒന്നും ചെയ്തില്ല.

Tags: Temple LandsDIGITAL SURVEYgovernment property
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് ബോർഡ് ഒരു ഭൂമാഫിയയായി മാറിയോ എന്ന് യോഗി ; നിയമവിരുദ്ധമായ അവകാശവാദങ്ങൾ സംസ്ഥാനത്ത് ഇനി വെച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

India

കൈയേറിയ ക്ഷേത്രഭൂമി തിരിച്ചുപിടിക്കാന്‍ പുതുച്ചേരിയില്‍ പ്രത്യേക സമിതി; ലഫ്. ഗവര്‍ണര്‍ കെ. കൈലാസനാഥന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് നടപടി

Kerala

ഡിജിറ്റല്‍ സര്‍വേയിലും കൈക്കൂലി: സര്‍വ്വേയര്‍ക്ക് സസ്‌പെന്‍ഷന്‍, കരാര്‍ സര്‍വ്വേയറെ പിരിച്ചുവിട്ടു

Kerala

ഡിജിറ്റല്‍ ലാന്‍ഡ് സര്‍വേ വഴി ക്ഷേത്രഭൂമികള്‍ കൈമാറ്റുന്നു: ക്ഷേത്ര സംരക്ഷണസമിതി

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.