ന്യൂദൽഹി ; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ത്രിഭാഷ നയത്തെ പിന്തുണച്ചു രാജ്യസഭാ എംപിയും ഇൻഫോസിസ് ഫൗണ്ടേഷൻ സ്ഥാപകയുമായ സുധ മൂർത്തി. ‘‘ഒരാൾക്ക് ഒന്നിലധികം ഭാഷകൾ പഠിക്കാൻ കഴിയുമെന്നു ഞാൻ വിശ്വസിക്കുന്നു. എനിക്ക് 7–8 ഭാഷകളറിയാം. പഠനം ഞാൻ ആസ്വദിക്കാറുണ്ട്. കുട്ടികൾക്ക് പുതിയ നയത്തിലൂടെ ഒരുപാടു നേട്ടങ്ങളുണ്ടാക്കാൻ സാധിക്കും’’ – സുധ മൂർത്തി പറഞ്ഞു.
ത്രിഭാഷ നയത്തിന്റെ പേരിൽ കേന്ദ്രത്തിനെതിരെ തമിഴ്നാട് സർക്കാർ വലിയ വിമർശനങ്ങൾ ഉന്നയിക്കുന്നതിനിടെയാണ് അനുകൂലിച്ചു സുധാ മൂർത്തി രംഗത്തെത്തിയത്.ത്രിഭാഷ നയം ഡിഎംകെ രാഷ്‌ട്രീയ പ്രശ്നമാക്കി കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുകയാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: