ന്യൂദല്‍ഹി: കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത ഇന്‍ഡി സഖ്യത്തിന്റെ യോഗത്തില്‍ സിപിഎം പ്രതിനിധിയായി പങ്കെടുത്ത് ജോണ്‍ ബ്രിട്ടാസ് എംപി. യോഗം ആരോഗ്യകരമായിരുന്നുവെന്നും അടുത്ത യോഗം ആഗസ്റ്റില്‍ ചേരുമെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ കത്തുമായാണ് ബ്രിട്ടാസ് യോഗത്തിനെത്തിയത്. പാര്‍ട്ടിയുടെ നിലപാടുകള്‍ യോഗത്തില്‍ അവതരിപ്പിച്ചുവെന്നും രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരെക്കുറിച്ചുള്ള പരാതികള്‍ തങ്ങള്‍ ഉന്നയിച്ചതായും എല്ലാ വിമര്‍ശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചതായും ബ്രിട്ടാസ് പറഞ്ഞു.
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ആശങ്ക മമത ബാനര്‍ജി പങ്കുവച്ചു. ഡിഎംകെയുമായുള്ള പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ് ചര്‍ച്ച നടത്തി പരിഹരിക്കണമെന്ന ആവശ്യംമുന്നോട്ടുവെച്ചതായും കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ എല്ലാ കക്ഷികളും ഒരുമിച്ച് പ്രതികരിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
.















