Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കൊടുംചൂടില്‍ പുതുമഴയായി കേന്ദ്രനിലപാട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2025, 09:16 am IST
inEditorial

മാസം തോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്നും, വിരമിക്കല്‍ ആനുകൂല്യം നല്‍കണമെന്നും ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നില്‍ ഒരു മാസത്തോളമായി സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ തേടി കേന്ദ്രസര്‍ക്കാരിന്റെ സദ്‌വാര്‍ത്തയെത്തി. ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചത് കൊടുംചൂടിലെ പുതുമഴയായാണ് ആശാവര്‍ക്കര്‍മാര്‍ക്ക് അനുഭവപ്പെട്ടത്. ഈ വിവരം അറിയിക്കാന്‍ സമരപ്പന്തലിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ സന്തോഷാശ്രുക്കളോടെയാണ് ആശാവര്‍ക്കമാര്‍ സ്വീകരിച്ചത്. സമരക്കാരുടെ ആവശ്യം കേന്ദ്രസര്‍ക്കാരിനെ അറിയിക്കാമെന്ന് സുരേഷ്‌ഗോപി ഉറപ്പുനല്‍കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശപ്രകാരം ആരോഗ്യമന്ത്രി ജെ.പി. നഡ്ഡയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിച്ചതാണ് ഫലം കണ്ടത്. ഒരാഴ്ച മുന്‍പ് ദേശീയ ആരോഗ്യ ദൗത്യ മിഷന്‍ സ്റ്റിയറിങ് ഗ്രൂപ്പ് യോഗം ചേര്‍ന്ന് ആശാവര്‍ക്കര്‍മാരുടെ ധനസഹായം വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജെ.പി. നഡ്ഡ പാര്‍ലമെന്റില്‍ പ്രഖ്യാപനം നടത്തിയത്. ആശാവര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ബിജെപി എംപിയും ദേശീയ വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷയുമായ രേഖാ ശര്‍മ്മയും രാജ്യസഭയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ വേഗത്തിലാക്കി.

ആശാവര്‍ക്കര്‍മാര്‍ക്കുള്ള കേന്ദ്രവിഹിതം കേരളത്തിന് നല്‍കിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത് സിപിഎമ്മിന്റെയും പിണറായി സര്‍ക്കാരിന്റെയും കാപട്യങ്ങള്‍ പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാരെ അസഭ്യം പറയുന്നതിനു പുറമെ കേന്ദ്രവിഹിതം നല്‍കാത്തതാണ് ഓണറേറിയം വര്‍ധിപ്പിച്ചുനല്‍കാന്‍ പറ്റാത്തതിന് കാരണമെന്ന അസത്യപ്രചാരണം നടത്തുകയാണ് സിപിഎമ്മും ആരോഗ്യമന്ത്രി വീണാജോര്‍ജും ചെയ്തത്. ഇടതുമുന്നണിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തവരാണ് കേന്ദ്രത്തിനുമേല്‍ പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്. കേരളം നല്‍കേണ്ട യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് പോലും പിണറായി സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നുകൂടി കേന്ദ്രമന്ത്രി നഡ്ഡ വെളിപ്പെടുത്തി. തൊഴിലാളിവര്‍ഗ സ്‌നേഹം നടിക്കുന്ന ഇക്കൂട്ടര്‍ എത്ര നീചമായാണ് സമൂഹത്തിന്റെ താഴെതട്ടില്‍ മികച്ച രീതിയില്‍ ആരോഗ്യപ്രവര്‍ത്തനം നടത്തുന്ന ആശാവര്‍ക്കര്‍മാരോട് പെരുമാറുന്നതെന്നും ഇതിലൂടെ വ്യക്തമായിരിക്കുന്നു.

തൊട്ടതിനും പിടിച്ചതിനുമൊക്കെ കേന്ദ്രവിരുദ്ധ സമരം നടത്തുന്ന സിപിഎമ്മും ഇടതുമുന്നണിയും മന്ത്രിമാരും അതിനുവേണ്ടി ആശ്രയിക്കുന്നത് പച്ചക്കള്ളങ്ങളെയാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ആശാവര്‍ക്കര്‍മാര്‍ ഉന്നയിച്ച ആവശ്യം പരിഗണിക്കാതിരിക്കാനും, അവരുമായി ആത്മാര്‍ത്ഥമായ ചര്‍ച്ച പോലും നടത്താതിരിക്കാനും കേന്ദ്രവിരോധം പുറത്തെടുക്കുകയായിരുന്നു. ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഇക്കാര്യത്തില്‍ വീണാജോര്‍ജിനെപ്പോലുള്ളവര്‍ക്ക് മാതൃക. സിപിഎമ്മും പിണറായി സര്‍ക്കാരും സ്വന്തം കഴിവുകേടുകള്‍ മറച്ചുപിടിച്ച് ജനങ്ങളെ കബൡപ്പിക്കാനാണ് കേന്ദ്രസര്‍ക്കാരിനെതിരെ നുണപ്രചാരണം നടത്തുന്നത്. ചൂരല്‍മല ദുരന്തബാധിതര്‍ക്ക് കേന്ദ്രസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടും കള്ളപ്രചാരണം നടത്തിയത് കോടതിയില്‍ പൊൡഞ്ഞു. ഇതിനുശേഷമാണ് ആശാവര്‍ക്കര്‍മാരുടെ കാര്യത്തിലും നുണപ്രചാരണം നടത്തിയത്. തെറ്റാണെന്നു തെളിയുമ്പോള്‍ തെളിയട്ടെ എന്നതാണ് ഇവരുടെ രീതി. സിപിഎമ്മിന്റെ ബി ടീമായ കോണ്‍ഗ്രസും ഇതിനൊപ്പം ചേരുന്നു. ചില മാധ്യമങ്ങളും ഇക്കൂട്ടരുടെ മെഗാഫോണായി മാറുന്നത് ദൗര്‍ഭാഗ്യകരമാണ്.

Tags: Central GovernmentAsha workers strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

മദ്യവില്‍പ്പനശാലകളില്‍ പ്രായ പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന്‌റെ മറുപടി തേടി സുപ്രീം കോടതി

Editorial

കേരളത്തിന് വെളിച്ചമായി കേന്ദ്രത്തിന്റെ സഹായം

India

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

Kerala

പേറ്റന്റുള്ള സ്തനാര്‍ബുദ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കല്‍ : തീരുമാനം നയപരം, കേന്ദ്ര സര്‍ക്കാരിന് വിട്ട് കേരള ഹൈക്കോടതി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ടീസർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് നവംബർ 20ന്

സൈനുൽ ആബിദ് വധക്കേസ്: കുറ്റം തെളിയിക്കാനായില്ല; 21 ആർഎസ്എസ് പ്രവർത്തകരെയും വെറുതെവിട്ട് കോടതി

ശബരിമല തീർഥാടനം: കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പരിഗണനയിൽ; റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.