Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

എല്ലാവരുടേയും ഉണ്ണിയേട്ടന്‍

ആര്‍എസ്എസ് മുന്‍ പ്രചാരകനും മുതിര്‍ന്ന അഭിഭാഷകനുമായിരുന്ന കെ. മാധവനുണ്ണിയെ അനുസ്മരിക്കുന്നു 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 10:09 am IST
inArticle

പി.എന്‍. ഈശ്വരന്‍

രാഷ്‌ട്രീയ സ്വയംസേവക സംഘം മുന്‍ പ്രചാരകനായ അഡ്വ. കെ. മാധവനുണ്ണി ഓര്‍മയായതോടെ സംഘത്തിന്റെ സംഭവ ബഹുലമായ ഒരു കാലഘട്ടത്തിനാണ് അന്ത്യമായിരിക്കുന്നത്.

1940 മാര്‍ച്ച് 30 ന് തൃശൂര്‍ അഡ്വ. കെ.കെ. ഉണ്ണിയുടേയും കുളപ്പുര വടശ്ശേരി അമ്മുക്കുട്ടി അമ്മയുടേയും മകനായി ജനിച്ച മാധവനുണ്ണിക്ക് മൂന്ന് സഹോദരങ്ങളും ഏഴ് സഹോദരിമാരും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ ആര്‍എസ്എസ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടിരുന്നു. അറുപതുകളുടെ അവസാനത്തില്‍ ആര്‍എസ്എസ് പ്രചാരകനായി. താലൂക്ക് പ്രചാരകനായും ജില്ലാ പ്രചാരകനായും കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിച്ചു. അന്നേ നന്നായി പാട്ട് പാടുമായിരുന്നു. അതുകൊണ്ട് സംഘത്തിന്റെ പല പരിപാടികളിലും ശിബിരങ്ങളിലും വ്യക്തിഗീതവും ഗണഗീതവും പാടുമായിരുന്നു. പല ശിബിരങ്ങളിലും പ്രാതസ്മരണ ചൊല്ലിക്കൊടുക്കുന്ന ചുമതല മാധവനുണ്ണിക്കായിരുന്നു. കോട്ടയം ജില്ലയിലെ പല ഭാഗത്തും ആര്‍എസ്എസ് ശാഖാ പ്രവര്‍ത്തനത്തിന് ആരംഭം കുറിച്ചത് മാധവനുണ്ണിയാണ്.

അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ പ്രചാരക ജീവിതത്തില്‍നിന്ന് പിന്മാറി. എല്‍എല്‍ബിക്ക് ചേര്‍ന്നു. എല്‍എല്‍ബി പാസായതിനു ശേഷം അച്ഛന്‍ അഡ്വ. ഉണ്ണിയോടൊപ്പം പ്രാക്ടീസ് ആരംഭിച്ചു. 1980 കളില്‍ അദ്ദേഹം ആര്‍എസ്എസ് തൃശൂര്‍ ജില്ല കാര്യവാഹ് ആയും എറണാകുളം വിഭാഗ് കാര്യവാഹ് ആയും പ്രവര്‍ത്തിച്ചു.

തൃശൂരില്‍ സത്യസായി സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചത് അഡ്വ. ഉണ്ണിയായിരുന്നു. മാധവനുണ്ണിയും സായിഭക്തനും പ്രവര്‍ത്തകനും ആയിരുന്നു. അവരുടെ വീട്ടില്‍ തന്നെയാണ് സായി സമിതിയുടെ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. മാധവനുണ്ണിയുടെ വീട് എല്ലാ സംഘ അധികാരികളുടേയും താമസ കേന്ദ്രം കൂടിയായിരുന്നു. പൂജനീയ ഗുരുജി അവിടെ താമസിച്ചിട്ടുണ്ട്. പി. പരമേശ്വര്‍ജി തൃശൂരില്‍ വരുമ്പോഴെല്ലാം മാധവനുണ്ണിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. പരമേശ്വര്‍ജിയുടെ പ്രേരണയില്‍ അദ്ദേഹം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ല സെക്രട്ടറിയായും സംസ്ഥാന നേതൃത്വത്തിലും പ്രവര്‍ത്തിച്ചു.

പരമേശ്വര്‍ജിയില്‍നിന്ന് ഗീത പ്രചാരണത്തിനുള്ള ആഹ്വാനം ഉണ്ടായപ്പോള്‍ വിപുലമായ ഗീതാ സംഗമം തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ സംഘടിപ്പിച്ചു. മാധവനുണ്ണിയായിരുന്നു മുഖ്യ സംഘാടകന്‍.

ആര്‍എസ്എസ് ഏറ്റെടുത്ത പേരാമംഗലം സ്‌കൂള്‍ ഭരണസമിതിയംഗമായും ദീര്‍ഘകാലം സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. തൃശൂര്‍ വിവേകോദയം സ്‌കൂള്‍ ട്രസ്റ്റിന്റേയും അംഗമായിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാല ഉദ്യോഗസ്ഥയും ഗായികയും മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ സഹോദരിയുമായ നര്‍മ്മദ ഉണ്ണിയാണ് ഭാര്യ. മകന്‍ അഭിറാം ഉണ്ണി തൃശൂര്‍ ധനലക്ഷ്മി ബാങ്കില്‍ ഉദ്യോഗസ്ഥനാണ്.

തൃശൂര്‍ കാര്യാലയത്തില്‍ നടന്നിരുന്ന പ്രൗഢ ശാഖയിലെ ഒരിക്കലും മുടങ്ങാത്ത അംഗമായിരുന്നു മാധവനുണ്ണി. ആരോഗ്യപരമായി തീരെ അവശനായിരുന്നിട്ടും പ്രൗഢ ശാഖയില്‍ എത്തുമായിരുന്നു.

തൃശൂര്‍ മഹാനഗരത്തിലെ പ്രവര്‍ത്തകര്‍ക്കെല്ലാം അത് വലിയൊരു പ്രചോദനമായിരുന്നു. എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറുന്ന നിര്‍മലമനസ്‌കനായ സ്വയംസേവകനെയാണ് മാധവനുണ്ണിയുടെ വേര്‍പാടോടെ സംഘത്തിന് നഷ്ടമായിരിക്കുന്നത്.

(ആര്‍എസ്എസ് ഉത്തരകേരള പ്രാന്തകാര്യവാഹാണ് ലേഖകന്‍)

Tags: CommemaranceRSS pracharaksenior lawyer K. Madhavanunni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡ്വ. പി.കെ. ഹരിദാസ്: നീതിക്കായി പൂര്‍ണ സമര്‍പ്പണം ചെയ്ത വ്യക്തിത്വം

Kerala

പി. വാസുദേവന്‍: പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച പ്രചാരകന്‍

Kerala

ഒരു നിയോഗം പോലെ

അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പ്രൊഫ. വി.കെ. മല്‍ഹോത്രയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്ത്യാഞ്ജലി അര്‍പിക്കുന്നു. ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, ബിജെപി ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡ, വി.കെ. മല്‍ഹോത്രയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപം
India

വി.കെ. മല്‍ഹോത്ര ജനകീയനായ നേതാവ്: പ്രധാനമന്ത്രി

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം കോഴിക്കോട് നടന്ന ചടങ്ങില്‍ ഡോ. എം.എസ്. സുനിലിന് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി സമര്‍പ്പിക്കുന്നു
Kerala

പി.പി. മുകുന്ദനെ പോലുള്ളവര്‍ കാട്ടിത്തന്ന വഴിയാണ് ബിജെപിയുടെ കരുത്ത്: സദാനന്ദന്‍ മാസ്റ്റര്‍ എംപി

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ജന്മഭൂമി പ്രസിദ്ധീകരിക്കുന്ന പ്രത്യേക പതിപ്പ് 'പ്രസര' യുടെ കവര്‍ ചിത്രത്തിന്റെ പ്രകാശനം രാമകഥാ കോണ്‍ക്ലേവ് ഉദ്ഘാടന വേദിയില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് നിര്‍വഹിക്കുന്നു

നാടിന്റെ മനംകവര്‍ന്ന രാമകഥാ കോണ്‍ക്ലേവ്

എംഎംഎ: ചരിത്ര മെഡല്‍ ഉറപ്പിച്ച് സുചിക തരിയാല്‍

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമകഥാ കോണ്‍ക്ലേവിന് സമാപനം: സനാതന സംസ്‌കൃതി ലോകത്തോട് സംവദിച്ചത് രാമായണത്തിലൂടെ: സ്വാമി ആനന്ദവനം ഭാരതി

ഗുരുദേവ മഹാസമാധി ശതാബ്ദിയിലെ ആത്മപ്രതിജ്ഞ

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.